ഒബാമയ്ക്ക് ഇറച്ചിയും പരിപ്പും പാകം ചെയ്യാനറിയാം

എണ്‍പതുകളില്‍ വിദ്യാര്‍ത്ഥിയായിരുന്ന ഒബാമയിക്ക് രണ്ട് പാകിസ്താന്‍ റൂംമേറ്റുകളുണ്ടായിരുന്നു. അവര്‍ക്കൊപ്പം ഒരിക്കല്‍ പാകിസ്താന്‍ സന്ദര്‍ശിക്കാനുള്ള അവസരം ലഭിച്ചിരുന്നു. അപ്പോള്‍ സുഹൃത്തിന്റെ അമ്മയാണ് തനിക്ക് ദാലും കീമയും പാചകം ചെയ്യാന്‍ പഠിപ്പിച്ചതെന്ന് ഒബാമ പറഞ്ഞു.
കഴിഞ്ഞ ദിവസം നവാഷ് ഷെറീഫുമായി വൈറ്റ്ഹൗസില്‍ നടത്തിയ കൂട്ടിക്കാഴ്ചയിലാണ് തന്റെ സുഹൃത്ത് ബന്ധങ്ങളെയും സകൂള്‍ വിദ്യാഭ്യാസകാലത്തെയും പാചകവൈദഗ്ധ്യത്തെയും കുറിച്ചുള്ള ഓര്‍മകള്‍ ഒബാമ അയവെറുത്തത്. എണ്‍പതുകളിലെ തന്റെ പാകിസ്താന്‍ സന്ദര്‍ശനത്തിന്റെ മധുരമുള്ള അനുഭവം ഒരിക്കല്‍ കൂടെ ആസ്വദിക്കാന്‍ തനിക്കും ഭാര്യ മിഷേലിനും അവസരം നല്‍കണമെന്ന് ഷെരീഫിനോട് ആവശ്യപ്പെടാനും ഒബാമ മറന്നില്ല.












Click it and Unblock the Notifications