കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി അറേബ്യ തകര്‍ന്നടിയും!! കൂടെ നിന്ന് പണി കൊടുത്ത് അമേരിക്ക; പുതിയ റിപ്പോര്‍ട്ട് പുറത്ത്

ഈ സാഹചര്യത്തില്‍ അമേരിക്കന്‍ എണ്ണ വാങ്ങുന്നത് സംബന്ധിച്ച് ഇന്ത്യ ആലോചിക്കുന്നുണ്ട്.

  • By Ashif
Google Oneindia Malayalam News

Recommended Video

cmsvideo
സൗദി അറേബ്യക്ക് പണി കൊടുത്ത് അമേരിക്ക | Oneindia Malayalam

റിയാദ്/പാരിസ്: സൗദി അറേബ്യയുടെ ചങ്ങാതി രാഷ്ട്രമാണ് അമേരിക്ക. ഏത് പ്രതിസന്ധി ഘട്ടത്തിലും അമേരിക്ക സഹായത്തിനുണ്ടാകുമെന്നാണ് സൗദി ഭരണകൂടത്തിന്റെ വിശ്വാസം. അതുകൊണ്ടു തന്നെ അമേരിക്കയുടെ പരിഷ്‌കാര ചിന്തയെ ഏറ്റെടുത്ത് രാജ്യത്ത് അടിമുടി മാറ്റങ്ങള്‍ വരുത്തുകയാണ് സൗദി. അതിനിടെ ഈ വിശ്വാസങ്ങളെല്ലാം തകിടം മറിച്ച് അമേരിക്ക കനത്ത തിരിച്ചടി നല്‍കിയിരിക്കുകയാണ് സൗദി അറേബ്യയ്ക്ക്. ഒരു പക്ഷേ, സൗദി നേതാക്കള്‍ സ്വപ്‌നത്തില്‍ പോലും കരുതിയിട്ടുണ്ടാകില്ല, ഇങ്ങനെ ഒന്ന് കിട്ടുമെന്ന്. സൗദി അറേബ്യ സാമ്പത്തികമായി തകരാന്‍ വരെ കാരണമാകുന്ന നീക്കമാണ് അമേരിക്ക നടത്തിയിരിക്കുന്നത്. സൗദി അറേബ്യയ്ക്ക് മാത്രമല്ല, ഗള്‍ഫ് മേഖലയ്ക്ക് മൊത്തം ഭീഷണിയാണ് അമേരിക്കയുടെ നീക്കം...

സൗദിയുടെ സ്ഥാനം

സൗദിയുടെ സ്ഥാനം

ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. സൗദിയുടെ സാമ്പത്തിക രംഗം പൂര്‍ണമായി ഇപ്പോഴും ആശ്രയിക്കുന്നത് എണ്ണ വരുമാനം തന്നെയാണ്. ഇതില്‍ നിന്ന് മാറാന്‍ അവര്‍ ഏറെ ശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും എണ്ണയെ വിട്ട് ഒരു കളിയില്ല സൗദിക്ക്.

അമേരിക്കയുടെ പണി

അമേരിക്കയുടെ പണി

ഇപ്പോള്‍ സൗദിയുടെ എണ്ണയ്ക്ക് തന്നെയാണ് അമേരിക്ക പണി കൊടുത്തിരിക്കുന്നത്. ഇപ്പോഴത്തെ നിലയില്‍ പോയാല്‍ എണ്ണ ഉല്‍പ്പാദനത്തില്‍ സൗദിയെ മറികടക്കും അമേരിക്ക. പാരിസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര ഊര്‍ജ ഏജന്‍സി (ഐഇഎ)യുടെ റിപ്പോര്‍ട്ടിലാണ് സൗദി ഭരണകൂടത്തെ ആശങ്കയിലാഴ്ത്തുന്ന വിവരങ്ങളുള്ളത്.

