ടിവി താരത്തിന്റെ ഭര്‍ത്താവ് പാര്‍ക്കില്‍ തൂങ്ങിമരിച്ചു
ലണ്ടന്‍: പ്രമുഖ ടി വി അഭിനേത്രി ജൂലി ഗ്രഹാമിന്റെ ഭര്‍ത്താവും നടനുമായ ജോസഫ് ബെന്നറ്റ് ആത്മഹത്യ ചെയ്തു. 44 വയസ്സായിരുന്നു. തെക്ക് പടിഞ്ഞാറന്‍ ലണ്ടനിലെ റിച്ച്മണ്ട് പാര്‍ക്കിലുള്ള ഒരു മരത്തില്‍ തൂങ്ങിമരിക്കുകയായിരുന്നു. ഏപ്രില്‍ 13 നാണ് സംഭവം നടന്നത്. എന്നാല്‍ ജോസഫ് ബെന്നറ്റിന്റെ മരണവാര്‍ത്ത ഇപ്പോഴാണ് പുറംലോകം അറിയുന്നത്.
2002 ലാണ് ജൂലി ഗ്രഹാമിനെ ജോസഫ് ബെന്നറ്റ് വിവാഹം ചെയ്തത്. ഇവര്‍ക്ക് പതിനൊന്നും ഒമ്പതും വയസ്സുള്ള രണ്ട് മക്കളുമുണ്ട്. ഭര്‍ത്താവിന്റെ അപ്രതീക്ഷിതമായ മരണവാര്‍ത്തയറിഞ്ഞ് തളര്‍ന്നിരിക്കുകയാണ് ജൂലി ഗ്രഹാം. അറ്റ് ഹോം വിത് ദി ബ്രെയ്‌റ്റ്വെയ്‌സ്, ഡോക് മാര്‍ട്ടിന്‍ തുടങ്ങിയ ടി വി പരമ്പരകളിലൂടെ പ്രശസ്തയാണ് 49 കാരിയായ ജൂലി.

ജോസഫ് ബെന്നറ്റും നടനാണ്. ഹോവാര്‍ഡ്‌സ് എന്‍ഡ് എന്ന ചിത്രത്തിലാണ് ഇദ്ദേഹം അഭിനയിച്ചിട്ടുള്ളത്. ദി ബില്‍, ദി യംഗ് ഇന്ത്യാന ജോണ്‍സ് ക്രോണിക്കിള്‍സ് തുടങ്ങിയ ടി വി പരിപാടികളിലും ജോസഫ് അഭിനയിച്ചിട്ടുണ്ട്. ഒരു നാടകത്തില്‍ അഭിനയിക്കുന്നതിനിടെ 2002 ലാണ് ജോസഫും ജൂലിയും കണ്ടുമുട്ടിയത്. നാടകത്തില്‍ സഹോദരീ സഹോദരന്മാരായിട്ടാണ് ഇവര്‍ അഭിനയിച്ചത്. അതേവര്‍ഷം തന്നെ ഇവര്‍ രഹസ്യമായി വിവാഹിതരുമായി.












Click it and Unblock the Notifications