Get Updates
Get notified of breaking news, exclusive insights, and must-see stories!

200 യുവതികളെ ബലാല്‍സംഗം ചെയ്തു; ഐസിസില്‍ നടക്കുന്നത്, ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ഭീകരന്റേത്!!

അടുത്തിടെ കുര്‍ദ് രഹസ്യാന്വേഷണ വിഭാഗം പിടികൂടിയ അമര്‍ ഹുസൈനാണ് റോയിട്ടേഴ്‌സിനോട് ഐസിസില്‍ നടക്കുന്ന സംഭവങ്ങളെ കുറിച്ച് വിവരിച്ചത്.

ബാഗ്ദാദ്: ഇറാഖിലും സിറിയയിലും വ്യാപിച്ചുകിടക്കുന്ന ഐസിസ് ഭീകരസംഘത്തെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍. അടുത്തിടെ കുര്‍ദ് രഹസ്യാന്വേഷണ വിഭാഗം പിടികൂടിയ അമര്‍ ഹുസൈനാണ് റോയിട്ടേഴ്‌സിനോട് ഐസിസില്‍ നടക്കുന്ന സംഭവങ്ങളെ കുറിച്ച് വിവരിച്ചത്.

ഹുസൈനും മറ്റൊരു ഐസിസ് ഭീകരനും കുര്‍ദ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ സുലൈമാനിയയിലെ ജയിലിലാണ്. ഇവരെ കാണാന്‍ ഏറെ നടപടിക്രമങ്ങള്‍ക്ക് ശേഷമാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് അനുമതി ലഭിച്ചത്. കഴിഞ്ഞ ഒക്ടോബറില്‍ കിര്‍ക്കുക്കിലെ സംഘര്‍ഷങ്ങള്‍ക്കിടെയാണ് ഹുസൈനും സഹായിയും പിടിയിലായത്.

ബലാല്‍സംഗം ഒരു ഹരം

ഇറാഖിലെ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട 200 ലധികം സ്ത്രീകളെയാണ് താന്‍ ബലാല്‍സംഗം ചെയ്തതെന്ന് ഹുസൈന്‍ പറഞ്ഞു. ഇഷ്ടമുള്ള യുവതികളെ പീഡിപ്പിക്കാം. അതിന് പ്രാദേശിക ഐസിസ് കമാന്റര്‍മാരുടെ ഒത്താശയുമുണ്ടായിരുന്നു.

യുവാക്കള്‍ക്ക് സ്ത്രീകള്‍ വേണം

യുവാക്കള്‍ക്ക് സ്ത്രീകളെ വേണമെന്നാണ് ഐസിസിലെ നിലപാട്. കമാന്റര്‍മാര്‍ ഇഷ്ടമുള്ളവരെ എടുത്തോളൂ എന്നാണ് പറയാറ്. ഐസിസിന്റെ തടവിലായ യസീദി പെണ്‍കുട്ടികളാണ് ഇത്തരത്തില്‍ പീഡിപ്പിക്കപ്പെടുന്നവരില്‍ കൂടുതല്‍.

മാധ്യമങ്ങള്‍ക്ക് മുമ്പില്‍

തലയില്‍ കറുത്ത തുണിയിട്ടുകൊണ്ടാണ് ഹുസൈനെ റോയിട്ടേഴ്‌സ് ജേര്‍ണലിസ്റ്റുകള്‍ക്ക് മുമ്പില്‍ കൊണ്ടുവന്നത്. അഭിമുഖം തുടങ്ങി അല്‍പ്പസമയം കഴിഞ്ഞ ശേഷം തുണി എടുത്ത് മാറ്റി. യുവാക്കളുടെ ആവശ്യങ്ങള്‍ക്കാണ് ഐസിസില്‍ മുന്‍ഗണനയെന്ന് ഹുസൈന്‍ പറയുന്നു.

ഇരകള്‍ യസീദി ന്യൂനപക്ഷം

ഇറാഖ് സൈന്യത്തില്‍ നിന്ന് ഐസിസ് നിരവധി നഗരങ്ങള്‍ നിയന്ത്രണത്തിലാക്കിയിരുന്നു. ഈ സമയമാണ് ബലാല്‍സംഗങ്ങളും അക്രമങ്ങളും വ്യാപകമായത്. കൂടുതല്‍ നേരിട്ടത് യസീദി ന്യൂനപക്ഷമാണ്. മറ്റു ന്യൂനപക്ഷങ്ങള്‍ക്ക് നേരെയും ആക്രമണമുണ്ടായി.