ഗള്‍ഫിന് തിരിച്ചടി

ഗള്‍ഫിന് തിരിച്ചടി

ഏതാനും മാസങ്ങള്‍ പിന്നിട്ടാല്‍ അമേരിക്കയുടെ എണ്ണ ഉല്‍പ്പാദനം വന്‍ തോതില്‍ കുതിച്ചുയരുമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഓരോ ദിവസവും ഒരു കോടി ബാരല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കാന്‍ ഒരുങ്ങുകയാണ് അമേരിക്ക. സൗദി അറേബ്യയ്ക്കും മറ്റു ഗള്‍ഫ് രാജ്യങ്ങള്‍ക്കും റഷ്യയ്ക്കും തിരിച്ചടിയാണ് അമേരിക്കയുടെ നീക്കം.

സൗദിയുടെ കാര്യം

സൗദിയുടെ കാര്യം

റഷ്യയെ സംബന്ധിച്ചിടത്തോളം നിരവധി വരുമാന മാര്‍ഗങ്ങളുണ്ട്. എന്നാല്‍ സൗദിയുടെയും മറ്റ് ജിസിസി രാജ്യങ്ങളുടെയും അവസ്ഥ അതല്ല. അവര്‍ പ്രധാനമായും ആശ്രയിക്കുന്നത് എണ്ണ വരുമാനം തന്നെയാണ്. അതുകൊണ്ടാണ് അമേരിക്കയുടെ നീക്കം ഏറ്റവും തിരിച്ചടിയാകുന്നത് സൗദിക്കായിരിക്കുമെന്ന് വിലയിരുത്താന്‍ കാരണം.

സൗദിയുടെ തീരുമാനം

സൗദിയുടെ തീരുമാനം

2014ല്‍ എണ്ണ വില ആഗോള വിപണിയില്‍ കൂപ്പു കുത്തിയിരുന്നു. സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് കനത്ത തിരിച്ചടിയായിരുന്നു ഇത്. പിന്നീട് എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്ക് എണ്ണ ഉല്‍പ്പാദനം കുറയ്ക്കാന്‍ തീരുമാനിച്ചു. ഈ തീരുമാനത്തിന് പിന്നില്‍ സൗദിയും റഷ്യയുമായിരുന്നു പ്രധാനമായും.

അമേരിക്ക ഗൗനിച്ചില്ല

അമേരിക്ക ഗൗനിച്ചില്ല

പക്ഷേ, ഒപെക്കില്‍ അംഗമല്ലാത്ത അമേരിക്ക ഈ തീരുമാനം കാര്യമായെടുത്തിട്ടില്ല. അവര്‍ ഷെയ്ല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കുന്നത് ഒട്ടും കുറച്ചിട്ടില്ല എന്നു മാത്രമല്ല, വന്‍ തോതില്‍ വര്‍ധിപ്പിക്കുകയും ചെയ്തു. ഇതാകട്ടെ, എണ്ണ വില കൂട്ടാന്‍ വേണ്ടി ശ്രമിക്കുന്ന സൗദിക്കും റഷ്യയ്ക്കും ഗള്‍ഫ് രാജ്യങ്ങള്‍ക്കും കനത്ത തിരിച്ചടിയുമായി.

വിപണി കീഴടക്കുന്നു

വിപണി കീഴടക്കുന്നു

ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കുന്നത് റഷ്യയാണ്. രണ്ടാം സ്ഥാനമാണ് സൗദിക്ക്. ഇപ്പോള്‍ സൗദിയും റഷ്യയും ഉല്‍പ്പാദനം അല്‍പ്പം കുറച്ചപ്പോള്‍ അമേരിക്കന്‍ വന്‍ മുന്നേറ്റം നടത്തി. അമേരിക്കന്‍ അസംസ്‌കൃത എണ്ണ ആഗോള വിപണി കീഴടക്കുകയാണ്.

