Get Updates
Get notified of breaking news, exclusive insights, and must-see stories!

നിങ്ങള്‍ എന്നിൽ അർപ്പിച്ച വിശ്വാസം ഞാൻ കാത്ത് സൂക്ഷിക്കും; വിജയത്തിന് പിന്നാലെ ബൈഡന്‍

ന്യൂയോര്‍ക്ക്; അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ വിജയിച്ചതിന് പിന്നാലോ വോട്ടര്‍മാരോട് നന്ദി പറഞ്ഞ് ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജോബൈഡന്‍. അമേരിക്കയെന്ന നമ്മുടെ മഹത്തായ രാജ്യത്തെ നയിക്കാൻ നിങ്ങൾ എന്നെ തിരഞ്ഞെടുത്തതിൽ ഞാൻ അഭിമാനിക്കുന്നുവെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. നീ എന്നിൽ അർപ്പിച്ച വിശ്വാസം ഞാൻ കാത്ത് സൂക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

'അമേരിക്കയെന്ന നമ്മുടെ മഹത്തായ രാജ്യത്തെ നയിക്കാൻ നിങ്ങൾ എന്നെ തിരഞ്ഞെടുത്തതിൽ ഞാൻ അഭിമാനിക്കുന്നുവെന്ന്
ഞങ്ങൾക്ക് മുന്നിലുള്ള ജോലി കഠിനമായിരിക്കും, പക്ഷേ ഞാൻ നിങ്ങളോട് ഇത് വാഗ്ദാനം ചെയ്യുന്നു: ഞാൻ എല്ലാ അമേരിക്കക്കാർക്കും ഒരു പ്രസിഡന്റാകും - നിങ്ങൾ എനിക്ക് വോട്ട് ചെയ്താലും ഇല്ലെങ്കിലും.
നിങ്ങള്‍ എന്നിൽ അർപ്പിച്ച വിശ്വാസം ഞാൻ കാത്ത് സൂക്ഷിക്കും'- ജോ ബൈഡന്‍ ട്വിറ്ററില്‍ കുറിച്ചു.

 joe-biden-1

പെന്‍സുല്‍വാനിയയിലെ 20 ഇലക്ടറൽ വോട്ടുകൾ കൂടി ലഭിച്ചതോടെയാണ് ഭൂരിപക്ഷത്തിനു വേണ്ട 270 എന്ന 'മാന്ത്രികസംഖ്' കടക്കാന്‍ ജോ ബൈഡന് സാധിച്ചത്. 538 അംഗങ്ങളുള്ള യുഎസ് ഇലക്ടറൽ കോളജിൽ ബൈഡന് ഇതുവരെ ലഭിച്ചത് 273 വോട്ടുകളെന്ന് 'സിഎൻഎൻ' റിപ്പോർട്ട് ചെയ്യുന്നത്. അരിസോണയിലെ ഫലം ഇതില്‍ കൂട്ടിചേര്‍ത്തിട്ടില്ല. 'ദ് ഗാർഡിയൻ' റിപ്പോർട്ട് ചെയ്തതു പ്രകാരം 284 സീറ്റുകളാണ് ബൈഡന് ലഭിച്ചത്. അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം 290 വോട്ടുകള്‍ ബൈഡന് ലഭിച്ചു കഴിഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+