ബലാല്‍സംഗവും കൊലപാതകവും

ഓരോ വീട്ടിലും കയറി യസീദി പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്യുകയായിരുന്നു അന്നത്തെ പ്രധാന വിനോദമെന്ന് ഹുസൈന്‍ പറയുന്നു. ഹുസൈന്‍ ബലാല്‍സംഗവും കൊലപാതകവും നടത്തിയിട്ടുണ്ടെന്ന് കുര്‍ദ് സുരക്ഷാ വിഭാഗവും സ്ഥിരീകരിച്ചു. എന്നാല്‍ എത്രപേരെ ബലാല്‍സംഗം ചെയ്തിട്ടുണ്ടെന്ന് അവര്‍ക്ക് വ്യക്തമായി അറിയില്ല.

ലൈംഗിക അടിമകള്‍

2014ലാണ് ഇറാഖ് നഗരങ്ങള്‍ ഐസിസ് ആക്രമിച്ച് നിയന്ത്രണത്തിലാക്കാന്‍ തുടങ്ങിയത്. അന്ന് നിരവധി യസീദികളെ കാണാനില്ലെന്ന് റിപോര്‍ട്ടുകളുണ്ടായിരുന്നു. ഇവരെ ഐസിസിന്റെ ക്യാംപുകളില്‍ ലൈംഗിക അടിമകളാക്കുകയായിരുന്നുവെന്നാണ് ഹുസൈന്‍ പറയുന്നത്.

പുരുഷന്‍മാരെ കൊലപ്പെടുത്തി

യസീദി പുരുഷന്‍മാരെ കൊലപ്പെടുത്തി. പെണ്‍കുട്ടികളെ പിടിച്ചുകൊണ്ടുപോയി. നഗ്നരാക്കി യുവാക്കള്‍ക്കിടയിലേക്ക് ഈ പെണ്‍കുട്ടികളെ നിര്‍ത്തുമായിരുന്നുവെന്നാണ് ഹുസൈന്‍ പറയുന്നത്. മനുഷ്യാവകാശ സംഘടനകള്‍ നേരത്തെ ഇക്കാര്യം റിപോര്‍ട്ട് ചെയ്തിരുന്നു.

 500 ലധികം പേരെ കൊലപ്പെടുത്തി

2013ലാണ് ഹുസൈന്‍ ഐസിസില്‍ ചേരുന്നത്. അതിന് ശേഷം താന്‍ 500 ലധികം പേരെ കൊലപ്പെടുത്തിയെന്ന് ഹുസൈന്‍ പറഞ്ഞു. ആരെയും കൊല്ലാന്‍ തങ്ങള്‍ക്ക് അധികാരമുണ്ടായിരുന്നു. തലവെട്ടാന്‍ തോന്നുന്നവരുടെ തലയും വെട്ടാം. ആരും തങ്ങളോട് എന്തിനിത് ചെയ്തുവെന്ന് ചോദിക്കില്ലെന്ന് ഹുസൈനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു.

പ്രത്യേക പരിശീലനം

കൊല നടത്തുന്നതിന് കമാന്റര്‍മാര്‍ ഐസിസ് അംഗങ്ങള്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയിരുന്നു. ഒരാളെ കൊലപ്പെടുത്തുക എന്നത് ആദ്യം ചെയ്യുമ്പോള്‍ വളരെ പ്രയാസമാണ്. തനിക്ക് ആദ്യം കൈവിറച്ചിരുന്നു. പിന്നീട് ഇതാവര്‍ത്തിച്ച് ചെയ്തപ്പോഴാണ് ധൈര്യം കൂടിയത്.

മരുഭൂമിയില്‍ പ്രത്യേക സ്ഥലങ്ങള്‍

കൊലപാതകം നടത്തുന്നതിന് മരുഭൂമികളില്‍ പ്രത്യേക സ്ഥലങ്ങളുണ്ട്. പിടികൂടുന്നവരെ അങ്ങോട്ട് വലിച്ചിഴച്ച് കൊണ്ടുപോവും. ചിലപ്പോള്‍ വെടിവച്ചും മറ്റു ചിലപ്പോള്‍ തലവെട്ടിയും കഴുത്തറുത്തുമാണ് കൊന്നിരുന്നത്. കൈ പിന്നില്‍ ബന്ധിച്ചാണ് പിടികൂടുന്നവരെ കൂട്ടത്തോടെ കൊണ്ടുവന്നിരുന്നതെന്ന് ഹുസൈന്‍ വിശദീകരിച്ചു.

