അറിവില്ലാത്ത പ്രായത്തിൽ ഐസിസിൽ ചേർന്നു !!! നാട്ടിലേക്ക് മടങ്ങണം!! പെൺകുട്ടിയുടെ തുറന്നു പറച്ചിൽ!!

  • Posted By:
Subscribe to Oneindia Malayalam

ബെര്‍ലിന്‍: കൗമാരപ്രായം പിന്നിടും മുന്‍പേ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന ജര്‍മനിയില്‍നിന്നുള്ള പെണ്‍കുട്ടിക്ക് 'ബോധോദയം'. ഐസിസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കവെ സുരക്ഷാ സേനയുടെ പിടിയിലായി ഇറാഖിലെ ജയിലില്‍ കഴിയുന്ന ലിന്‍ഡ എന്ന പതിനാറുകാരിക്കാണ് വീട്ടിലേക്കു മടങ്ങണമെന്നും രക്ഷിതാക്കളെ കാണണമെന്നും ആഗ്രഹം തോന്നിയത്. ജര്‍മനിയില്‍നിന്നുള്ള നാലു യുവതികള്‍ ഐസിസില്‍ ചേര്‍ന്നതായി ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. അതില്‍ ഒരാളാണ് ഈ പതിനാറുകാരി.

ഫ്രീ വൈഫൈയിൽ ഇന്ത്യക്കാർ ആദ്യം തിരയുന്നത് എന്താണെന്നു അറിയാമോ!!! സർവെ ഫലം പുറത്ത്!!!

ബിജെപിയെ വെട്ടിലാക്കാന്‍ കോപ്പുകൂട്ടി കോൺഗ്രസ്!!! സുഷമ സ്വരാജിനെതിരെ അവകാശലംഘന നോട്ടീസ്!!!

ചില ജര്‍മന്‍ മാധ്യമങ്ങള്‍ ബാഗ്ദാദിലെ സൈനിക കേന്ദ്രത്തില്‍വച്ച് ലിന്‍ഡയുമായി അഭിമുഖം നടത്തിയിരുന്നു. അപ്പോഴാണ് വീട്ടിലേക്ക് മടങ്ങണമെന്ന ആഗ്രഹം പെണ്‍കുട്ടി പ്രകടിപ്പിച്ചത്. 'എനിക്ക് ഇവിടെനിന്നും പുറത്തുപോകണം. യുദ്ധകോലാഹലത്തില്‍നിന്നും ആയുധങ്ങള്‍ക്കിടയില്‍നിന്നും എനിക്കു വീട്ടിലേക്ക് മടങ്ങണം' പെണ്‍കുട്ടി പറഞ്ഞു. ഐസിസില്‍ ചേര്‍ന്നതില്‍ കുറ്റബോധമുണ്ടെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി. കുടുംബാംഗങ്ങളെ കാണുന്നതിനായി ഇവര്‍ കോണ്‍സുലര്‍ സഹായം തേടിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഐഎസില്‍ പ്രവര്‍ത്തിക്കുന്നതിനിടെ ലിന്‍ഡയ്ക്ക് സാരമായി പരുക്കേറ്റിരുന്നു.

islamic state

ഇറാഖ് നഗരമായ മൊസൂളില്‍ വച്ചാണ് ലിന്‍ഡയുള്‍പ്പെ അഞ്ച് സ്ത്രീകളെ അടുത്തിടെ സൈന്യം പിടികൂടിയത്. ഈ മാസമാദ്യം മൊസൂളില്‍നിന്ന് ഭീകരരെ തുരത്തിയ ഇറാഖ് സൈന്യം നഗരം വീണ്ടെടുത്തിരുന്നു. അതേസമയം, കഴിഞ്ഞ ശീതകാലത്ത് ജര്‍മനിയില്‍നിന്ന് കാണാതായ പെണ്‍കുട്ടി തന്നെയാണോ ഇറാഖിലുള്ളത് എന്ന് ജര്‍മന്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു വരുകയാണ്.

English summary
A German teenager who joined ISIS is now being held in detention in Iraq and says she regrets joining the terrorist group and just wants to come home to her family, media reported on Sunday.
Please Wait while comments are loading...