കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മനുഷ്യായുസ്സ് 12 വര്‍ഷം വരെ കൂട്ടാന്‍ മരുന്ന്

  • By Gokul
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ആധുനിക സാങ്കേതിക വിദ്യയും വൈദ്യശാസ്ത്രവുമെല്ലാം ഏറെ പുരോഗമിച്ചെങ്കിലും മനുഷ്യന്റെ ആയുസ് വര്‍ദ്ധിപ്പിക്കാനോ കോശങ്ങളുടെ നശീകരണം തടുക്കാനോ കഴിവുള്ള ഒരു മരുന്നു കണ്ടുപിടിക്കാന്‍ ഇന്നോളം ശാസ്ത്രജ്ഞര്‍ക്ക് കഴിഞ്ഞിട്ടില്ല. എന്നാല്‍, മനുഷ്യായുസ്സ് 12 വര്‍ഷംവരെ നീട്ടാന്‍ ഒരു മരുന്നിന് സാധിക്കുമെന്ന് കണ്ടെത്തിയിരിക്കുകയാണ് ബക്ക് ഇന്‍സ്റ്റിറ്റൂട്ട് ഫോര്‍ ഏജ് റിസര്‍ച്ചിലെ ഗവേഷകര്‍.

പനിക്കും മസില്‍ വേദനയ്ക്കുമൊക്കെ ഉപയോഗിച്ചുവരുന്ന ഇബുപ്രഫെന്‍ ഗുളികകള്‍ക്കാണ് മനുഷ്യായുസ്സ് വര്‍ദ്ധിപ്പിക്കാനുള്ള ഗുണമുണ്ടെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നത്. വിരകളിലും ഈച്ചകളിലും ഈ മരുന്ന് പരീക്ഷിച്ചപ്പോള്‍ പൂര്‍ണ വിജയമാണെന്ന് ഗവേഷകര്‍ അവകാശപ്പെട്ടു. മരുന്ന് നിത്യേന നല്‍കിയപ്പോള്‍ വിരകളില്‍ പ്രായമാകുമ്പോഴും ആഹാരം കഴിക്കുന്നതിന്റെ അളവ് കുറയുന്നില്ലെന്ന് കണ്ടെത്തി.

medicine-testing

അതേസമയം, മരുന്ന് ഏതു വിധത്തിലാണ് ആയുസ് വര്‍ദ്ധിപ്പിക്കുന്നതെന്ന് കണ്ടെത്താന്‍ ശാസ്ത്രജ്ഞര്‍ക്ക് സാധിച്ചിട്ടില്ല. ഏതെങ്കിലും തരത്തില്‍ ശാസ്ത്രീയ വിശദീകരണം നല്‍കാതെ ഇത്തരം ഒരു മരുന്ന് ഉപയോഗിക്കാന്‍ നിര്‍ദ്ദേശിക്കാന്‍ ഗവേഷകര്‍ക്ക് കഴിയുകയില്ല. തങ്ങള്‍ അതേക്കുറിച്ച് പഠിച്ചുവരികയാണെന്ന് ഗവേഷണത്തിനു നേതൃത്വം നല്‍കിയ ഡോ. മൈക്കല്‍ പോളിമെനിസ് പറഞ്ഞു.

വേദന സംഹാരികള്‍ക്ക് പൊതുവെയുള്ള പാര്‍ശ്വഫലം ഇബുപ്രഫെന്‍ ഗുളികകള്‍ക്കുണ്ട്. മരുന്നിന്റെ ഉപയോഗം ഹൃദയാഘാതത്തിന് വഴിതെളിക്കുമെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. പ്രത്യേകിച്ചും ഒരിക്കല്‍ ഹൃദയാഘാതമുണ്ടായവര്‍ക്ക്. ഇത്തരം മരുന്നുകള്‍ സ്ഥിരമായി ഉപയോഗിച്ചാല്‍ ഒരുതവണ ഹൃദയാഘാതം ഉണ്ടായവര്‍ക്ക് അഞ്ചുവര്‍ഷത്തിനുള്ളില്‍ വീണ്ടും ആവര്‍ത്തിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്.

English summary
Marin-based Buck Institute study says Ibuprofen may slow aging
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X