കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹോളിവുഡ് താരം ഇഡ്രിസ് എല്‍ബയ്ക്ക് കൊറോണ; ഗെയിം ഓഫ് ത്രോണ്‍സ് താരത്തിനും രോഗം സ്ഥിരീകരിച്ചു!!

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ഹോളിവുഡ് താരം ഇഡ്രിസ് എല്‍ബയ്ക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഹോളിവുഡില്‍ നിന്ന് ഇത്ര പ്രമുഖനായ രണ്ടാമത്തെ സൂപ്പര്‍ താരമാണ് രോഗം ബാധിക്കുന്നത്. നേരത്തെ പ്രമുഖ നടനും ഓസ്‌കര്‍ ജേതാവുമായി ടോം ഹാങ്ക്‌സിനും രോഗം സ്ഥിരീകരിച്ചിരുന്നു. അതേസമയം തനിക്ക് അസുഖത്തിന്റെ യാതൊരു ലക്ഷണങ്ങളും ഉണ്ടായിരുന്നില്ലെന്നും, എന്നാല്‍ വൈറസ് ബാധ ഉണ്ടാകാനുള്ള സാഹചര്യത്തിലൂടെ കടന്നുപോയത് കൊണ്ടാണ് പരിശോധിച്ചതെന്നും താരം ട്വീറ്റ് ചെയ്തു. അവഞ്ചേഴ്‌സ്, തോര്‍ തുടങ്ങിയ ചിത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് ഇഡ്രിസ് എല്‍ബ.

1

താന്‍ പരിശോധന നടത്തിയപ്പോള്‍ പോസിറ്റീവായി കണ്ടെത്തിയെന്നും, എന്നാല്‍ വല്ലാത്തൊരു അവസ്ഥയാണ് ഉള്ളതെന്നും എല്‍ബ പറഞ്ഞു. പക്ഷേ തനിക്ക് കാര്യമായിട്ടുള്ള പ്രശ്‌നങ്ങളില്ലെന്നും എല്‍ബ പറഞ്ഞു. താന്‍ ഇടപഴകിയ വ്യക്തിക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചത് കൊണ്ട് പരിശോധിക്കാന്‍ തീരുമാനിച്ചത്. രോഗം സ്ഥിരീകരിച്ചതോടെ താന്‍ സ്വയം ഐസൊലേഷനില്‍ പ്രവേശിച്ചെന്നും, പക്ഷേ എല്ലാവരും ജാഗ്രതയോടെ ഇരിക്കണമെന്നും എല്‍ബ പറഞ്ഞു. കൊറോണ എളുപ്പത്തില്‍ പകരുമെന്നും, അതുകൊണ്ട് എല്ലാവരും ശുചിത്വം പാലിക്കാന്‍ കൂടി ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഗെയിം ഓഫ് ത്രോണ്‍സ് താരം ക്രിസ്റ്റഫര്‍ ഹിവിജുവിനും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. നോര്‍വീജിയന്‍ നടനാണ് ഹിവിജു. തനിക്ക് ചെറിയ തോതില്‍ പനിയുണ്ട്. എന്നാല്‍ അപകടം പിടിച്ച രീതിയിലല്ല കാര്യങ്ങള്‍. എന്നാല്‍ വൈറസ് ബാധിച്ച് ജീവനോട് മല്ലിടുന്നവര്‍ നിരവധിയുണ്ട്. എല്ലാവരും കടുത്ത ജാഗ്രത പാലിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. എപ്പോഴും കൈകള്‍ കഴുകുക. എല്ലാവരില്‍ നിന്ന് രണ്ടടി മാറി നില്‍ക്കുക. സംശയം തോന്നിയാല്‍ സ്വയം ഐസൊലേഷനിലേക്ക് മാറുക. ഇത്തരത്തില്‍ വൈറസിനെ തടയാനുള്ള എല്ലാ മാര്‍ഗങ്ങളും പ്രയോഗിക്കണമെന്നും ഹിവിജു പറഞ്ഞു.

ഹോളിവുഡ് നടി റേച്ചല്‍ മാത്യൂസിനും ഓള്‍ഗ കുറിലെങ്കോയ്ക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. കൊറോണ സ്ഥിരീകരിച്ചതോടെ താന്‍ വീട്ടില്‍ അടച്ചിടപ്പെട്ട നിലയാണെന്ന് കുറിലെങ്കോ പറഞ്ഞു. 2008ല്‍ പുറത്തിറങ്ങിയ ജെയിംസ് ബോണ്ട് ചിത്രം ക്വാണ്ടം ഓഫ് സോലാസിലെ ബോണ്ട് ഗേളായിരുന്നു ഓള്‍ഗ കുറിലെങ്കോ. അതേസമയം റേച്ചല്‍ മാത്യൂസ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചതോടെ കഴിഞ്ഞ ആഴ്ച്ച മുതല്‍ ഐസൊലേഷനിലാണ്. ഇനിയാണ് ചെയ്യേണ്ടതെന്ന് അറിയില്ല. പക്ഷേ ഡോക്ടര്‍മാര്‍ പറയുന്നത് വരെ ഐസൊലേഷനില്‍ തുടരുമെന്നും നടി പറഞ്ഞു.

English summary
idris elba test positive for coronavirus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X