കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഐ ലവ് യുഎഇ': 49-ാം ദേശീയ ദിനത്തില്‍ യുഎഇ ക്ക് സംഗീതാര്‍ച്ചനയുമായി മലയാളി വനിതകള്‍

Google Oneindia Malayalam News

ദുബായി: യുഎഇയുടെ 49-ാം ദേശീയ ദിന അഘോഷ പരിപാടികളുടെ ഭാഗമായി മലയാളി വനിതകളും കുട്ടികളും അടങ്ങുന്ന സംഘം നിര്‍മ്മിച്ച വീഡിയോ ആല്‍ബം ശ്രദ്ധേയമാവുന്നു. 'ഐ ലവ് യുഎഇ' എന്ന ആല്‍ബത്തിലൂടെയാണ് പോറ്റമ്മ നാടിന്‍റെ അഭിമാന നിമിഷങ്ങളില്‍ മലയാളികളും തങ്ങളുടെ ഹൃദയ വികാരം ചേര്‍ത്തു വെക്കുന്നത്. കോട്ടയം പാലാ സ്വദേശിനി സുജിതാ ശ്രീജിത്തിന്‍റെ നേതൃത്വത്തിലാണ് ആല്‍ബം ഒരുങ്ങിയത്. ദുബായിലെ സ്വകാര്യ ആശുപത്രിയിൽ വര്‍ഷങ്ങളായി ജോലി ചെയ്യുന്ന വ്യക്തിയാണ് സുജിത.

വനിതാ ശാക്തീകരണം പ്രമേയമാക്കിയാണ് ആല്‍ബം നിര്‍മ്മിച്ചിരിക്കുന്നത്. യുഎഇ വനിതകളോട് കാണിക്കുന്ന ആദരവിന്റെയും പ്രത്യേക സുരക്ഷയുടെയും നന്ദിപ്രകടനമാണ് ഈ ആല്‍ബമെന്നാണ് സുജിത പറയുന്നത്. പ്രതിസന്ധികള്‍ പലതാണെങ്കില്‍ വിദേശിയെന്നോ സ്വദേശിയെന്നോ ഭേദമില്ലാതെ ഈ രാജ്യം നമുക്ക് നൽകിയ പിന്തുണ വളരെ വലുതാണ്. പ്രതിസന്ധി ഘട്ടത്തില്‍ നിന്ന് കരകയറാനും സ്ത്രീകൾക്ക് സ്വാതന്ത്ര്യവും മുൻഗണനയും പ്രാധാന്യം ചെയ്തു കൊണ്ടും മാതൃകാപരമായി യുഎഇ ഉയർന്നു കൊണ്ടിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.

uae-

ഈ രാജ്യത്തോടുള്ള സ്നേഹവും ബഹുമാനവും പ്രവാസികൾ അനുഭവിക്കുന്ന സ്വാതന്ത്ര്യവും ഒരു ആല്‍ബത്തിലൂടെ പ്രകടമാക്കാൻ സാധിച്ചതിന്‍റെ സംതൃപ്തിയാണ് ഈ കലാസൃഷ്ടിക്ക് പിന്നില്‍ പ്രവര്‍ത്തിച്ച മുഴവന്‍ പേരും. അജീഷ് ലോട്ടസ് ആണ് ഫോട്ടോഗ്രഫി ചെയ്തിരിക്കുന്നത്. ആതിര കുപ്പാട്ട്, ദൃശ്യ വിജേഷ്, ജിഷാ ബിജു, ഹൃഷിക ഗിരിജൻ, ഇഷാ മനു, ബിഎൻ നിമി, പത്മ കല്യാണി കണ്ണൻ, ശിവാത്മിക ശ്രീജിത്, ശിവ് നാരായൺ ശ്രീജിത് എന്നിവരും ആല്‍ബത്തിന്‍റെ സൃഷ്ടിയില്‍ പങ്കാളികളായി.

English summary
'I Love UAE': Malayalee womens creats music album for UAE on the 49th National Day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X