കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസ്ലാന്‍ഡിന്‍ രണ്ട് അഗ്നിപര്‍വ്വത സ്‌ഫോടനങ്ങള്‍; വലിയ സ്‌ഫോടനത്തിന് സാധ്യത

  • By അക്ഷയ്‌
Google Oneindia Malayalam News

ലണ്ടന്‍: ഐസ്ലാന്‍ഡില്‍ ചൊവ്വാഴ്ച രാവിലെ ഉണ്ടായത് രണ്ട് അഗ്നിപര്‍വ്വത സ്‌ഫോടനങ്ങള്‍. കാട്‌ലയിലാണ് സ്‌ഫോടനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ നാലില്‍ കൂടുതല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും വലിയ സ്‌ഫോടനത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കാട്‌ലയില്‍ ശക്തമായ ലാവാ പ്രവാഹമാണ് ഇപ്പോള്‍ ഉള്ളത്.

1977ലാണ് രാജ്യത്തെ ഏറ്റവും വലിയ അഗ്നിപര്‍വ്വത സ്‌ഫോടനം നടന്നത്. അതിനേക്കാള്‍ ശക്തമായി ഒരു അഗ്നി പര്‍വ്വതം പൊട്ടാന്‍ തയ്യാറെടുക്കുന്നതായാണ് കാലാവസ്ഥ നിരീക്ഷകര്‍ കണ്ടെത്തിയിരിക്കുന്നത്. രണ്ട് വലിയ സ്‌ഫോടനങ്ങളെ തുടര്‍ന്ന് പത്തോളം ചെറു സ്‌ഫോടനങ്ങളും നടന്നിട്ടുണ്ട്. ആളപായങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Volcano

1955ലും 1999ലും സ്‌ഫോടനങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ മഞ്ഞ് കട്ട മൂടിയ പ്രതലം കടന്ന് പുറത്ത് വന്നിരുന്നില്ല. 1918ല്‍ നടന്ന സ്‌ഫോടനത്തെ തുടര്‍ന്ന് അഞ്ച് ദിവസത്തിലധികം അന്തരീക്ഷത്തില്‍ പുക തങ്ങി നിന്നിരുന്നു. 2010 ലെ അഗ്നിപര്‍വ്വത സ്‌ഫോടനത്തെ തുടര്‍ന്ന് ലക്ഷത്തിലധികം വിമാന സര്‍വ്വീസുകളാണ് യൂറോപ്പിലാകെ റദ്ദാക്കിയിരുന്നത്.

English summary
Iceland raised the alarm after its largest volcano was hit by the biggest tremors since 1977.Two quakes larger than four in magnitude early Monday rocked the crater of Katla, the country’s Met Office said in a statement.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X