നാലു വര്‍ഷത്തനുള്ളില്‍ ഭാര്യയെ ഭര്‍ത്താവ് കാഴ്ച വെച്ചത് 2742 പേര്‍ക്ക്
പാരിസ്: നാലു വര്‍ഷത്തനുള്ളില്‍ ഭാര്യയെ ഭര്‍ത്താവ് കാഴ്ച വെച്ചത് 2742 പേര്‍ക്ക്. മാനസികമായും ശാരീരികമായും പീഡിപ്പിച്ചാണ് ഇയാള്‍ ഭാര്യയെ വേശ്യാവൃത്തിക്ക് ഉപയോഗിച്ചിരുന്നത്.
പത്തു വര്‍ഷം മുന്‍പ് വിവാഹിതരായ ദമ്പതികള്‍ക്ക് 5 വയസുള്ള കുട്ടിയുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ ആവശ്യക്കാരെ കണ്ടെത്തിയായിരുന്നു വേശ്യാവൃത്തി നടത്തിയിരുന്നത്. മാസത്തില്‍ 50000 രൂപയിലധികം ഇയാള്‍ ഇത്തരത്തില്‍ സമ്പാദിച്ചിരുന്നതായി പോലീസ് പറയുന്നു.

പീഡനത്തില്‍ നിന്നും രക്ഷപ്പെടുന്നതിന് പലതവണ ശ്രമിച്ചെങ്കിലും മകനെ കൊലപെടുത്തും എന്ന ഭീഷണിയിലാണ് പുറത്തു പറയാതിരുന്നത്. കുറച്ചു നാളുകളായി പോലീസ് നിരീക്ഷണത്തിലായിരുന്നു യുവാവ്. വീട്ടില്‍ പുരുഷന്‍മ്മാര്‍ വന്നു പോകുന്നതില്‍ അയ്യല്‍വാസികള്‍ക്കും സംശയം ഉണ്ടായിരുന്നു.
ശാരീരികമായും മാനസികമായും ക്രൂരമായ പീഡനത്തിന് ഇരയായ യുവതിയെ പാരിസ് പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫ്രാന്‍സില്‍ വേശ്യാവൃത്തി നിയമപരമാണെങ്കിലും നിര്‍ബന്ധിച്ചു ചെയ്യിക്കുന്നത് ക്രിമിനല്‍ കുറ്റമാണ്












Click it and Unblock the Notifications