എന്നും പ്രശ്‌നങ്ങള്‍ മാത്രം, മൂക്കറ്റം കടവും... ഒടുവില്‍ ലോട്ടറിയെടുത്തു; തേടിയെത്തിയത് വന്‍ഭാഗ്യം
ജീവിതം അങ്ങേയറ്റം പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോള്‍ ഭാഗ്യം ഇത്തരത്തില്‍ കടന്ന് വരുമെന്ന് ദമ്പതികള്‍ പ്രതീക്ഷില്ല

വാഷിംഗ്ടണ്‍: ലോട്ടറി വിജയങ്ങളുടെ വാര്‍ത്തകള്‍ പലപ്പോഴും കൗതുകം സൃഷ്ടിക്കാറുണ്ട്. ഭാഗ്യത്തിന്റെ കളികള്‍ പലരുടേയും ജീവിതം തന്നെ മാറ്റി മറിക്കാറുണ്ട്. ചിലര്‍ വര്‍ഷങ്ങളായി ലോട്ടറി എടുക്കുന്നുണ്ടെങ്കിലും ഒരിക്കല്‍ പോലും ഭാഗ്യം തുണച്ചിട്ടുണ്ടാകില്ല. എന്നാല്‍ വേറെ ചിലര്‍ക്ക് ആദ്യമായി ലോട്ടറിയെടുക്കുമ്പോള്‍ തന്നെ ഭാഗ്യം തേടിയെത്താറുണ്ട്. ഇത്തരത്തില്‍ കൗതുകങ്ങളുടെ വേറിട്ട കാഴ്ചകളാണ് ഓരോ ലോട്ടറി വിജയവും.
സമാനമായ ഒരു സംഭവമാണ് അമേരിക്കന്‍ സംസ്ഥാനമായ ഐദഹോയില്‍ നിന്നും പുറത്ത് വന്നിരിക്കുന്നത്. ഒരുപാട് പ്രശ്‌നങ്ങളും കടവും ബാധ്യതയുമായി ജീവിതം പ്രതിസന്ധിയിലായ ദമ്പതികള്‍ക്ക് ലോട്ടറി അടിച്ചിരിക്കുകയാണ്. കഴിഞ്ഞ കുറെ നാളുകളായി പ്രശ്‌നങ്ങളില്‍ നിന്ന് പ്രശ്‌നങ്ങളിലേക്ക് വീണ് കൊണ്ടിരുന്ന അലിസ വെബ്രൈറ്റ്-ഗ്ലാഡുവിനേയും ഭര്‍ത്താവിനേയും തേടിയാണ് അമൂല്യമായ ഭാഗ്യം തേടിയെത്തിരിക്കുന്നത്.

ജീവിതത്തില്‍ എന്നും പ്രശ്‌നങ്ങള്‍
Image Credit: Idaho Lottery
ഒരു സര്‍ജറി സെന്ററില്‍ നഴ്സായി ജോലി ചെയ്യുകയാണ് അലിസ വെബ്രൈറ്റ്-ഗ്ലാഡ്. കഴിഞ്ഞ കുറെ നാളായി അലിസ വെബ്രൈറ്റ്-ഗ്ലാഡുവും ഭര്‍ത്താവും രണ്ട് മക്കളുമടങ്ങുന്ന ഒരുപാട് പ്രതിസന്ധികളിലൂടെ ആണ് കടന്ന് പോകുന്നത്. ഇതിനിടെ ഐദഹോ ലോട്ടറിയുടെ ഒരു പ്രതിവാര ടിക്കറ്റ് അലിസ വെബ്രൈറ്റ്-ഗ്ലാഡ് വാങ്ങിയിരുന്നു. ഓണ്‍ലൈന്‍ ആയി ഫലം പരിശോധിച്ചപ്പോള്‍ തന്റെ ടിക്കറ്റിന് സമ്മാനമുണ്ട് എന്ന് അലിസ വെബ്രൈറ്റ്-ഗ്ലാഡ് മനസിലാക്കി.

