കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

40 വര്‍ഷത്തെ ദാന്പത്യത്തിനൊടുവില്‍ ഭാര്യയ്ക്ക് അവിഹിതം, ഭര്‍ത്താവ് കൊന്നു

  • By Meera Balan
Google Oneindia Malayalam News

ലണ്ടന്‍: നാല്‍പ്പത്‌ വര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ ഭര്‍ത്താവ്‌ ഭാര്യയെ കുത്തി കൊന്നു. ഭാര്യയ്‌ക്ക്‌ മറ്റൊരാളുമായുള്ള അടുപ്പം കണ്ടെത്തിയതിനെത്തുടര്‍ന്നാണ്‌ ഭര്‍ത്താവ്‌ ഭാര്യയെ കൊന്നത്‌ . ഇത്രയും നാള്‍ വിശ്വസ്‌തയായ ഭാര്യയുടെ വേഷം കെട്ടി സ്‌ത്രീ തന്നെ പറ്റിയ്‌ക്കുകയായിരുന്നുവെന്നും ഭര്‍ത്താവ്‌ പറയുന്നു .

62കാരനായ ജെയിംസ്‌ ബ്‌ളാന്‍ഡ്‌ എന്നയാളാണ്‌ തന്റെ ഭാര്യായ കരോലയെ കറിക്കത്തി കൊണ്ട്‌ കുത്തി കൊന്നത്‌ . ഭാര്യയുടേത്‌ വര്‍ഷങ്ങളായി തുടരുന്ന അവിഹിതബന്ധമാണെന്ന്‌ ഭര്‍ത്താവ്‌ കണ്ടെത്തിയിരുന്നു . വിശ്വാസത്തോടെ ഒപ്പം നിന്ന ശേഷം തന്നെ വഞ്ചിയ്‌ക്കുകയായിരുന്നു ഭാര്യ എന്നാണ്‌ ഇയാള്‍ പറയുന്നത്‌ .

murder

കൊല്ലപ്പെട്ട കരോലിന്റെ അമ്മ പോലും കൊലപാതകിയായ മരുമകനെയാണ്‌ പിന്തുണയ്‌ക്കുന്നത്‌ . 44 വര്‍ഷത്തെ ദാമ്പത്യ ബന്ധത്തില്‍ തന്റെ മകള്‍ എപ്പോഴും ഭര്‍ത്താവിന്‌ ശല്യമാണ്‌ ഉണ്ടാക്കിയിരുന്നതെന്ന്‌ അവര്‍ കോടതിയില്‍ മൊഴി നല്‍കി . ലിവര്‍ പൂള്‍ ക്രൗണ്‍ കോര്‍ട്ട്‌ കോടതിയിലാണ്‌ കേസിന്റെ വിചാരണ നടന്നത്‌. പ്രതിയുടെ അമ്മായിയമ്മയുടെ മൊഴി ഉള്‍പ്പടെ കണക്കിലെടുത്ത്‌ ആറ്‌ വര്‍ഷത്തെ തടവിന്‌ മാത്രമാണ്‌ പ്രതിയ്‌ക്ക്‌ ശിക്ഷ വിധിച്ചത്‌ .

English summary
Husband kills nagging wife over affair.Wife admitted cheating on her spouse
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X