ദാരിദ്ര്യത്തില്‍ മുങ്ങിയ ജീവിതം

ഇറാഖിലെ മൊസൂളാണ് ഹുസൈന്റെ നാട്. വളരെ കഷ്ടപ്പെട്ടാണ് ഇയാള്‍ വളര്‍ന്നത്. ദരിദ്ര കുടുംബത്തില്‍ പിറന്നതിനാല്‍ വളരെ പരുക്കനായാണ് ഹുസൈന്‍ പെരുമാറിയിരുന്നതെന്നും ഇപ്പോള്‍ മാറ്റമുണ്ടെന്നും കുര്‍ദ് പോലിസ് പറഞ്ഞു.

ഇപ്പോള്‍ പശ്ചാത്താപിക്കുന്നു

തെറ്റും ശരിയും പറഞ്ഞുതരാന്‍ തനിക്കാരുമില്ലായിരുന്നു. ജോലിയില്ല, കൈയില്‍ പണമില്ല. ഐസിസില്‍ ചേര്‍ന്നതിന് ശേഷം ചെയ്ത കാര്യങ്ങളില്‍ ഇപ്പോള്‍ ദുഖമുണ്ടെന്നും പശ്ചാത്താപിക്കുന്നുവെന്നും ഹൂസൈന്‍ പറഞ്ഞു. ഇന്ന് ഇയാള്‍ ശാന്തനാണ്. പതിവായി ഖുര്‍ആന്‍ പാരായണം ചെയ്യുന്നുണ്ട്. ജീവിതത്തില്‍ നല്ല മാറ്റം കാണുന്നുണ്ടെന്നും പോലിസ് പറഞ്ഞു. എങ്കിലും മിക്ക സമയവും കൈവിലങ്ങ് അണിയിക്കുമെന്നും പോലിസ് കൂട്ടിച്ചേര്‍ത്തു.

14 വയസില്‍ തോക്കെടുത്തു

ഇപ്പോള്‍ 21 വയസേയുള്ളു ഹുസൈന്. 14 വയസിലാണ് സായുധ സംഘങ്ങളുമായി ബന്ധപ്പെട്ടത്. വീടിനടുത്തുള്ള പള്ളി ഇമാമിന്റെ പ്രസംഗങ്ങളാണ് ഇയാളെ ഇതിന് പ്രേരിപ്പിച്ചത്. ആദ്യം അല്‍ ഖാഇദയിലാണ് ചേര്‍ന്നതെന്നും ഹുസൈന്‍ വിവരിച്ചു. പിടിയിലായ ഐസിസ് സംഘാംഗങ്ങളുടെ വിചാരണ തുടങ്ങുമ്പോള്‍ ഇയാളെയും കോടതിയില്‍ ഹാജരാക്കുമെന്ന് പോലിസ് പറഞ്ഞു.

 ഐസിസുകാര്‍ തടവില്‍

ഐസിസിന്റെ മറ്റൊരു പ്രവര്‍ത്തകനായ ഗഫാര്‍ അബ്ദുല്‍ റഹ്മാനും തടവിലുണ്ട്. ഇയാളില്‍ നിന്ന് ഇത്രയും വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ഗഫാറിനെ അതിര്‍ത്തി ചെക്ക് പോയിന്റുകളിലായിരുന്നു നിയമിച്ചിരുന്നതത്രെ. കിര്‍ക്കുക്കില്‍ നിന്നു തന്നെയാണ് കുര്‍ദ് സൈന്യം ഇയാളെയും പിടികൂടിയത്.

തൊഴില്‍ തേടിയെത്തി, ഐസിസില്‍ ചേര്‍ന്നു

ഇറാഖ് സൈനികര്‍ക്ക് നേരെ വെടിയുതിര്‍ത്തിട്ടുണ്ടെങ്കിലും താന്‍ ആരെയും കൊലപ്പെടുത്തിയിട്ടില്ലെന്ന് അബ്ദുറഹ്മാന്‍ പറഞ്ഞു. തൊഴില്‍ ലഭിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇയാളും സഹോദരനും ഐസിസില്‍ ചേര്‍ന്നത്. കൂടുതല്‍ കാര്യങ്ങള്‍ ഇയാള്‍ വിശദീകരിച്ചില്ല. ഇറാഖ് പ്രധാനമന്ത്രിക്ക് രാജ്യത്ത് നീതി നടപ്പാക്കാന്‍ കഴിയില്ലെന്നും അബ്ദുറഹ്മാന്‍ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+