കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീഷണികള്‍ക്ക് വഴങ്ങില്ല: കര്‍ഷക സമരത്തെ ഇനിയും പിന്തുണയ്ക്കുമെന്ന് മീന ഹാരിസ്

Google Oneindia Malayalam News

വാഷിങ്ടണ്‍: ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭങ്ങളെ ഇനിയും പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കി അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് കമല ഹാരിസിന്‍റെ മരുമകള്‍ മീന ഹാരീസ്. കഴിഞ്ഞ ദവസം കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ച് രംഗത്ത് എത്തിയതിന് പിന്നാലെ ചില സംഘടനകള്‍ മീന ഹാരിസിനെതിരെ വിമര്‍ശനവും ഭീഷണിയും ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഭീഷണികള്‍ക്കും വിമര്‍ശനങ്ങള്‍ക്കും അല്‍പം പോലും വഴങ്ങില്ലെന്ന വ്യക്തമാക്കിക്കൊണ്ടാണ് കര്‍ഷക സമരത്തിനുള്ള തന്‍റെ പിന്തുണ വീണ്ടും കമല ഹാരിസ് വ്യക്തമാക്കിയത്.
‌‌
ഭീഷണിപ്പെടുത്താനോ നിശബ്ദയാക്കാനോ കഴിയില്ലെന്നായിരുന്നു മീനയുടെ ട്വീറ്റ്. മീന ഹാരിസിന് പിന്തുണ പ്രഖ്യാപിച്ച് മാധ്യമപ്രവര്‍ത്തക റാണ അയൂബ് അടക്കമുള്ളവരും രംഗത്തെത്തി. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ജനാധിപത്യം ഒരു മാസം മുൻപ് ആക്രമിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ലോകത്തിലെ വലിയ ജനാധിപത്യ രാജ്യവും ആക്രമിക്കപ്പെടുകയാണെന്നായിരുന്നു മീന കര്‍ഷകര്‍ക്ക് പിന്തുണ അറിയിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ട്വിറ്ററില്‍ കുറിച്ചത്.

meena

ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ കേരള സന്ദര്‍ശന ചിത്രങ്ങള്‍ കാണാം
‌‌
അമേരിക്കയിലും ഇന്ത്യയിലും നടന്ന സംഭവങ്ങല്‍ യാദൃശ്ചികമല്ല. കർഷകർക്കെതിര സർക്കാർ നടത്തുന്ന ആക്രമണത്തെ അപലപിക്കുന്നുവെന്നും മീന ഹാരിസ് ട്വിറ്ററില്‍ കുറിച്ചിരുന്നു. പോപ് ഗായിക റിഹാന, യൂട്യൂബര്‍ ലില്ലി, പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തന്‍ബര്‍ഗ് എന്നിവര്‍ക്ക് പിന്നാലെയായിരുന്നു കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മീനയും രംഗത്ത് എത്തിയത്. ഇതിന് പിന്നാലെ തീവ്ര ഹിന്ദുത്വ സംഘടനങ്ങള്‍ മീനയ്ക്കെതിരെ ഭീഷണിയും വിമര്‍ശനവും നടത്തുകയായിരുന്നു.

മാതാവ് മരണക്കിടക്കയില്‍; സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ സുപ്രീം കോടതിയിൽ ഇനിയും ലിസ്റ്റ് ചെയ്തില്ലമാതാവ് മരണക്കിടക്കയില്‍; സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ സുപ്രീം കോടതിയിൽ ഇനിയും ലിസ്റ്റ് ചെയ്തില്ല

Recommended Video

cmsvideo
Malayali social media manager of Greta Thunberg responds

English summary
I won’t be intimidated, and I won’t be silenced.: Meena Harris says she will still support the farmers' struggle
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X