കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലാലക്ക് പേടി പ്രേതങ്ങളെ

  • By Soorya Chandran
Google Oneindia Malayalam News

ലണ്ടന്‍: താലിബാനെ പേടിക്കാതെ പാകിസ്താനില്‍ വിദായഭ്യാസ പ്രവര്‍ത്തനങ്ങള്‍ നടത്തിയ മലാല യൂസഫ് സായ്ക്ക് ഇപ്പോള്‍ താലിബാനെ അല്‍പംപോലും പേടിയില്ല. തന്റെ തല തകര്‍ത്ത് വെടിയുണ്ട പായിച്ച താലിബാന്‍ ഇപ്പോഴും ഭീഷണി മുഴക്കുന്നുണ്ടെങ്കിലും അതിനെയൊന്നും ധീരയായ ഈ പെണ്‍കുട്ടിക്ക് ഭയക്കുന്നില്ല.

പക്ഷേ പേടിയുള്ള ഒന്നുണ്ട്. പ്രേതങ്ങള്‍.... ഒരു സാധാരണ കൗമാരക്കാരിയായ തനിക്ക് പ്രേതങ്ങളെ വലിയ പേടിയാണെന്നാണ് മലാല പറയുന്നത്. എന്‍ഡിടിവിക്ക് വേണ്ടി ബര്‍ക്ക ദത്ത് നടത്തിയ അഭിമുഖത്തിലാണ് മലാല ഇങ്ങനെ പറഞ്ഞത്.

Malala

2012 ഒക്ടോബര്‍ 9 നാണ് മലാലയെ താലിബാന്‍ പ്രവര്‍ത്തകര്‍ വെടിവച്ചത്. താലിബാന്റെ വിലക്ക് മറികടന്ന് മലാല എന്ന 15 കാരി നടത്തിയിരുന്ന വിദ്യാഭ്യാസ പ്രവര്‍ത്തകനങ്ങള്‍ ആയിരുന്നു പ്രകോപനം. സ്‌കൂള്‍ ബസ് തടഞ്ഞ് നിര്‍ത്തി തന്നെ വെടിവച്ചത് ചെറുപ്പക്കാരായ രണ്ട് താലിബാന്‍ പ്രവര്‍ത്തകര്‍ ആയിരുന്നുവെന്ന് മലാല ഓര്‍ക്കുന്നുണ്ട്.

ആ സംഭവത്തിന് ശേഷം ലോകത്തിന്റെ ശ്രദ്ധ മുഴുവന്‍ മലാലയില്‍ ആയി. ചികിത്സക്കായി ലണ്ടനില്‍ കൊണ്ടുവന്നു.ഇപ്പോള്‍ താമസവും ലണ്ടനില്‍ തന്നെ.

ഇപ്പോള്‍ മലാലയുടെ ലോകം മുഴുവന്‍ മാറിയിരിക്കുന്നു. പക്ഷേ മാറിയത് തന്റെ ചുറ്റുമുള്ള ലോകം മാത്രമാണ്, താന്‍ ഇപ്പോഴും ആ പഴയ പെണ്‍കുട്ടി തന്നെയാണെന്ന് മലാല ഉറപ്പിച്ചു പറയുന്നു.

ബിര്‍മിങ്ഹാമിലെ ആശുപത്രി കിടക്കയില്‍ നിന്ന് ബോധത്തോടെ എഴുന്നേല്‍ക്കുമ്പോള്‍ മലാലക്ക് ഒറ്റ ചിന്തയേ ഉണ്ടായിരുന്നുള്ളവത്രെ... എങ്ങനെ ഈ ആശുപത്രി ചിലവുകള്‍ തന്റെ കുടുംബം താങ്ങും എന്ന്.

English summary
Malala Yousafzai in an exclusive interview with NDTV, says she is "scared of ghosts, not Taliban".
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X