സൗന്ദര്യം കൂടിയ ഭാര്യയെ ഭര്‍ത്താവ് 11 തവണ നടപ്പാതയില്‍ തലയിടിച്ചതിനു ശേഷം വെടിവെച്ചു കൊന്നു
റിയോഡിജനീറോ: സൗന്ദര്യം കൂടിയതിന് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. റിയോഡിജനീറോയിലാണ് അതിക്രൂരമായ സംഭവം. മുപ്പത്തിരണ്ടുകാരനായ മില്‍ട്ടണ്‍ വിയേറ സെവെറിയാനോ എന്ന യുവാവാണ് അറസ്റ്റിലായത്.
യുവതിയുടെ തല കോണ്‍ക്രീറ്റ് നടപ്പാതയില്‍ പതിനൊന്നുതവണ ഇടിച്ച് മുറിവേല്‍പ്പിച്ചശേഷം മുഖത്ത് അഞ്ചുതവണ വെടിവച്ചാണ് കൊലപ്പെടുത്തിയത്. വിവാഹം കഴിഞ്ഞതിന്റെ നാലാം ദിനത്തിലായിരുന്നു ഭാര്യയോട് ഈ കൊടുംക്രൂരത.ഒരു ഡാന്‍സ്ട്രൂപ്പിലെ അംഗമായിരുന്നു സിസേറ. നിരവധി ആരാധകരും ഇവര്‍ക്കുണ്ട്.

വീടിനോട് ചേര്‍ന്നുള്ള പൂന്തോട്ടത്തില്‍ വച്ചാണ് മില്‍ട്ടണ്‍ ഭാര്യ സിസേറയെ കൊന്നത്. വഴക്കിനൊടുവില്‍ ഭാര്യയെ പിടിച്ചുവലിച്ച് പൂന്തോട്ടത്തിലേക്ക് കൊണ്ടുവന്ന മില്‍ട്ടണ്‍ അവരുടെ തല കോണ്‍ക്രീറ്റ് നടപ്പാതയില്‍ ഇടിക്കുന്നതിന്റെയും മുഖത്ത് വെടിവയ്ക്കുന്നതിന്റെയും സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ബോധരഹിതയായ ഭാര്യയെ തോട്ടത്തില്‍ ഉപേക്ഷിച്ചശേഷം വീടിനകത്തുനിന്ന് തോക്കെടുത്തുകൊണ്ടുവന്നാണ് വെടിവയ്ക്കുന്നത്. കൊലയ്ക്കുശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച മില്‍ട്ടനെ പൊലീസ് പിടികൂടി.












Click it and Unblock the Notifications