Get Updates
Get notified of breaking news, exclusive insights, and must-see stories!

'പാകിസ്ഥാനോട് ഇഷ്ടം, മോദി അസാധാരണ വ്യക്തി': ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിച്ചത് ഞാന്‍; വീണ്ടും ട്രംപ്

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം അവസാനിച്ചത് തന്റെ ഇടപെടലിലൂടെയാണെന്ന് അവകാശവാദം ആവർത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഏപ്രിൽ 22-ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് ശേഷം, ഇന്ത്യ-പാക് സംഘർഷം തടയാൻ താൻ നിർണായക പങ്ക് വഹിച്ചുവെന്നും, ഇന്ത്യയുമായി ഒരു വ്യാപാര കരാർ ഉടൻ ഉണ്ടാകുമെന്നും ട്രംപ് വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

'ഞാൻ യുദ്ധം തടഞ്ഞു... എനിക്ക് പാകിസ്ഥാൻ ഇഷ്ടമാണ്. മോദി ഒരു അസാധാരണ വ്യക്തിയാണ്. കഴിഞ്ഞ രാത്രി ഞാൻ അദ്ദേഹവുമായി (മോദി) സംസാരിച്ചു. ഞങ്ങൾ ഇന്ത്യയുമായി ഒരു വ്യാപാര കരാർ ഉണ്ടാക്കാൻ പോകുന്നു. ഞാനാണ് പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള യുദ്ധം തടഞ്ഞത്' ട്രംപ് പറഞ്ഞു. അതേസമയം 'പാകിസ്ഥാൻ ഭാഗത്ത് നിന്നുള്ള ശത്രുതാപരമായ നീക്കങ്ങൾ തടയുന്നതിൽ ഈ വ്യക്തി (മുനീർ) അതീവ സ്വാധീനം ചെലുത്തി' എന്നായിരുന്നു പാകിസ്ഥാൻ ആർമി ചീഫ് ജനറൽ അസിം മുനീറിനെ വൈറ്റ് ഹൗസിൽ ഉച്ചഭക്ഷണത്തിന് ആതിഥ്യം വഹിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിനുള്ള ട്രംപിന്റെ മറുപടി.

modi-trump

'മോദിയും ഇന്ത്യയുടെ ഭാഗത്ത് നിന്നുള്ള മറ്റുള്ളവരും ഒന്നിച്ചാണ് ഇത് സാധ്യമാക്കിയത്. അവർ (ഇന്ത്യയും പാകിസ്ഥാനും) ഏറ്റുമുട്ടുകയായിരുന്നു, രണ്ടും ആണവായുധ ശക്തികളാണ്' ട്രംപ് കൂട്ടിച്ചേർത്തു.

അതേസമയം, ഇന്ത്യയും പാകിസ്ഥാനും തമ്മിൽ സൈനിക നടപടികൾ അവസാനിപ്പിക്കാനുള്ള തീരുമാനം ഇരു രാജ്യങ്ങളുടെയും സൈന്യങ്ങൾ തമ്മിലുള്ള നേരിട്ടുള്ള ചർച്ചകളിലൂടെയാണ് നടത്തയതെന്ന് നരേന്ദ്ര മോദി ഫോണ്‍ സംഭാഷണത്തിലൂടെ ട്രംപിനോട് വ്യക്തമാക്കിയതിന് മണിക്കൂറുകള്‍ക്ക് പിന്നാലെയാണ് അമേരിക്കന്‍ പ്രസിഡന്റ് തന്റെ അവകാശവാദങ്ങള്‍ ആവർത്തിച്ചതെന്നാണ് ശ്രദ്ധേയം.

35 മിനിറ്റ് നീണ്ട ഫോൺ സംഭാഷണത്തിൽ, ഇന്ത്യ ഒരിക്കലും മധ്യസ്ഥത അംഗീകരിച്ചിട്ടില്ലെന്നും ഭാവിയിലും അംഗീകരിക്കില്ലെന്നും മോദി വ്യക്തമാക്കിയിരുന്നു. 'ഇന്ത്യ ഒരിക്കലും മധ്യസ്ഥത അംഗീകരിച്ചിട്ടില്ല, ഇപ്പോഴും അംഗീകരിക്കുന്നില്ല, ഭാവിയിലും അംഗീകരിക്കില്ല. സംഘർഷം അവസാനിപ്പിക്കുന്നതിനായി ഇന്ത്യ-യുഎസ് വ്യാപാര കരാർ അല്ലെങ്കിൽ ഇന്ത്യ-പാകിസ്ഥാൻ ഇടയിൽ യുഎസിന്റെ മധ്യസ്ഥതഎന്നീ വിഷയങ്ങൾ ഒരിക്കലും ഒരു തലത്തിലും ചർച്ച ചെയ്തിട്ടില്ലെന്ന് മോദി ട്രംപിനോട് വ്യക്തമാക്കി' വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു.

ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് ശേഷം, ഭീകരവാദത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കാനുള്ള ഇന്ത്യയുടെ ദൃഢനിശ്ചയം ലോകത്തോട് വ്യക്തമാക്കിയിരുന്നതായും മോദി ട്രംപിനോട് പറഞ്ഞു. "പാകിസ്ഥാനിൽ നിന്നുള്ള ഏത് ആക്രമണത്തിനും ഇന്ത്യ കൂടുതൽ ശക്തമായ തിരിച്ചടി നൽകുമെന്ന് ഞങ്ങൾ വ്യക്തമാക്കിയിരുന്നു," മോദി ട്രംപിനോട് ഫോണില്‍ വ്യക്തമാക്കി.

കാനഡ സന്ദർശനത്തിന് ശേഷം മോദിക്ക് യുഎസ് സന്ദർശിക്കാൻ കഴിയുമോ എന്ന് ട്രംപ് ചോദിച്ചിരുന്നു. എന്നാൽ, മുൻനിശ്ചയിച്ച പരിപാടികൾ കാരണം മോദിക്ക് അത് സാധ്യമല്ലെന്ന് അറിയിക്കുകയും, എന്നാൽ ഉടൻ തന്നെ കൂടിക്കാഴ്ച നടത്താൻ ശ്രമിക്കാമെന്ന് അറിയിക്കുകയും ഇതിനോട് ട്രംപും അനുകൂല നിലപാട് സ്വീകരിച്ചെന്നും മിസ്രി വെളിപ്പെടുത്തി.

ഇന്ത്യ-പാകിസ്ഥാൻ സംഘർഷം അവസാനിപ്പിച്ചതായി ആദ്യം പ്രഖ്യാപിച്ചത് ട്രംപ് ആയിരുന്നു. അതിനുശേഷം, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധം താൻ തടഞ്ഞുവെന്നും, ഇരു രാജ്യങ്ങളുമായുള്ള വ്യാപാരം നിർത്തിവെക്കുമെന്ന ഭീഷണി ഉപയോഗിച്ചാണ് ഇത് സാധ്യമാക്കിയതെന്നും ട്രംപ് നേരത്തേയും അവകാശപ്പെട്ടിരുന്നു. എന്നാൽ, ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം ഈ മധ്യസ്ഥത അവകാശവാദം തള്ളിക്കളയുകയും ഇന്ത്യ-പാക് ചർച്ചകൾ നേരിട്ടുള്ള സൈനിക തലത്തിലാണ് നടന്നതെന്നും വിശദീകരിക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+