കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്ക് സിഇഒയുടെ ഭര്‍ത്താവ് അപ്രതീക്ഷിതമായി മരിച്ചു

Google Oneindia Malayalam News

ലോസ് ആഞ്ചല്‍സ്: സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്കിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ (സി ഇ ഒ) ഷെറില്‍ സാന്‍ഡ്ബര്‍ഗിന്റെ ഭര്‍ത്താവ് ഡേവിഡ് ഗോള്‍ഡ്ബര്‍ഗ് അന്തരിച്ചു. മെയ് രണ്ടാം തീയതി തികച്ചും അപ്രതീക്ഷിതമായിരുന്നു ഡേവിഡ് ഗോള്‍ഡ്ബര്‍ഗിന്റെ നിര്യാണം. ഡേവിഡ് ഗോള്‍ഡ്ബര്‍ഗിന്റെ സഹോദരന്‍ ഫേസ്ബുക്കിലൂടെ അറിയിച്ചതാണ് ഇക്കാര്യം.

ഓണ്‍ലൈന്‍ സര്‍വ്വേ സംരംഭമായ സര്‍വ്വേമങ്കിയുടെ ചീഫ് എക്‌സിക്യുട്ടീവായിരുന്നു 47 കാരനായ ഡേവിഡ് ഗോള്‍ഡ്ബര്‍ഗ്. കാലിഫോര്‍ണിയയിലെ പാലോ അല്‍റ്റോയിലാണ് ഇവരുടെ ഓഫീസ്. ഡേവിഡ് ഗോള്‍ഡ്ബര്‍ഗിന്റെ മരണ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. ഡേവിഡ് ഗോള്‍ഡ്ബര്‍ഗ് അസാമാന്യനായ വ്യക്തിയായിരുന്നു എന്ന് ഫേസ്ബുക്ക് മേധാവി മാര്‍ക് സുക്കര്‍ബര്‍ഗ് തന്റെ പോസ്റ്റില്‍ പറഞ്ഞു.

facebook-icon

സഹോദരന്റെ മരണവാര്‍ത്ത അറിഞ്ഞ് ഞെട്ടിപ്പോയി എന്നാണ് ഡേവിഡ് ഗോള്‍ഡ്ബര്‍ഗിന്റെ അനുജന്‍ റോബര്‍ട്ട് ഗോള്‍ഡ്ബര്‍ഗ് ഫേസ്ബുക്കില്‍ എഴുതിയത്. ഷെറില്‍ സാന്‍ഡ്ബര്‍ഗിന്റെ ഭര്‍ത്താവും രണ്ട് മക്കളുടെ പിതാവും പൗലാ ഗോള്‍ഡ്ബര്‍ഗിന്റെ മകനുമായ ഡേവിഡ് ഗോള്‍ഡ്ബര്‍ഗ് കഴിഞ്ഞ ദിവസം രാത്രി അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങുകയായിരുന്നു.

English summary
David Goldberg, the husband of Facebook's chief operating officer Sheryl Sandberg, has died suddenly, his brother said on May 2.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X