വിമാനത്തില്‍ നിന്നു വീണിട്ടും ആപ്പിള്‍ ഐഫോണിന് ഒരു പോറലും പറ്റിയില്ല
ടെക്‌സാസ്: ആപ്പിളിന്റെ ഐഫോണ്‍ എന്തുകൊണ്ട് മറ്റെല്ലാ സ്മാര്‍ട്ട്‌ഫോണുകളേക്കാളും മികച്ചതാകുന്നു എന്നു ചോദിച്ചാല്‍ പല ഉത്തരങ്ങളും ഉണ്ടാകാം. എന്നാല്‍ മറ്റൊരു ഉദാഹരണത്തിലൂടെയും ആപ്പിള്‍ ഐഫോണ്‍ ജനങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. 9,300 അടി ഉയരത്തിലുള്ള വിമാനത്തില്‍ നിന്നു വീണ ഐഫോണിന് യാതൊരു കുഴപ്പവും പറ്റിയില്ല എന്നതാണ് സത്യം.
അത്രയും ഉയരത്തില്‍ നിന്നും വീണ ആപ്പിള്‍ ഐ ഫോണിന് ഒരു കേടുപാടും ഏല്‍ക്കാതെ അടിപൊളിയായി പ്രവര്‍ത്തിക്കുന്നുവെന്നാണ് പറയുന്നത്. ഹൂസ്റ്റണിലാണ് സംഭവം നടക്കുന്നത്. ഹൂസ്റ്റണില്‍ നിന്നും വിമാനത്തില്‍ യാത്ര ചെയ്ത ബിസിനസുകാരന്‍ ബെന്‍ വില്‍സന്റെ കയ്യില്‍ നിന്നാണ് ഫോണ്‍ താഴെ വീണത്.

ഫോണ്‍ ഉള്‍നാടന്‍ പ്രദേശത്തായിരുന്നു വീണത്. ഫോണ്‍ തവിടുപൊടിയായി കാണുമെന്ന് വിചാരിക്കേണ്ടയിടത്ത് ബെന്‍ വില്‍സന്‍ ഫോണ്‍ കണ്ടെത്താന്‍ ശ്രമിക്കുകയാണുണ്ടായത്. പ്രത്യേക ആപ്പ് വഴി ഫോണ്‍ വീണ സ്ഥലം കണ്ടെത്തുകയും ചെയ്തു. ജാക്‌സ്‌ബോറോയിലെ പുല്‍ത്തകിടിയില്‍ നിന്നാണ് ഫോണ്‍ കണ്ടെത്തിയത്.
ഫോണ്‍ നോക്കിയപ്പോള്‍ ബെന്‍ വില്‍സന്‍ ഒന്നു ഞെട്ടി. ഫോണിനു ഒരു കുഴപ്പവുമില്ലത്രേ. ഹൂസ്റ്റണിലെ ഒരു പരിപാടിയില്‍ പങ്കെടുത്തശേഷം തിരിച്ച് മടങ്ങുമ്പോള്‍ പാസഞ്ചര്‍ ഡോര്‍ വഴിയാണ് ബെന്‍ വില്‍സന്റെ ആപ്പിള്‍ ഫോണ്‍ താഴെ വീഴുന്നത്.












Click it and Unblock the Notifications