കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താന്‍ ഗര്‍ഭിണിയാണെന്നുള്ള കാര്യം ഭാര്യ അറിയുന്നത് ഭര്‍ത്താവില്‍ നിന്ന്, വീഡിയോ വൈറല്‍

  • By Sruthi K M
Google Oneindia Malayalam News

താന്‍ ഗര്‍ഭിണിയാണെന്നുള്ള കാര്യം ഭര്‍ത്താവില്‍ നിന്ന് അറിയുമ്പോള്‍ എങ്ങനെയിരിക്കും. നിങ്ങള്‍ക്ക് വിശ്വസിക്കാനാകുമോ..? എന്നാല്‍ ഇങ്ങനെയും ഭാര്യമാരെ ഞെട്ടിക്കാം എന്നു തെളിയിച്ചിരിക്കുകയാണ് ഒരു യുവാവ്. സാധാരണ ഭാര്യമാരാണ് താന്‍ ഗര്‍ഭിണിയാണെന്നുള്ള സന്തോഷ വാര്‍ത്ത ഭര്‍ത്താവിനെ അറിയിക്കുന്നത്. എന്നാല്‍ ഇവിടെ സംഭവിച്ചിരിക്കുന്നത് നേരെ തിരിച്ചാണെന്നു മാത്രം.

സാം എന്ന യുവാവ് ഗര്‍ഭിണിയാണെന്നുള്ള കാര്യം ഭാര്യയെ അറിയിച്ചത് വീഡിയോയിലൂടെയാണ്. സാം ആന്റ് നിയ എന്ന ഫേസ്ബുക്ക് ചാനലിലൂടെയാണ് സാം തന്റെ വീഡിയോ പുറത്തുവിട്ടത്.

husband-wife

ഭാര്യ അറിയാതെ സാം ഗര്‍ഭപരിശോധന നടത്തുകയായിരുന്നു. പരിശോധനയില്‍ തന്റെ ഭാര്യ ഗര്‍ഭിണിയാണെന്ന് അറിയുകയും ഇത് ഭാര്യയെ വളരെ രസകരമായി അറിയിക്കുകയുമായിരുന്നു. വീഡിയോയിലൂടെയാണ് സാം ഭാര്യയെ ഈ സന്തോഷവാര്‍ത്ത അറിയിച്ചത്. ഒരു നിമിഷം പകച്ചു നിന്നു സാമിന്റെ ഭാര്യ.

ഇങ്ങനെയൊക്കെ സര്‍പ്രൈസ് തന്നാല്‍ ആരായാലും ഒന്നു ഞെട്ടും. ഭാര്യയുടെയും മക്കളുടെയും സന്തോഷകരമായ ആ ഞെട്ടല്‍ ക്യാമറയില്‍ പകര്‍ത്തി സാം വീഡിയോ യൂട്യൂബില്‍ പോസ്റ്റും ചെയ്തു. ദിവസങ്ങള്‍ക്കുള്ളില്‍ ഒരു കോടിയിലധികം ആളുകളാണ് ആ വീഡിയോ ലൈക്ക് ചെയ്തത്.

English summary
Husband shocks wife with pregnancy announcement before she knows she's pregnant.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X