99 ലക്ഷം ബാരല്‍

99 ലക്ഷം ബാരല്‍

99 ലക്ഷം ബാരല്‍ എണ്ണയാണ് അമേരിക്ക ഓരോ ദിവസവും ഇപ്പോള്‍ ഉല്‍പ്പാദിപ്പിക്കുന്നത്. ഇത് ഒരു ഒരു കോടിയാക്കാനുള്ള നീക്കത്തിലാണവര്‍. അങ്ങനെ സംഭവിച്ചാല്‍ സൗദിയെ മറികടക്കും. അമേരിക്ക അഞ്ച് പതിറ്റാണ്ടിനിടെ ഉല്‍പ്പാദിപ്പിക്കുന്ന എണ്ണയുടെ ഏറ്റവും ഉയര്‍ന്ന അളവിലാണ് ഇപ്പോള്‍ ഉല്‍പ്പാദിപ്പിക്കുന്നത്.

സൗദിയേക്കാള്‍ വിലകുറവ്

സൗദിയേക്കാള്‍ വിലകുറവ്

സൗദി എണ്ണയേക്കാള്‍ വില കുറവാണ് അമേരിക്കയുടെ എണ്ണയ്ക്ക്. അതുകൊണ്ടു തന്നെ ആഗോള വിപണയില്‍ ഷെയ്ല്‍ എണ്ണയോടുള്ള താല്‍പ്പര്യക്കാര്‍ കൂടിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അമേരിക്ക ഉല്‍പ്പാദനം വര്‍ധിപ്പിച്ചത്.

അമേരിക്കയുടെ അപകടനീക്കം

അമേരിക്കയുടെ അപകടനീക്കം

ഭൂമിക്കടിയിലെ കനംകുറഞ്ഞ പാറയായ ഷെയ്ല്‍ തുരന്നെടുക്കുന്ന എണ്ണയാണ് അമേരിക്ക വിപണിയിലെത്തിക്കുന്നത്. ഇതിന് വേണ്ടി അമേരിക്ക ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ ഭൂഗര്‍ഭ ജലം മലിനമാക്കുന്നതാണെന്ന് ആക്ഷേപമുണ്ട്. എന്നാല്‍ ഇതൊന്നും ഗൗനിക്കാതെയാണ് അമേരിക്ക എണ്ണ കൂടുതലായി ഉല്‍പ്പാദിപ്പിക്കുന്നത്.

ഇന്ത്യ ഇറക്കുന്നത്

ഇന്ത്യ ഇറക്കുന്നത്

ഇന്ത്യയുള്‍പ്പടെയുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ പ്രധാനമായും സൗദിയുടെയും മറ്റ് അറബ് രാജ്യങ്ങളുടെയും എണ്ണയാണ് കൂടുതല്‍ വാങ്ങുന്നത്. എന്നാല്‍ സൗദിയുടെ എണ്ണ വിട്ട് ഇന്ത്യ ഇറാഖിന്റെ എണ്ണ കൂടുതല്‍ ഇറക്കുന്നുവെന്നാണ് അടുത്തിടെ പുറത്തുവന്ന കണക്കുകള്‍ വ്യക്തമാകുന്നത്. മാത്രമല്ല, ഗള്‍ഫ് രാജ്യങ്ങളിലെ എണ്ണ വില കൂടിയതാണെന്ന അഭിപ്രായം ഇന്ത്യക്കുണ്ടുതാനും.

തീരുമാനം ഉടന്‍

തീരുമാനം ഉടന്‍

ഈ സാഹചര്യത്തില്‍ അമേരിക്കന്‍ എണ്ണ വാങ്ങുന്നത് സംബന്ധിച്ച് ഇന്ത്യ ആലോചിക്കുന്നുണ്ട്. ഇന്ത്യയും അമേരിക്കയും അടുത്ത ബന്ധം പുലര്‍ത്തുന്ന സാഹചര്യത്തിലാണ് അത്തരമൊരു ആലോചന. അമേരിക്കയുടെ എണ്ണ വിദഗ്ധ പരിശോധനയ്ക്ക് ഇന്ത്യ വിധേയമാക്കിയിരുന്നു. എന്നാല്‍ അമേരിക്കന്‍ എണ്ണ കൂടുതല്‍ ഇറക്കണോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല.

English summary
Relentless’ growth could see the US topple Russia, Saudi Arabia as world’s largest oil producer, IEA says
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X