ലോട്ടറി നേടിയത് വിശ്വസിക്കാനായില്ല
എന്നാല്‍ സമ്മാനം ഉറപ്പിക്കാനായി മെറിഡിയനിലെ ഫാസ്റ്റ് എഡിയില്‍ എത്തിയ അലിസ വെബ്രൈറ്റ്-ഗ്ലാഡ് ഞെട്ടിപ്പോയി. 77380 ഡോളര്‍ ആണ് അലിസ വെബ്രൈറ്റ്-ഗ്ലാഡിന്റെ ടിക്കറ്റിന് ലഭിച്ച സമ്മാനത്തുക. അതായത് ഏകദേശം 63,13,395 ഇന്ത്യന്‍ രൂപ. അതേസമയം തന്റെ ടിക്കറ്റിന് സമ്മാനം ലഭിച്ച കാര്യം അലിസ വെബ്രൈറ്റ്-ഗ്ലാഡിന് ആദ്യം വിശ്വസിക്കാനായില്ല എന്ന് ഐദഹോ ലോട്ടറി അധികൃതര്‍ പറഞ്ഞു.

സന്തോഷിപ്പിക്കാന്‍ പറഞ്ഞതാകും എന്ന് കരുതി
പിന്നീട് അലിസ വെബ്രൈറ്റ്-ഗ്ലാഡ് ഭര്‍ത്താവിനെ വിളിച്ച് ലോട്ടറിയില്‍ സമ്മാനം നേടിയ കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹവും വിശ്വസിച്ചില്ല. ഒരുപാട് പ്രശ്‌നങ്ങള്‍ക്ക് നടുവില്‍ വെറുതെ വിളിച്ച് സന്തോഷിപ്പിക്കാന്‍ അലിസ വെബ്രൈറ്റ്-ഗ്ലാഡ് കള്ളം പറഞ്ഞതായിരിക്കും എന്നാണ് ഭര്‍ത്താവ് കരുതിയത്. എന്നാല്‍ ഇക്കാര്യം സത്യമാണ് എന്നും നിങ്ങള്‍ വിശ്വസിക്കണം എന്നും അലിസ വെബ്രൈറ്റ്-ഗ്ലാഡ് പറഞ്ഞതോടെ ഭര്‍ത്താവും സന്തോഷം കൊണ്ട് തുള്ളിച്ചാടി.

സന്തോഷം കൊണ്ടിരിക്കാന്‍ വയ്യ
ഞങ്ങള്‍ക്ക് ഈയിടെയായി വളരെയധികം പ്രശ്നങ്ങള്‍ നേരിടുന്നു, അതിനാല്‍ ലോട്ടറി നേടിയെന്ന് പറഞ്ഞ് എന്നെ സന്തോഷിപ്പിക്കാന്‍ അവള്‍ ശ്രമിക്കുകയാണെന്ന് ഞാന്‍ കരുതി എന്നാണ് അലിസ വെബ്രൈറ്റ്-ഗ്ലാഡിന്റെ ഭര്‍ത്താവ് ലോട്ടറി ഏജന്‍സിയോട് പറഞ്ഞത്. ലോട്ടറിയടിച്ചപ്പോള്‍ തങ്ങള്‍ക്ക് എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കും ഊഹിക്കാന്‍ പോലും പറ്റില്ല എന്നാണ് അലിസ വെബ്രൈറ്റ്-ഗ്ലാഡു പറഞ്ഞത്.

സമ്മാനത്തുക കൊണ്ട് ചെയ്യാന്‍ പോകുന്നത് ഈ കാര്യം
വിജയത്തിന്റെ ഞെട്ടലിലാണ് എന്നും പണം എങ്ങനെ ചെലവഴിക്കുമെന്ന് ഇതുവരെ പദ്ധതിയിട്ടിട്ടില്ല എന്നും ഇരുവരും പറഞ്ഞതായി ലോട്ടറി അധികൃതര്‍ പറഞ്ഞു. സാമ്പത്തിക ബാധ്യതകള്‍ തീര്‍ത്ത ശേഷം പണം മക്കളുടെ കാര്യങ്ങള്‍ക്കായി സമ്പാദ്യമായി നിക്ഷേപിക്കാനാണ് പദ്ധതി എന്ന് പിന്നീട് ഇരുവരും പറഞ്ഞു. ദമ്പതികള്‍ക്ക് 7 ഉം 9 ഉം വയസ്സുള്ള രണ്ട് കുട്ടികളുണ്ട്.












Click it and Unblock the Notifications