കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒബാമയ്ക്ക് ഇറച്ചിയും പരിപ്പും പാകം ചെയ്യാനറിയാം

  • By Aswathi
Google Oneindia Malayalam News

Obama
വാഷിങ്ടണ്‍: അമേരിക്ക ഭരിക്കാന്‍ മാത്രമല്ല, വേണമെങ്കില്‍ അടുക്കളയില്‍ കയറി പരിപ്പ് കറിയും ഇറച്ചിക്കറിയും പാചകം ചെയ്യാനും ഒബാമയ്ക്കറിയാം. പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെറീഫിനോടാണ് ഒബാമ തന്റെ പാചകവൈദഗ്ധ്യം പങ്കുവച്ചത്. പാകിസ്ഥാനി വിഭവങ്ങളായ ദാലും(പരിപ്പ് കറി) കീമയും(ചെറുതായി കൊത്തിയരിഞ്ഞുണ്ടാക്കുന്ന ഇറച്ചിക്കറി) ഉണ്ടാക്കനറിയാമെന്നാണ് ഒബാമയുടെ വാദം.

എണ്‍പതുകളില്‍ വിദ്യാര്‍ത്ഥിയായിരുന്ന ഒബാമയിക്ക് രണ്ട് പാകിസ്താന്‍ റൂംമേറ്റുകളുണ്ടായിരുന്നു. അവര്‍ക്കൊപ്പം ഒരിക്കല്‍ പാകിസ്താന്‍ സന്ദര്‍ശിക്കാനുള്ള അവസരം ലഭിച്ചിരുന്നു. അപ്പോള്‍ സുഹൃത്തിന്റെ അമ്മയാണ് തനിക്ക് ദാലും കീമയും പാചകം ചെയ്യാന്‍ പഠിപ്പിച്ചതെന്ന് ഒബാമ പറഞ്ഞു.

കഴിഞ്ഞ ദിവസം നവാഷ് ഷെറീഫുമായി വൈറ്റ്ഹൗസില്‍ നടത്തിയ കൂട്ടിക്കാഴ്ചയിലാണ് തന്റെ സുഹൃത്ത് ബന്ധങ്ങളെയും സകൂള്‍ വിദ്യാഭ്യാസകാലത്തെയും പാചകവൈദഗ്ധ്യത്തെയും കുറിച്ചുള്ള ഓര്‍മകള്‍ ഒബാമ അയവെറുത്തത്. എണ്‍പതുകളിലെ തന്റെ പാകിസ്താന്‍ സന്ദര്‍ശനത്തിന്റെ മധുരമുള്ള അനുഭവം ഒരിക്കല്‍ കൂടെ ആസ്വദിക്കാന്‍ തനിക്കും ഭാര്യ മിഷേലിനും അവസരം നല്‍കണമെന്ന് ഷെരീഫിനോട് ആവശ്യപ്പെടാനും ഒബാമ മറന്നില്ല.

English summary
Recalling his visit to Pakistan during college days in 1980s, Barack Obama on Thursday told Nawaz Sharif that he knows how to cook daal and keema, taught by the mother of his Pakistani roommates.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X