വീണ്ടും ട്രംപ് പ്രസിഡണ്ടായാൽ ദൈവത്തിനേ രക്ഷിക്കാനാവൂ, ആശങ്കയുമായി പാലസ്തീന് പ്രധാനമന്ത്രി
ജറുസലേം: അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിനെ വിമര്‍ശിച്ച് പാലസ്തീന് പ്രധാനമന്ത്രി മുഹമ്മദ് ഷ്തായ്യ രംഗത്ത്. ഡൊണാള്‍ഡ് ട്രംപ് ഒരിക്കല്‍ കൂടി അമേരക്കയുടെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടാല്‍ അത് ആ രാജ്യത്തിന്റെയും ലോകത്തിന്റെയും തന്നെ നാശത്തിലേക്ക് നയിക്കും എന്നാണ് മുഹമ്മദ് ഷ്തായ്യ പ്രതികരിച്ചിരിക്കുന്നത്. യൂറോപ്യന്‍ നേതാക്കളുമായുളള കൂടിക്കാഴ്ചയ്ക്കിടെയാണ് പാലസ്തീന് പ്രധാനമന്ത്രിയുടെ പരാമര്‍ശം.
കഴിഞ്ഞ നാല് വര്‍ഷത്തെ ഡൊണാള്‍ഡ് ട്രംപിന്റെ ഭരണം പാലസ്തീന് ജനതയ്ക്ക് വലിയ ദുരിതങ്ങളാണ് നല്‍കിയത് എന്നും മുഹമ്മദ് ഷ്തായ്യ പറഞ്ഞു. ഇനിയൊരു നാല് വര്‍ഷം കൂടി ഡൊണാള് ട്രംപ് അമേരിക്ക ഭരിക്കുകയാണ് എങ്കില്‍ ദൈവത്തിന് മാത്രമേ തങ്ങളേയും നിങ്ങളേയും ലോകത്തേയും രക്ഷിക്കാനാവൂ എന്നും പാലസ്തീന് പ്രധാനമന്ത്രി പറഞ്ഞു.

യൂറോപ്യന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കവേയും പാലസ്തീന് പ്രധാനമന്ത്രി അമേരിക്കന്‍ പ്രസിഡണ്ടിനെതിരെ രംഗത്ത് വന്നു. മാത്രമല്ല തന്റെ ഫേസ്ബുക്ക് പേജിലും അദ്ദേഹം ട്രംപിനെ വിമര്‍ശിച്ചിട്ടുണ്ട്. അമേരിക്കയില്‍ കാര്യങ്ങള്‍ മാറുകയാണ് എങ്കില്‍ അത് പാലസ്തീന്- ഇസ്രായേല്‍ ബന്ധത്തിലും പ്രതിഫലിക്കുമെന്നും മുഹമ്മദ് ഷ്തായ്യ പറഞ്ഞു.
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും!










Click it and Unblock the Notifications