• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഞാൻ ശരിക്കും ഒരു ജീനിയസാണ്, മിടുക്കാണ് കൈമുതൽ, തന്റെ ഉയർച്ചയുടെ കാരണം ഇത്....

  • By Ankitha

വാഷിങ്ടൺ: അമേരിക്കയിൽ മുൻപ് ഉണ്ടായിരുന്ന ഭരണാധികാരികളിൽ നിന്ന് ഏറെ വ്യത്യാസ്തമായ നേതവാണ് പ്രസിഡന്റ് ഡെണാൾഡ് ട്രംപ്. തിനിക്കെതിരെ ഉയർന്ന് വരുന്ന ആരോപണങ്ങൾ തക്കതായ മറുപടി കൊടുക്കാനു തനിക്കെതിരെ ഉയർന്നു വരുന്ന ആരോപണങ്ങളുടെ മുനയൊടിക്കാനും ട്രംപ് വിദഗ്ദനാണ്. ഇപ്പോൾ മാധ്യമപ്രവർത്തകൻ മൈക്കിൾ വുൾഫിന്റെ ഫ​യ​ർ ആൻഡ്​ ഫുറി ഇൻസൈഡ്​ ദ ​ട്രംപ്​ വൈറ്റ്​​ഹൗസ്​' എന്ന വിവാദ പുസ്തകത്തിലെ വിമർശനങ്ങളോട്​ പ്രതി​കരിച്ചാണ്​ തന്റെ മാനസിക​നിലയെ പറ്റി അവകശവാദങ്ങളുമായി ട്രംപ് രംഗത്തെത്തിയിരിക്കുന്നത്.

പാകിസ്താന്റെ ആവശ്യം പലസ്തീൻ അംഗീകരിച്ചു; വാലിദ് അബു അലി പാകിസ്താനിലെ സ്ഥാനപതി

സ്വയം പുകഴ്ത്തിക്കൊണ്ടാണ് ട്രംപ് രംഗത്തെത്തിയിരിക്കുന്നത് . താൻ അസാമാന്യ ജീനിയസ് ആണെന്നാണ് ട്രംപിന്റെ വാദം. ജീവിതത്തിലെ തന്റെ ഏറ്റവും വലിയ കൈമുതൽ തന്റെ മിടുക്കു തന്നെയാണെന്നും ട്രപ് പറഞ്ഞു. ട്വിറ്ററിലൂടെയാണ് തന്റെ അഭിപ്രായം പ്രസിഡന്റ് പറഞ്ഞത്.

ത്യാഗരാജ കീർത്തനം മുറിഞ്ഞു; ദൂരദർശനെ വിറപ്പിച്ച് നിർമ്മല സീതാരാമൻ

പ്രശസ്തിയ്ക്ക് വേണ്ടി എന്തും ചെയ്യും

പ്രശസ്തിയ്ക്ക് വേണ്ടി എന്തും ചെയ്യും

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി അമേരിക്കൻ മാധ്യമ പ്രവർത്തകൻ മൈക്കിൾ വ്യൂസ് രംഗത്തെത്തിയിരുന്നു. ജനങ്ങളെ സേവിക്കാൻ വേണ്ടിയല്ല പ്രശസ്തിയ്ക്ക് വേണ്ടിയാണ് ട്രംപ് തിരഞ്ഞെടുപ്പിനെ നേരിട്ടതെന്ന് വ്യൂസ് തന്റെ പുസ്തകത്തിൽ വ്യക്തമാക്കി. സ്വന്തം ഭാര്യപ്പോലും ഇതു ആഗ്രഹിച്ചിരുന്നില്ല. ട്രംപിന്റെ വിജയത്തിൽ യുഎസ് പ്രഥമ വനിതയായ മെലാനിയയുടെ കണ്ണിൽ നിന്ന് സന്തോഷ കണ്ണീരിനു പകരം സങ്കട കണ്ണീരനാണ് വീണതെന്നും പുസ്തകത്തിൽ പറയുന്നുണ്ട്.

സൂഹൃത്തുക്കളഉടെ ഉപദേശം

സൂഹൃത്തുക്കളഉടെ ഉപദേശം

സുഹൃത്തുക്കളുടെ ഉപദേശത്തെ തുടർന്നാണ് ട്രംപ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. വേഗം പ്രശസ്തനാകണമെങ്കിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നും ഇവർ ഉപദേശിച്ചിരുന്നത്രേ. ഫോക്സ് ന്യൂസ് മേധാവിയും ട്രംപിന്റെ അടുത്ത സുഹൃത്തുമായ റോജൻ ഏലിസും ട്രംപിന്റെ മറ്റൊരു അനുയായിയുമായ സാം നൺഗാബർഗിയുമാണ് ട്രംപിനെ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പിന്തുണച്ചതെന്നും പുസ്തകത്തിൽ പറയുന്നുണ്ട്.

