കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അധികാരമേറ്റെടുത്താല്‍ 100 ദിവസം മാസ്‌ക്‌ ധരിക്കാന്‍ ജനങ്ങളോട്‌ ആവശ്യപ്പെടുമെന്ന്‌ ബൈഡന്‍

Google Oneindia Malayalam News

വാഷിങ്‌ടണ്‍: താന്‍ അമേരിക്കന്‍ പ്രസിഡന്റ്‌ സാഥാനത്തേക്ക്‌ അധികാരമേറ്റാല്‍ ആദ്യം ചെയ്യുക 100 ദിവസം മാസ്‌ക്‌ ധരിക്കാന്‍ അമേരിക്കന്‍ ജനതയോട്‌ ആവശ്യപ്പെടുകയായിരിക്കുമെന്ന്‌ നിയുക്ത അമേരിക്കന്‍ പ്രസിഡന്റ്‌ ജോ ബൈഡന്‍.കോവിഡ്‌ മഹാമാരിയുടെ വിഷയത്തില്‍ താനെടുക്കുന്ന തീരുമാനങ്ങള്‍ ട്രംപില്‍ നിന്നും തികച്ചും വ്യത്യസ്‌തമായിരിക്കുമെന്നും ബൈഡന്‍ പറഞ്ഞു.

ഭരണ കേന്ദ്രങ്ങലിലും ആഭ്യന്തര പൊതു ഗതാഗത സംവിധാനത്തിലും മാസ്‌ക്‌ നിര്‍ബന്ധമാക്കുമെന്ന്‌ ബൈഡന്‍ അറിയിച്ചു. എല്ലാക്കാലത്തേക്കുമായല്ല വെറും 100 ദിവസം മാസ്‌ക്‌ ധരിച്ചു നോക്കൂ മാറ്റം കാണാനാവുമെന്ന്‌ സിഎന്‍എന്നിന്‌ നല്‍കിയ അഭിമുഖത്തില്‍ ബൈഡന്‍ പറഞ്ഞു.

joe biden

കോവിഡ്‌ വാക്‌സിനോടുള്ള വിശ്വാസം ജനങ്ങള്‍ക്ക്‌ നഷ്ടപ്പെട്ടെന്നും അവരുടെ സുരക്ഷക്ക്‌ വേണ്ടി വാക്‌സിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ ബോധ്യപ്പെടുത്തുമെന്നും ബൈഡന്‍ പറഞ്ഞു. കൂടാതെ ഇന്‍ഫെക്ഷന്‍ ഡിസീസ്‌ എക്‌സ്‌പേര്‍ട്ടായി ഡോക്ടര്‍ അന്തോണി ഫോസിയോട്‌ തുടരാനംു ആരോഗ്യമേഖല സംബന്ധിച്ച കാര്യങ്ങല്‍ പ്രസിഡന്റിനെ അറിയിക്കാവുന്ന തരത്തില്‍ ഭരണരംഗത്ത്‌ അധികാരം നലി#കുമെന്നും ബൈഡന്‍ വ്യക്തമാക്കി.

കോവിഡ്‌ വിഷയം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന്‌ വീഴ്‌ച്ചയുണ്ടായി എന്നും അതുകൊണ്ടാണ്‌ ഇലക്ഷനില്‍ ട്രംപ്‌ പരാജയപ്പെട്ടതെന്നും ബൈഡന്‍ പറഞ്ഞു. കോവിഡ്‌ വാക്‌സിന്റെ കാര്യത്തില്‍ തന്റെ മുന്‍ഗാമികളായ ബില്‍ക്ലിന്റണ്‍,ജോര്‍ജ്‌ ബുഷ്‌,ബരാക്‌ ഒബാമ എന്നിവരെ പിന്തുടരുമെന്നും ജോ ബൈഡന്‍ അറിയിച്ചു.

കഴിഞ്ഞ മാസം നടന്ന അമേരിക്കന്‍ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപിനെതിരെ വലിയ വിജയം ഡെമോക്രാറ്റിക്‌ സ്ഥാനാര്‍ഥിയായ ജോ ബൈഡന്‍ നേടിയിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ ജനുവരി പകുതിയോടെ ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റ്‌ സ്ഥാനം ഏറ്റെടുക്കും.
കോവിഡ്‌ പ്രതിരോധത്തില്‍ വലിയ വീഴ്‌ച്ചയാണ്‌ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപിന്‌ സംഭവിച്ചത്‌. ലോകത്ത്‌ ഏറ്റവും കൂടുതല്‍ കോവിഡ്‌ ബാധിതരുള്ള രാജ്യം അമേരിക്കയാണ്‌. അമേരിക്കയില്‍ തന്നെയാണ്‌ ഏറ്റവും കൂടുതല്‍ പേര്‍ കോവിഡ്‌ ബാധിച്ചത്‌. മരിച്ചത്‌. ഒരു കോടിക്കു മുകളിലാണ്‌ അമേരിക്കയിലെ കോവിഡ്‌ ബാധിതരുടെ എണ്ണം. പ്രസിഡന്റ്‌ പദവിയിലേക്കെത്തിയാല്‍ തന്റെ ആദ്യ ശ്രമം യുഎസിനെ കോവിഡ്‌ ബാധയില്‍ നിന്നും മുക്തമാക്കുകയായിരിക്കുമെന്ന്‌ നേരത്തെ ജോ ബൈഡന്‍ വ്യക്തമാക്കിയിരുന്നു.

Recommended Video

cmsvideo
Jo Biden planning to give green card to one crore expats | Oneindia Malayalam

തിരഞ്ഞെടുപ്പിന്‌ തൊട്ടു മുന്‍പ്‌ ഡൊണാള്‍ഡ്‌ ട്രംപിനും ഭാര്യക്കും കോവിഡ്‌ ബാധിക്കുകയും ചെയ്‌തു. കോവിഡ്‌ പ്രതിരോധത്തില്‍ ട്രംപ്‌ സര്‍ക്കാരിനേറ്റ പാളിച്ചയാണ്‌ ട്രംപിന്‌ തിരഞ്ഞെടുപ്പില്‍ കനത്ത പരാജയമേറ്റു വാങ്ങേണ്ടി വന്നതില്‍ പ്രധാന കാരണമായത്‌

English summary
I will ask Americans to wear mask for 100 days to prevent corona says joe biden
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X