കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞാൻ പാകിസ്താനെ വിശ്വസിക്കുന്നു... കശ്മീരിൽ മധ്യസ്ഥത വഹിക്കാമെന്ന് ട്രംപ്, വിശ്വാസം പാകിസ്താനെ!!

ഞാൻ പാകിസ്താനെ വിശ്വസിക്കുന്നു... കശ്മീരിൽ മധ്യസ്ഥത വഹിക്കാമെന്ന് ട്രംപ്, പാകിസ്താന് ഇന്ത്യയുടെ കുറിക്ക് കൊള്ളുന്ന വിമർശനം...

Google Oneindia Malayalam News

ന്യൂയോർക്ക്: ഇന്ത്യ-പാക് ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കാമെന്ന വാഗ്ധാനം വീണ്ടും മുന്നോട്ടുവെച്ച് ഡൊണാൾഡ് ട്രംപ്. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പായാണ് ട്രംപിന്റെ പ്രതികരണം. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വേദി പങ്കിട്ട് 24 മണിക്കൂറിന് ശേഷമാണ് ഇന്ത്യ- പാക് ചർച്ചകൾക്ക് വഹിക്കാമെന്ന ട്രംപിന്റെ മൂന്നാമത്തെ വാഗ്ധാനം.

സംസാരിക്കാനുള്ള സമയമില്ല, ഇനി വേണ്ടത് നടപടി: ക്ലൈമറ്റ് ആക്ഷൻ ഉച്ചകോടിയിൽ മോദിസംസാരിക്കാനുള്ള സമയമില്ല, ഇനി വേണ്ടത് നടപടി: ക്ലൈമറ്റ് ആക്ഷൻ ഉച്ചകോടിയിൽ മോദി

ഹൂസ്റ്റണിലെ പൊതുയോഗത്തിൽ മോദിക്കൊപ്പം പങ്കെടുത്ത ട്രംപ് റാഡിക്കൽ ഇസ്ലാമിക ഭീകരവാദത്തിൽ നിന്ന് ലോകത്തെ മോചിപ്പിക്കുകയാണ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ചിരുന്നു.ഇമ്രാൻ ഖാന് താൽപ്പര്യമുണ്ടെങ്കിൽ കശ്മീർ വിഷയത്തിൽ ഇന്ത്യയുമായുള്ള ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കാമെന്നാണ് ട്രംപ് അറിയിച്ചത്. തിങ്കളാഴ്ച പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായുള്ള ചർച്ചക്കിടെയാണ് മധ്യസ്ഥത ചർച്ചക്കുള്ള സന്നദ്ധത അറിയിച്ചത്.

imran-khan-donald-trump

ഞാൻ പാകിസ്താനെ വിശ്വസിക്കുന്നു. കശ്മീരിൽ എല്ലാവരും നല്ല രീതിയിൽ പരിഗണിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നു. എനിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ളത് അടുത്ത ബന്ധമാണ്. അതുപോലെ പാക് പ്രധാനമന്ത്രി ഇമ്രാൻഖാനോടും. ഇരു നേതാക്കളും സന്നദ്ധത അറിയിച്ചാൽ മധ്യസ്ഥ ചർച്ചയുമായി മുന്നോട്ടുപോകാമെന്നും ട്രംപ് മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.

ജമ്മുകശ്മീർ വിഷയത്തിൽ ഇന്ത്യ- പാക് ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കാമെന്ന് നേരത്തെ ഇമ്രാൻ ഖാനുമായുള്ള കൂടിക്കാഴ്ചക്കിടെ ട്രംപ് വ്യക്തമാക്കിയിരുന്നു. കശ്മീർ പ്രശ്നം ഉഭയകക്ഷി വിഷയമാണെന്നും പുറത്തുനിന്നുള്ളവരുടെ ഇടപെടൽ വേണ്ടെന്നും ചൂണ്ടിക്കാണിച്ച ഇന്ത്യ മധ്യസ്ഥ വാഗ്ധാനം തള്ളിക്കളഞ്ഞിരുന്നു. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ സംസാരിച്ച മോദി പേരെടുത്ത്പരാമർശിക്കാതെ പാകിസ്താനെ വിമർശിച്ചിരുന്നു. ഇന്ത്യയ്ക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കുകയും ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകുയും ചെയ്യുന്നുവെന്നാണ് മോദി പ്രസംഗിച്ചത്.

English summary
"I Trust Pakistan, Can Mediate Kashmir": Trump again with mediation offer on Kashmir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X