ഭര്‍തൃഗൃഹത്തിലേയ്ക്ക് മടങ്ങാന്‍ ഭാര്യയ്ക്ക് മടി, ദേഷ്യം സഹിയ്ക്കാനാകാതെ ഭര്‍ത്താവ് ഭാര്യയെ കൊന്നു
കൊളംബോ: ജോലി സ്ഥലത്ത് നിന്നും ഭര്‍തൃഗൃഹത്തിലേയ്ക്ക് മടങ്ങി വരാന്‍ വിസമ്മതിച്ച ഭാര്യയെ ഭര്‍ത്താവ് ക്രൂരമായി കൊലപ്പെടുത്തി. ശ്രീലങ്കയിലാണ് സംഭവം നടന്നത്. കൊലപാതകത്തിന് ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. ട്രക്ക് ഡ്രൈവറായ ഭര്‍ത്താവാണ് ഭാര്യയെ കൊലപ്പെടുത്തിയത്.
സീതവാഹ ഇന്‍ഡസ്ട്രിയില്‍ സോണിലാണ് യുവതി ജോലി ചെയ്തിരുന്നത്. ഇവിടെ വാടകയ്ക്ക് ഒരു ചെറിയ മുറിയെടുത്തായിരുന്നു താമസം. സംഭവം ദിവസം ഭര്‍ത്താവ് വാടക മുറിയില്‍ എത്തുകയും യുവതിയോട് ഒപ്പം ചെല്ലാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ തിരികെ പോകാന്‍ സ്ത്രീ വിസമ്മതിച്ചു.

ഭര്‍ത്താവിനോട് വളരെ ദേഷ്യത്തില്‍ സംസാരിയ്ക്കുകയും ചെയ്തു. അതോടെ അന്ന് രാത്രി ഭാര്യയ്‌ക്കൊപ്പം നില്‍ക്കാന്‍ ഭര്‍ത്താവ് തീരുമാനിച്ചു. പുലര്‍ച്ചെ രണ്ട് മണിയോടെ യുവതിയുടെ കരച്ചില്‍ കേട്ടാണ് അയല്‍ക്കാരും വീട്ടുടമയും എത്തുന്നത്.
മുറിയില്‍ രക്തം കെട്ടിക്കിടക്കുന്നത് കണ്ട് സംശയം തോന്നിയ വീട്ടുടമ പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തുമ്പോള്‍ സ്ത്രീയെ കഴുത്തറുത്ത് കൊന്ന നിലയിലും ഭര്‍ത്താവിനെ വിഷം കഴിച്ച് മരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു.












Click it and Unblock the Notifications