Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദ്യം ഇഷ്ടമായത് ഒരാളെ, ഒടുവിൽ മൂന്ന് സഹോദരിമാരേയും വിവാഹം ചെയ്ത് യുവാവ്; നേരം ചെലവിടാൻ ടൈംടേബിൾ

ഓരോ ഭാര്യയ്ക്കൊപ്പവും ചെലവിടാൻ ടൈംടേബിളും ഇദ്ദേഹം കരുതിയിട്ടുണ്ട്.

Marriage

pc: twitter

ഇരട്ടകളായ സഹോദരിമാര്‍ ഇരട്ടകളായ സഹോദരന്മാരെ കല്യാണം കഴിച്ച വാര്‍ത്തകളൊക്കെ നമ്മള്‍ കേട്ടുകാണും. എന്നും ഒന്നിച്ചായതും കൊണ്ടും ഒരുപോലെ ജീവിച്ചതും കൊണ്ടും ഒക്കെ അവര്‍ക്ക് പെട്ടെന്ന് വേര്‍പിരിഞ്ഞ് നില്‍ക്കുക എളുപ്പമാകില്ല.

അതുകൊണ്ടുതന്നെ ഇരട്ടകളായ സഹോദരന്മാരെ കണ്ടെത്തി ഒരേ വീട്ടിലേക്ക് തന്നെ കല്യാണം കഴിച്ച് വിടാറുണ്ട്. എന്നാല്‍ ഇനി പറയാന്‍ പോകുന്ന കാര്യം കേട്ടാല്‍ നിങ്ങള്‍ ഒന്ന് ഞെട്ടിപ്പോകും. അതെ കുറച്ച് വിചിത്രമാണ് കാര്യങ്ങൾ...

മൂന്ന് സഹോദരിമാർക്ക് ഒരു ഭർത്താവ്...

മൂന്ന് സഹോദരിമാർക്ക് ഒരു ഭർത്താവ്...

ഇവിടെ മൂന്ന് സഹോദരിമാർ ഒരേ പുരുഷനെ വിവാഹം കഴിച്ചിരിക്കുകയാണ്. കെനിയയിൽ ആണ് ഈ സംഭവം. മൂന്ന് പേർക്കും ഒരു ഭർത്താവ് മതിയെന്ന് ഇവർ തീരുമാനിക്കുകയായിരുന്നു. സുവിശേഷ സംഗീതത്തിൽ കരിയർ പിന്തുടരുന്ന കേറ്റ്, ഈവ്, മേരി എന്നീ മൂന്ന് സഹോദരിമാർ ആണു കെനിയയിൽ നിന്നുള്ള സ്റ്റെവോ എന്ന വ്യക്തിയെ വിവാഹം കഴിച്ചത്. ഡെയ്‌ലി സ്റ്റാർ ആണ് സംഭവം റിപ്പോർട്ട് ചെയ്യുന്നത്. കേറ്റ് സ്റ്റീവോയെ കണ്ടുമുട്ടിയതിന് ശേഷമാണ് ബാക്കിയുള്ളവരെ കാണുന്നത്. അങ്ങനെ ഇവർ 3 പേരും വിവാഹത്തിലേക്ക് എത്തിച്ചേർന്നത്.

മൂന്ന് പേരേയും വിവാഹം ചെയ്തു...

മൂന്ന് പേരേയും വിവാഹം ചെയ്തു...

കേറ്റിനെ കണ്ടുമുട്ടി അവർ തമ്മിൽ നല്ല സ്നേഹത്തിൽ ആയിതിന് പിന്നാലെ അദ്ദേഹം അവളുടെ സഹോദരിമാരെ കണ്ടുമുട്ടി. പെൺകുട്ടികളുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് സംസാരിക്കുമ്പോൾ യുവാവിന് നല്ല അഭിപ്രയാമാണ്, അവരുമായുള്ള ഇടപഴകൽ താൻ ഒരു സ്ത്രീക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ടതല്ലെന്ന തോന്നൽ ഉണ്ടാക്കിയതായി അയാൾ പറഞ്ഞു. താമസിയാതെ, ആ മനുഷ്യൻ മൂന്ന് സഹോദരിമാരെ വിവാഹം കഴിച്ചു.

മൂന്ന് ഭാര്യമാർ...

മൂന്ന് ഭാര്യമാർ...

ജന്മം കൊണ്ട് ബഹുഭാര്യത്വമുള്ള ആളാണെന്ന് അവകാശപ്പെടുന്ന സ്റ്റീവോ, തന്റെ ജീവിതത്തിലെ മൂന്ന് സ്ത്രീകളിൽ താൻ സന്തുഷ്ടനാണെന്ന് പറഞ്ഞു. മൂന്ന് സ്ത്രീകളുടെ ആവശ്യങ്ങളും ഇഷ്ടങ്ങളും തുല്യമായി നിറവേറ്റുന്നത് ബുദ്ധിമുട്ടാണോ എന്ന് ചോദിച്ചവരോട്, "ഞാൻ മൂന്ന് സ്ത്രീകളെ തൃപ്തിപ്പെടുത്തുന്നതിൽ ആളുകൾക്ക് സംശയം തോന്നുന്നത് എന്തുകൊണ്ടാണ് എന്ന കാര്യത്തിൽ വലിയ കാര്യമൊന്നുമില്ല" എന്ന് സ്റ്റീവോ പറഞ്ഞു.

തിങ്കൾ. ചൊവ്വ, ബുധൻ...

തിങ്കൾ. ചൊവ്വ, ബുധൻ...

എല്ലാ സ്ത്രീകൾക്കും മതിയായ സമയം ഉറപ്പാക്കിക്കൊണ്ട് താൻ കർശനമായ ടൈംടേബിൾ പിന്തുടരുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു. തിങ്കളാഴ്‌ചകൾ മറിയത്തിനും ചൊവ്വാഴ്‌ചകൾ കേറ്റിനും ബുധൻ ഈവയ്‌ക്കുമുള്ളതാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. അതേസമയം, സഹോദരിമാർക്ക് അവരുടെ കുടുംബത്തിലേക്ക് ഇനി ആരേയും കൂട്ടില്ല എന്നാണ് സഹോദരിമാർ പറയുന്നത്. "അവന് ഞങ്ങൾ മൂന്നുപേരും മതി, മറ്റൊരാളെ കൊണ്ടുവരാൻ ഞങ്ങൾ അവനെ അനുവദിക്കാൻ പോകുന്നില്ല," മൂവരും പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+