ചതിച്ചത് വിശ്വസ്തൻ

ചതിച്ചത് വിശ്വസ്തൻ

തിരഞ്ഞെടുപ്പ് കാലത്തുള്ള വെളിപ്പെടുത്തൽ പുറത്തു വന്നതോടെ പിന്നിൽ പ്രവർത്തിച്ചത് വിശ്വസ്തനും ഉപദേശകനുമായിരുന്ന സ്റ്റീവ് ബാനണെന്നു ട്രംപ് ആരോപിച്ചിരുന്നു. ട്രംപിന്റെ വിജയത്തിൽ നിർണ്ണായക പങ്കു വഹിച്ച ബാനണെ അടുത്തിടെ ഉപദേശകപദവിയിൽ നിന്ന് പുറത്താക്കിയത്. എന്നാൽ അതിനു ശേഷവും ഇരുവരുടേയും ബന്ധം നിലനിന്നിരുന്നു. എന്നാൽ പുതിയ വെളിപ്പെടുത്തൽ ഇവർ തമ്മിലുള്ള ബന്ധത്തിൽ വെല്ലുവിളി സൃഷ്ടിച്ചിട്ടുണ്ട്. പുറത്താക്കിയതോടെ ജോലി മാത്രമല്ല, ബാനണ്​ സ്വ​ബോധവും നഷ്ടമായെന്ന് ​ട്രംപ് ആരോപിച്ചിരുന്നു.

കൃത്യമായ വിവരങ്ങൾ ശേഖരിച്ച്

കൃത്യമായ വിവരങ്ങൾ ശേഖരിച്ച്

അതേസമയം, തിരഞ്ഞെടുപ്പ് ദിവസം മുതല്‍ കഴിഞ്ഞ ഒക്ടോബര്‍ വരെയുള്ള പല ദിവസങ്ങളിലും ട്രംപിനെയും മുതിര്‍ന്ന ഉദ്യോഗസ്ഥരെയും കൂടിക്കാഴ്ച നടത്തിയാണ് പുസ്തകം തയാറാക്കിയതെന്ന് വൂള്‍ഫിനെ ഉദ്ധരിച്ചു ന്യൂയോര്‍ക്ക് മാഗസിന്‍ പറയുന്നുണ്ട്. പുസ്തകം അടുത്തയാഴ്ചയോടെ വിപണിയിലിറങ്ങും. ഫിക്ഷന്‍ എന്നാണ് വൈറ്റ് ഹൗസ് പുസ്തകത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ഈ പുസ്തകത്തിനായി വൈറ്റ് ഹൗസില്‍നിന്ന് ഒരു അനുവാദവും വൂള്‍ഫ് നേടിയിട്ടില്ല, അവര്‍ കൂട്ടിച്ചേര്‍ത്തു.

പ്രതിരോധിച്ച് ടില്ലേഴ്സണും

പ്രതിരോധിച്ച് ടില്ലേഴ്സണും

പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ യുഎസ് നയതന്ത്ര ഉദ്യോഗസ്ഥൻ റെക്സ് ടില്ലേഴ്സണും രംഗത്തെത്തിയിട്ടുണ്ട്. മറ്റുള്ളവരുടെ മുന്നിൽ വച്ച് ട്രംപ് തന്നെ അപമാനിച്ചുവെന്നാണ് ടില്ലേഴ്സണിന്റെ ആരോപണം. മുൻപ് ഒരിക്കൽ ഉത്തരകൊറിയയുമായി ചർച്ചയ്ക്ക് താൽപര്യമുണ്ടെന്നു ടില്ലേഴ്സൺ അറിയിച്ചിരുന്നു. അതിനെതികരെ ട്രംപ് രംഗത്തെത്തിയിരുന്നു. ടില്ലേഴ്സൺ ഇത്തരം വിഢിത്തം കാണിച്ച് സമയം കളയുകയാണെന്ന് ട്രംപ് പറഞ്ഞിരുന്നു.

English summary
U.S. President Donald Trump on Saturday praised himself as “not smart, but genius... and a very stable genius at that”, following the release of a bombshell new book that called into doubt his mental health.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more