മലാലക്ക് പേടി പ്രേതങ്ങളെ
ലണ്ടന്‍: താലിബാനെ പേടിക്കാതെ പാകിസ്താനില്‍ വിദായഭ്യാസ പ്രവര്‍ത്തനങ്ങള്‍ നടത്തിയ മലാല യൂസഫ് സായ്ക്ക് ഇപ്പോള്‍ താലിബാനെ അല്പംപോലും പേടിയില്ല. തന്റെ തല തകര്‍ത്ത് വെടിയുണ്ട പായിച്ച താലിബാന് ഇപ്പോഴും ഭീഷണി മുഴക്കുന്നുണ്ടെങ്കിലും അതിനെയൊന്നും ധീരയായ ഈ പെണ്‍കുട്ടിക്ക് ഭയക്കുന്നില്ല.
പക്ഷേ പേടിയുള്ള ഒന്നുണ്ട്. പ്രേതങ്ങള്‍.... ഒരു സാധാരണ കൗമാരക്കാരിയായ തനിക്ക് പ്രേതങ്ങളെ വലിയ പേടിയാണെന്നാണ് മലാല പറയുന്നത്. എന്‍ഡിടിവിക്ക് വേണ്ടി ബര്‍ക്ക ദത്ത് നടത്തിയ അഭിമുഖത്തിലാണ് മലാല ഇങ്ങനെ പറഞ്ഞത്.

2012 ഒക്ടോബര്‍ 9 നാണ് മലാലയെ താലിബാന് പ്രവര്‍ത്തകര്‍ വെടിവച്ചത്. താലിബാന്റെ വിലക്ക് മറികടന്ന് മലാല എന്ന 15 കാരി നടത്തിയിരുന്ന വിദ്യാഭ്യാസ പ്രവര്ത്തകനങ്ങള് ആയിരുന്നു പ്രകോപനം. സ്കൂള്‍ ബസ് തടഞ്ഞ് നിര്‍ത്തി തന്നെ വെടിവച്ചത് ചെറുപ്പക്കാരായ രണ്ട് താലിബാന് പ്രവര്‍ത്തകര്‍ ആയിരുന്നുവെന്ന് മലാല ഓര്‍ക്കുന്നുണ്ട്.
ആ സംഭവത്തിന് ശേഷം ലോകത്തിന്റെ ശ്രദ്ധ മുഴുവന്‍ മലാലയില്‍ ആയി. ചികിത്സക്കായി ലണ്ടനില്‍ കൊണ്ടുവന്നു.ഇപ്പോള്‍ താമസവും ലണ്ടനില്‍ തന്നെ.
ഇപ്പോള്‍ മലാലയുടെ ലോകം മുഴുവന്‍ മാറിയിരിക്കുന്നു. പക്ഷേ മാറിയത് തന്റെ ചുറ്റുമുള്ള ലോകം മാത്രമാണ്, താന്‍ ഇപ്പോഴും ആ പഴയ പെണ്‍കുട്ടി തന്നെയാണെന്ന് മലാല ഉറപ്പിച്ചു പറയുന്നു.
ബിര്‍മിങ്ഹാമിലെ ആശുപത്രി കിടക്കയില്‍ നിന്ന് ബോധത്തോടെ എഴുന്നേല്ക്കുമ്പോള് മലാലക്ക് ഒറ്റ ചിന്തയേ ഉണ്ടായിരുന്നുള്ളവത്രെ... എങ്ങനെ ഈ ആശുപത്രി ചിലവുകള്‍ തന്റെ കുടുംബം താങ്ങും എന്ന്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications