കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മകള്‍ ആരതി ഉഴിയുന്നത് അനുകരിച്ചു; ടിവി തല്ലിപ്പൊട്ടിച്ചെന്ന് ഷാഹിദ് അഫ്രീദി

Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ ടിവി സീരിയല്‍ കണ്ട് മകള്‍ ആരതി ഉഴിയുന്നത് അനുകരിച്ചതിന് താന്‍ ടിവി തല്ലി തകര്‍ത്തെന്ന് പാകിസ്താന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അഫ്രീദി സംഭവം വെളിപ്പെടുത്തിയത്. എന്നെങ്കിലും താങ്കള്‍ ടിവി തല്ലി തകര്‍ത്തിരുന്നുവോയെന്ന് ചോദിച്ചപ്പോഴായിരുന്നു ഷാഹിദിന്‍റെ മറുപടി.

afridi

സീരിയലുകള്‍ തനിച്ച് കാണണമെന്ന് താന്‍ ഭാര്യയോട് പറഞ്ഞിട്ടുണ്ട്. ഒരിക്കല്‍ പെണ്‍മക്കളില്‍ ഒരാള്‍ സ്റ്റാര്‍ പ്ലസിലെ സീരിയില്‍ കണ്ട് ആരതി ഉഴിയുന്നത് അനുകരിച്ചു. ദേഷ്യം അടക്കാന്‍ ആവാതെ താന്‍ ടിവി തല്ലി തകര്‍ത്തു, ഷാഹിദ് അഫ്രീദി പറഞ്ഞു. അതേസമയം അഫ്രീദിയുടെ തുറന്ന് പറച്ചില്‍ വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

ഇതാണ് പാകിസ്താനിലെ മതേതരത്വത്തിന്‍റെ യഥാര്‍ത്ഥ മുഖം എന്ന ട്വീറ്റോടെയാണ് നിരവധി പേര്‍ വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഹിന്ദു മതവിശ്വാസിയായതിനാല്‍ ഡാനിഷ് കനേരിയയ്ക്ക് ടീം അംഗങ്ങളില്‍ നിന്ന് വിവേചനം നേരിടേണ്ടി വന്നതായി കഴിഞ്ഞ ദിവസം പാക് മുന്‍ താരം ഷുഹൈബ് അക്തര്‍ വെളിപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന്‍റെ കൂടെ ഭക്ഷണം കഴിക്കാന്‍ പോലും തയ്യാറായിരുന്നില്ലെന്നും അക്തര്‍ പാക് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. സംഭവം വലിയ വിവാദമായതോടെ തന്‍റെ നിലപാട് മയപ്പെടുത്തി അക്തര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

 ബാഫഖി തങ്ങളുടെ കൊച്ചുമകന്‍ ബിജെപിയില്‍ നിന്ന് രാജിവച്ചു; പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം ബാഫഖി തങ്ങളുടെ കൊച്ചുമകന്‍ ബിജെപിയില്‍ നിന്ന് രാജിവച്ചു; പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം

മുസ്ലിം വീടുകളില്‍ യുപി പോലീസ് അഴിഞ്ഞാടി; കലാപകാരികളെ പോലെ, തെളിവുമായി ആക്ടിവിസ്റ്റുകള്‍മുസ്ലിം വീടുകളില്‍ യുപി പോലീസ് അഴിഞ്ഞാടി; കലാപകാരികളെ പോലെ, തെളിവുമായി ആക്ടിവിസ്റ്റുകള്‍

അതിശൈത്യത്തില്‍ വിറങ്ങലിച്ച് ദില്ലി, മൂടൽമഞ്ഞിൽ കാറപകടത്തിൽ 6 മരണം, താറുമാറായി ഗതാഗതം!അതിശൈത്യത്തില്‍ വിറങ്ങലിച്ച് ദില്ലി, മൂടൽമഞ്ഞിൽ കാറപകടത്തിൽ 6 മരണം, താറുമാറായി ഗതാഗതം!

English summary
I smashed TV after daughter imitated 'aarti'; says Shahid Afridi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X