എഫ്ബിയിലൂടെ ഭാര്യയ്ക്ക് വധഭീഷണി,ഭര്‍ത്താവ്പിടിയില്
കെയ്‌റോ: ഭാര്യയെ കൊല്ലുമെന്ന് ഫേസ്ബുക്കിലൂടെ ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. ഈജിപ്തിലാണ് സംഭവം നടക്കുന്നത്. സൗന്ദര്യപിണക്കമാണ് ദമ്പതിമാരെ വധഭീഷണിയിലേക്കും കോടതിയിലേക്കും എത്തിച്ചതെന്നാണ് സൂചന. 33 കാരനായ യുവാവാണ് ഫേസ് ബുക്കിലൂടെ ഭാര്യയ്ക്ക് വധഭീഷണി അയച്ചത്. ഇയാളെ കോടതില്‍ ഹാജരാക്കി.
2014 ഫെബ്രുവരി 21 നാണ് 29 കാരകിയായ യുവതിയ്ക്ക് ഭര്‍ത്താവിന്റെ ഭീഷണി സന്ദേശം ഫേസ്ബുക്കിലൂടെ ലഭിയ്ക്കുന്നത്. യുവതിയെ കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി. യുവതിയാകട്ടെ ഭര്‍ത്താവിന്റെ ഭീഷണി പൊലീസിനെ അറിയിച്ചു.

അധികം വൈകാതെ തന്നെ ഭര്‍ത്താവ് പൊലീസ് പിടിയിലായി. ദമ്പതിമാര്‍ക്കിയടയില്‍ ജോലിയെച്ചൊല്ലിയുണ്ടായ തര്‍ക്കങ്ങളാണ് വധഭീഷണി വരെ എത്തിച്ചതെന്നാണ് സൂചന. എന്നാല്‍ കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല. ഭാര്യയെ ഒന്നു പേടിപ്പി്ക്കണമെന്ന് മാത്രമേ ഭര്‍ത്താവ് ഉദ്ദേശിച്ചിരുന്നുള്ളൂവത്രേ. എന്നാല്‍ ഭാര്യ കാര്യം ഗൗരവമായി എടുത്തതോടെ ഭര്‍ത്താവിന് പണി കിട്ടി. കേസില്‍ കോടതി വാദം കേട്ടു












Click it and Unblock the Notifications