സ്വന്തം കുഞ്ഞിനൊപ്പം ക്രിസ് മുലയൂട്ടിയത് നായ്ക്കുട്ടിയേയും
ലണ്ടന്‍: നായ്ക്കുട്ടിയെ പാലൂട്ടി വളര്‍ത്താന്‍ നിങ്ങള്‍ക്കാകുമോ? എന്നാല്‍ സ്വന്തം കുഞ്ഞിനേയും നായ്ക്കുട്ടിയേയും ഒരുമിച്ച് മുലയൂട്ടി വളര്‍ത്തിയ വ്യക്തിയാണ് ക്രിസ് എന്ന യൂറോപ്പുകാരി.
തന്റെ കുഞ്ഞിനൊപ്പം പ്രിയപ്പെട്ട നായ്ക്കുട്ടിയേയും മുലപ്പാല്‍ കൊടുത്ത് ക്രിസ് വളര്‍ത്തിയത്. അമ്മപ്പട്ടി മുലയൂട്ടാതെ വന്നതോടെയാണ് ക്രിസ് ഇത്തരമൊരു ദൗത്യം ഏറ്റെടുത്തത്. പാല് ലഭിക്കാതെ പട്ടിക്കുഞ്ഞ് മരിക്കാറായ സാഹചര്യത്തിലാണ് ക്രിസ് തീരമാനത്തിലെത്തിയത്. ഗുചിത എന്നാണ് നായയുടെ പേര്. റോട്ട് വീലര്‍ ഇനത്തില്‍പെട്ട നായയാണ് ഗുചിത.

ഗുചിതയ്ക്കും തന്റെ മകനും ഒരേസമയത്താണ് മുലയൂട്ടിയിരുന്നത്. ഇപ്പോള്‍ രണ്ടു പേര്‍ക്കും അഞ്ചു വയസ്സായി. രണ്ട് പേരും വളരെ ആരോഗ്യവാന്മാരായിരിക്കുന്നുവെന്നും ക്രിസ് പറഞ്ഞു.
ആദ്യഘട്ടത്തില്‍ തന്റെ അമ്മ ഈ തീരുമാനത്തെ എതിര്‍ത്തിരുന്നു. എന്നാല്‍ തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് വന്നതോടെ അമ്മ സമ്മതിക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.ഇരുവരും തനിക്ക് മക്കളാണ്. ആദ്യം സമൂഹത്തില്‍ നിന്ന് വിമര്‍ശനങ്ങള്‍ മാത്രമാണ് ഉയര്‍ന്നുവന്നിരുന്നവെന്നും ക്രിസ് പറയുന്നു.












Click it and Unblock the Notifications