ഇനി നായകള്‍ക്കുമാത്രമായി ഐസ്‌ക്രീം ഷോപ്പ്; ഷോപ്പില്‍ നായകളുടെ തിരക്ക്
മെക്‌സിക്കോ സിറ്റി: മനുഷ്യര്‍ക്ക് മാത്രമല്ല, ഇനി നായകള്‍ക്കും പ്രത്യേകമായ ഐസ്‌ക്രീം ഷോപ്പ് തുറന്നിരിക്കുയാണ് മെക്‌സിക്കോ നഗരമായ മെക്‌സിക്കോ സിറ്റിയില്‍. മൗറീഷോ മൊണ്ടോയോ എന്നയാളാണ് പുതിയ തുടക്കം കുറിച്ച് അന്തര്‍ദേശീയ മാധ്യമങ്ങളില്‍ ഇടം പിടിച്ചത്. നായകള്‍ക്കുവേണ്ടി പ്രത്യേകമായി നിര്‍മിച്ച ഐസ്‌ക്രീം മാത്രമാണ് ഇവിടുത്തെ വില്‍പന.
മനുഷ്യര്‍ക്കും ഈ ഐസ്‌ക്രീം കഴിക്കാമെങ്കിലും ഇത് നായകള്‍ക്ക് പ്രത്യേകമായി നിര്‍മിച്ചതാണെന്ന് മൗറീഷ്യോ പറഞ്ഞു. സാധാരണ ഐസ്‌ക്രീമുകള്‍ നായകള്‍ക്ക് വയറിളക്കമുണ്ടാക്കും. എന്നാല്‍, നായകള്‍ക്ക് വയറിളക്കമുണ്ടാക്കാത്ത പ്രകൃതിദത്തമായ ഐസ്‌ക്രീം ആണ് തന്റെ ഷോപ്പിലൂടെ വില്‍പന നടത്തുന്നതെന്ന് ഷോപ്പുടമ പറഞ്ഞു.

ഹെലാഡോഗ് എന്നാണ് ഐസ്‌ക്രീമിന് പേര് നല്‍കിയിരിക്കുന്നത്. ഹെലാദോ എന്ന ഇറ്റാലിയന്‍ വാക്കിനര്‍ഥം ഐസ്‌ക്രീം എന്നാണ്. ഇതിനോട് ഡോഗ് കൂടി കൂട്ടിച്ചേര്‍ത്താണ് പുതിയ പേരെന്ന് മൗറീഷ്യോ പറയുന്നു. ഐസ്‌ക്രീം ഷോപ്പില്‍ ഇപ്പോള്‍ നായകളുടെ തിരക്കാണെന്നാണ് റിപ്പോര്‍ട്ട്. നായകളുടെ ഉടമകള്‍ ഐസ്‌ക്രീം തീറ്റയ്ക്കായി ഇവിടെ നായകളെ എത്തിക്കുന്നു. ഒരിക്കല്‍ രസംപിടിച്ചാല്‍ പിന്നെ നായകള്‍ ഷോപ്പ് വിടാന്‍ മടിക്കുകയാണെന്ന് നായകളുടെ ഉടമകള്‍ പറയുന്നത് തന്നെ മൗറീഷ്യോയുടെ സംരംഭം വിജയമായതിന്റെ സൂചനയാണ്.












Click it and Unblock the Notifications