കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞാന്‍, ഞാന്‍ തന്നെയാണ് ശരി; ട്രംപ് സ്വയം ന്യായീകരിക്കുന്ന ആ നിലപാട്

മുസ്ലീം അഭയാര്‍ത്ഥികളെ രാജ്യത്ത് പ്രവേശിപ്പിക്കേണ്ടതില്ലെന്ന തന്റെ നിലപാടായിരുന്നു ശരി എന്ന് ഡൊണാള്‍ഡ് ട്രംപ്. ബര്‍ലിന്‍ ആക്രമണത്തിനു പിന്നാലെ ട്രംപ് തന്റെ നിലപാടിനെ ന്യായികരിച്ചെത്തിയിരിക്കുന്നു.

  • By Jince K Benny
Google Oneindia Malayalam News

പാം ബീച്ച് (അമേരിക്ക): യുഎസ് പ്രസിഡന്റ് തെരഞ്ഞടുപ്പില്‍ സ്വീകരിച്ച നിലപാടുകള്‍ മൂലം ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ വ്യക്തിയാണ് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ട്രംപ് തന്റെ നിലപാടുകള്‍ മൂലം തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്നുവരെ വിധിയെഴുതിയവരുണ്ട്. എന്നാല്‍ വിമര്‍ശകരുടെ വിധി വാചകങ്ങളെ തിരിത്തിക്കൊണ്ടാണ് തെരഞ്ഞെടുപ്പില്‍ ഹിലരി ക്ലിന്റനെ പരാജയപ്പെടുത്തി ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് പദത്തിലെത്തിയത്.

മുസ്ലീം വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചു എന്നതായിരന്നു ട്രംപ് നേരിട്ട ഏറ്റവും വലിയ വിമര്‍ശനം. എന്നാല്‍ തന്റെ നിലപാടുകളില്‍ ട്രംപ് ഉറച്ചു നിന്നു. അന്നു താനെടുത്ത ആ നിലപാടുകള്‍ തന്നെയാണ് ശരി എന്ന് തെളിഞ്ഞിരിക്കുന്നു എന്ന അവകാശവാദവുമായാണ് ട്രംപ് രംഗത്തെത്തിയിരിക്കുന്നത്. അതും ബെര്‍ലിന്‍ ആക്രണത്തിന് തൊട്ടു പിന്നാലെ.

ബര്‍ലിന്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തതിനു
പിന്നാലെയാണ് ട്രംപ് നിലപാടിനെ ന്യായീകരിച്ചത്തിയത്. ക്രിസ്ത്യാനികളെ അവരുടെ ആരാധനാലയങ്ങളിലും കൂട്ടായ്മകളിലും വച്ച് ജിഹാദിന്റെ പേരില്‍ കൊന്നൊടുക്കുകയാണെന്നും മനുഷ്യകുലത്തിനെതിരെയുള്ള ഈ ആക്രമങ്ങള്‍ അവസാനിപ്പിക്കേണ്ടതാണ് എന്നുമായിരുന്നു ബര്‍ലിന്‍ ആക്രമണത്തോട് ട്രംപ് പ്രതികരിച്ചത്.

മുസ്ലീം വിരുദ്ധ നിലപാട്

മുസ്ലീങ്ങള്‍ അമേരിക്കയില്‍ പ്രവേശിക്കുന്നത് തടയുമെന്നും മുസ്ലീം രാജ്യത്തു നിന്നും അമേരിക്കയിലേക്കുള്ള കുടിയേറ്റത്തിന് നിയന്ത്രണം കൊണ്ടുവരുമെന്നുമായിരുന്നു ട്രംപിന്റെ വിവാദമായ പ്രസ്താവന. തെരഞ്ഞെടുപ്പിലുടനീളം ഈ നിലപാട് അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചു. മുസ്ലീം തീവ്രവാദം ഒരു ഭീഷണിയാണെന്ന് അദ്ദേഹം തുറന്നു പറയകയും ചെയ്തു.

മുസ്ലീം വിരുദ്ധനായ ട്രംപ്

അമേരിക്കയിലേക്ക് മുസ്ലീംഗളുടെ അഭയാര്‍ത്ഥി പ്രവാഹം തടയും എന്ന ട്രംപിന്റെ വാക്കുകളെ മുസ്ലീം വിരുദ്ധമെന്നാണ് വിമര്‍ശകര്‍ വ്യാഖ്യാനിച്ചത്. ഇത് ലോകം മുഴുവന്‍ ചര്‍ച്ചയാകുകയും ചെയ്തു.

തീവ്രവാദ അക്രമങ്ങള്‍ ഇല്ലാതാക്കാന്‍

മുസ്ലീംഗങ്ങള്‍ അമേരിക്കയില്‍ പ്രവേശിക്കുന്നത് തടയുന്നത് രാജ്യത്ത് തീവ്രവാദ അക്രമണങ്ങള്‍ ഉണ്ടാകാതിരിക്കാനാണെന്നായിരുന്നു ട്രംപ് പറഞ്ഞിരുന്നത്. രാജ്യത്തിനകത്തും പുറത്തും തീരുമാനം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി.

നിലപാട് മയപ്പെടുത്തി

തെരഞ്ഞെടുപ്പ് കാലത്ത് കടുത്ത നിലപാടുകള്‍ സ്വീകരിച്ച ട്രംപ് പിന്നീട് തന്റെ നിലപാടുകള്‍ മയപ്പെടുത്തുന്ന കാഴ്ചയാണ് കണ്ടത്. എന്നാലും മുസ്ലീം വിരുദ്ധം എന്നു വിമര്‍ശിച്ച ഈ നിലപാടില്‍ നിന്നും അദ്ദേഹം ഏറെയൊന്നും പിന്നോട്ടു പോയില്ല.

നിലപാട് ന്യായീകരിച്ച് ട്രംപ്

ബര്‍ലിനിലെ ക്രിസ്തുമസ് ചന്തയിലേക്ക് ട്രക്ക് ഇടിപ്പിച്ചു കയറ്റി 12 പേരുടെ മരണത്തിനിടയാക്കിയ അക്രമണത്തിനും തുര്‍ക്കിയില്‍ റഷ്യന്‍ അംബാസിഡര്‍ കൊല്ലപ്പെട്ടതിനും പിന്നാലെയാണ് താന്‍ സ്വീകരിച്ച നിലപാടുകളായിരന്നു ശരി എന്ന് സമര്‍ഥിച്ചു കൊണ്ട് ട്രംപ് എത്തിയിരിക്കുന്നത്.

English summary
After Berlin, Turkey attacks Donald Trump says he has been proven to right. During elections, Trump called for temporary ban on Muslims entering US.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X