ഭാര്യ ഹൈഹീല്‍ ചെരുപ്പെറിഞ്ഞു, ചെരുപ്പിന്‍റെ മുന കൊണ്ട ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍
ജുബൈല്‍: വിവാഹമോചനങ്ങള്‍ക്ക് പേര് കേട്ട നാടാണ് സൗദി. കുടുംബ വഴക്കുകള്‍ക്കും ഒട്ടുതന്നെ പിന്നില്ല സൗദിക്കാര്‍. ഇത്തരത്തില്‍ ജുബൈലില്‍ നടന്ന ഒരു ദാന്പത്യകലഹം മാധ്യമങ്ങളിലും നിറയുകയാണ്.
ജുബൈലിലാണ് സംഭവം. ഭാര്യയും ഭര്‍ത്താവും തമ്മില്‍ കലഹം. കലഹത്തിനിടയില്‍ കലി കയറിയ ഭാര്യ ഭര്‍ത്താവിന് നേരെ ചെരുപ്പൂരി എറിഞ്ഞു. ഇവിടെ പ്രധാനമന്ത്രിമാര്‍ക്ക് നേരെ വരെ ചെരുപ്പെറിയാന്‍ ശ്രമിച്ചിരിയ്ക്കുന്നു അപ്പോഴാണോ ഈ കാര്യം എന്ന് ചിന്തിയ്ക്കരുത്. ഭാര്യ എറിഞ്ഞത് വെറും ചെരുപ്പായിരുന്നില്ല. ഹൈ ഹീല്‍ ഷൂ ആയിരുന്നു. നിര്‍ഭാഗ്യമെന്ന് പറയട്ടേ ഷൂവിന്റെ മുന ഭര്‍ത്താവിന്റെ തലയില്‍ തുളഞ്ഞു കയറി.

അല്‍പ്പം ആഴത്തിലാണ് ചെരുപ്പിന്റെ മുന കൊണ്ടത്. അതിനാല്‍ തന്നെ മധ്യവയസ്‌ക്കനായ ഭര്‍ത്താവിന്റെ ആരോഗ്യനില ഗുരുതരമാണ്. ആശുപത്രിയില്‍ എത്തിയ ശേഷമാണ് കുടുംബ വഴക്കിനെത്തുടര്‍ന്നാണ് പരിക്കേറ്റതെന്ന് ഭര്‍ത്താവ് പറഞ്ഞത്.
ഒഴിഞ്ഞുമാറാന്‍ നോക്കിയെങ്കിലും തലയില്‍ ഷൂ കൊള്ളുകയായിരുന്നു. തലയുടെ മുന്‍വശത്ത് ഇടത് ഭാഗത്തായാണ് ഷൂ കൊണ്ട് പരിക്കേറ്റത്. എന്തായാലും കുറച്ച് ദിവസം ഭര്‍ത്താവ് ആശുപത്രിയില്‍ ചെലവഴിയ്‌ക്കേണ്ടി വരും. ആക്രമിച്ച ഭാര്യയെ ഇനി ഭര്‍ത്താവ് സ്വീകരിയ്ക്കുമോ എന്ന കാര്യവും സംശയമാണ്.












Click it and Unblock the Notifications