ഒരു കാലത്തെ സ്വപ്‌നസുന്ദരി; ഈ നടിയെ ഇന്ന് കണ്ടാല്‍ ഞെട്ടും!
കാലിഫോര്‍ണിയ: 37 വയസ്സ്, അഞ്ചടി ഏഴിഞ്ച് ഉയരം. തൂക്കമോ വെറും 18 കിലോ. ഒരു കാലത്ത് മോഡലായും നടിയായും തിളങ്ങി നിന്നിരുന്ന റെയ്ച്ചല്‍ ഫറോഖിന്റെ ഇന്നത്തെ അവസ്ഥയാണിത്. അനോര്‍ക്‌സിയ നേര്‍വൊസ എന്ന അപൂര്‍വരോഗമാണ് റെയ്ച്ചല്‍ ഫറോഖിനെ അക്ഷരാര്‍ഥത്തില്‍ എല്ലും തോലുമാക്കി മാറ്റിയിരിക്കുന്നത്.
കാലിഫോര്‍ണിയയിലെ സാന്‍ ക്ലെമന്റ് സ്വദേശിയാണ് റെയ്ച്ചല്‍ ഫറോഖ്. കഴിഞ്ഞ പത്തുവര്‍ഷമായി അനോര്‍ക്‌സിയ നേര്‍വൊസയുടെ പിടിയിലാണ് ഇവര്‍. മിക്കവാറും ആശുപത്രികളെല്ലാം ഇവരെ കയ്യൊഴിഞ്ഞുകഴിഞ്ഞു. ഇനി പ്രതീക്ഷയായി ബാക്കിയുള്ളത് ഡെന്‍വറിലെ ഒരു ആശുപത്രി മാത്രമാണ്. അതാകട്ടെ വളരെ ദൂരത്തും. ഒരു വീഡിയോയിലൂടെ റെയ്ച്ചല്‍ ഫറോഖ് തന്നെ നിങ്ങളോട് കാര്യങ്ങള്‍ പറയുകയാണ്. കാണൂ..

സൗന്ദര്യമാണ് എല്ലാം
മോഡലിംഗിലും അഭിനയത്തിലും തിളങ്ങി നില്‍ക്കുന്ന സമയത്താണ് റെയ്ച്ചല്‍ ഫറോഖിന് അനോര്‍ക്‌സിയ നേര്‍വൊസ എന്ന രോഗം പിടിപെടുന്നത്.

ജോലിയും നഷ്ടപ്പെട്ടു
അസുഖബാധിതയായതോടെ റെയ്ച്ചലിന് മോഡലിംഗിലും അഭിനയത്തിലും അവസരങ്ങളും കുറഞ്ഞു. പിന്നീട് ഇത് തീരെ ഇല്ലാതായി.

മാരകമാണ് ഈ രോഗം
ഭക്ഷണ ശീലങ്ങളിലുണ്ടാകുന്ന വൈകല്യങ്ങളാണ് ഈ രോഗത്തിന് കാരണം. ഒരു കോടി പുരുഷന്മാരും രണ്ട് കോടി സ്ത്രീകളും ഈ അസുഖം ബാധിച്ചവരായുണ്ട് എന്നാണ് കണക്കുകള്‍.

പത്ത് വര്‍ഷം, റെയ്ച്ചല്‍ മാറിയ മാറ്റം
റെയ്ച്ചലിന്റെ ഇപ്പോഴത്തെ ഭാരം വെറും 18 കിലോഗ്രാമാണ്. കഴിഞ്ഞില്ല, ഇപ്പോഴും ഈ തൂക്കം കുറഞ്ഞുവരികയാണ്.

വിഷമകരം ഈ ജിവിതം
മെലിഞ്ഞ് എല്ലുംതോലുമായിപ്പോയ റെയ്ച്ചലിന് ശ്വാസം എടുക്കാന്‍ പോലും ബുദ്ധിമുട്ടാണ്.

സഹായത്തിന് ഭര്‍ത്താവ് മാത്രം
ബോഡി ബില്‍ഡിംഗ് പരിശീലകനായ ഭര്‍ത്താവ് റോണ്‍ എഡ്മണ്‍ഡ്‌സണ്‍ റെയ്ച്ചലിനെ പരിചരിക്കാനായി ജോലി വിട്ട് കൂടെയുണ്ട്.

സഹായം വേണം
സഹായം അഭ്യര്‍ഥിച്ച് ഒരു വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് റെയ്ച്ചല്‍. ആരോടും സഹായം ചോദിക്കുന്ന കൂട്ടത്തിലല്ല താന്‍ എങ്കിലും ഇപ്പോള്‍ എനിക്ക് നിങ്ങളുടെ സഹായം കൂടിയേ തീരൂ.
ഇത് കാണൂ
സഹായം അഭ്യര്‍ഥിച്ച് റെയ്ച്ചല്‍ പുറത്തുവിട്ട വീഡിയോ കാണൂ.












Click it and Unblock the Notifications