കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിര്‍ത്തി പ്രശ്നങ്ങളില്‍ ഇന്ത്യക്കൊപ്പം നില്‍ക്കും; ഇന്ത്യന്‍ വംശജര്‍ക്ക് വാഗ്ദാനങ്ങളുമായി ജോബൈഡന്‍

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അതിര്‍ത്തി പ്രശ്നങ്ങളില്‍ ഇന്ത്യക്കൊപ്പം നില്‍ക്കുമെന്ന് വ്യക്തമാക്കി അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍. ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ-അമേരിക്കൻ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കയുടെ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ അതിര്‍ത്തിയില്‍ നിന്നും നേരിടുന്ന ഭീഷണികളില്‍ ഇന്ത്യയുടെ നിലപാടിനൊപ്പം നില്‍ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

പതിനഞ്ചു വർഷം മുമ്പ്, ഇന്ത്യയുമായുള്ള ചരിത്രപരമായ ആണവകരാര്‍ നടപ്പില്‍ വരുത്തുന്നതിന് ഞാൻ നേതൃത്വം നൽകിയിരുന്നു. യുഎസും ഇന്ത്യയും അടുത്ത സുഹൃത്തുക്കളും പങ്കാളികളുമായി മാറിയാൽ ലോകം ഒരു സുരക്ഷിത സ്ഥലമാകുമെന്ന് അന്ന് ഞാന്‍ പറഞ്ഞിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.യു എസും ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമായാല്‍ ലോകത്ത് സമാധാനം പുലരുമെന്ന് ഉറപ്പാണ്. ഒബാമ പ്രസിഡന്‍റായിരുന്നപ്പോള്‍ വൈസ് പ്രസിഡന്‍റായിരുന്നു ജോ ബൈഡന്‍.

 biden-

ചരിത്രത്തിലാദ്യമായി ഏറ്റവുമധികം ഇന്തോ-അമേരിക്കക്കാര്‍ ഭരണസംവിധാനത്തിനൊപ്പമുണ്ടായിരുന്നത് ബരാക് ഒബാമയുടെ ഭരണകാലത്താണ്. ഇത്തവണ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഇന്ത്യ-അമേരിക്കന്‍ വംശജയായ കമല ഹാരിസ് വരുമെന്നത് ഉറപ്പാണ്. അവര്‍ വളരെ കഴിവുള്ള വ്യക്തിയാണെന്ന് നമുക്കെല്ലാവർക്കും അറിയാം,. കമലയെ വളരെയധികം പ്രചോദിപ്പിക്കുന്ന കാര്യം, ഇന്ത്യയിൽ നിന്നും യുഎസിലേക്കുള അവരുടെ അമ്മയുടെ കുടിയേറ്റ കഥയാണ്. പെണ്‍മക്കളെ വളരെ ധൈര്യത്തോടെ വളര്‍ത്തിയാണ് പെണ്‍മക്കളെ ഈ ഒരു നിമിഷത്തിലേക്ക് അവര്‍ എത്തിച്ചത്. അതില്‍ നിങ്ങള്‍ക്കും അഭിമാനം തോന്നുന്നുവെന്ന് എനിക്കറിയാം. അത് നിങ്ങളുടെ കൂടി കഥയാണെന്നും അദ്ദേഹം പറഞ്ഞു.

'നിങ്ങളുടെ കുടുംബത്തിന്റെ നിയന്ത്രണത്തിലല്ലല്ലോ, അതാണിത്ര വേദന'! രാഹുലിന് ഐടി മന്ത്രിയുടെ മറുപടി!'നിങ്ങളുടെ കുടുംബത്തിന്റെ നിയന്ത്രണത്തിലല്ലല്ലോ, അതാണിത്ര വേദന'! രാഹുലിന് ഐടി മന്ത്രിയുടെ മറുപടി!

വംശീയാതിക്രമങ്ങള്‍ ശക്തമാവുന്ന ഇക്കാലത്ത് എല്ലാ വിഭാഗക്കാര്‍ക്കും മതത്തില്‍പ്പെട്ടവര്‍ക്കും അല്ലാത്തവര്‍ക്കും സുരക്ഷിതമായി ജീവിക്കാനുള്ള ഇടമാണ് അമേരിക്കയെന്ന് ലോകത്തെ ധരിപ്പിക്കാന്‍ ഇന്ത്യന്‍ വംശജരുടെ സാന്നിദ്ധ്യം വലിയ സഹായമാണു ചെയ്യുന്നതെന്നും ജോബൈഡന്‍ പറഞ്ഞു. പൊതുതിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ എച്ച്-1 ബി വിസ അനുവദിക്കുന്നതിന് നിലവിലെ നയങ്ങളില്‍ ഭേദഗതി വരുത്തുമെന്നതിന്‍റെ ചില സൂചനകളും അദ്ദേഹം നല്‍കി.

'എന്തൊക്കെ ബഹളമായിരുന്നു; മാധ്യമങ്ങളുടെ ക്യാമറകൾ മടങ്ങിയതിനു പിന്നാലെ 'മിത്രങ്ങളും' സ്ഥലം കാലിയാക്കി'എന്തൊക്കെ ബഹളമായിരുന്നു; മാധ്യമങ്ങളുടെ ക്യാമറകൾ മടങ്ങിയതിനു പിന്നാലെ 'മിത്രങ്ങളും' സ്ഥലം കാലിയാക്കി

 ' ബംഗാളിലെയും ത്രിപുരയിലേയും ഗതി വരുമെന്ന് പിണറായിക്ക് നന്നായറിയാം ', പരിഹസിച്ച് കെ സുരേന്ദ്രൻ ! ' ബംഗാളിലെയും ത്രിപുരയിലേയും ഗതി വരുമെന്ന് പിണറായിക്ക് നന്നായറിയാം ', പരിഹസിച്ച് കെ സുരേന്ദ്രൻ !

 വയനാട്ടിനെ വിറപ്പിച്ചത് മാസങ്ങള്‍ .... ഒടുവില്‍ ചെതലയത്തെ നരഭോജി കടുത്ത വനത്തിനുള്ളില്‍ ചത്ത നിലയില്‍ വയനാട്ടിനെ വിറപ്പിച്ചത് മാസങ്ങള്‍ .... ഒടുവില്‍ ചെതലയത്തെ നരഭോജി കടുത്ത വനത്തിനുള്ളില്‍ ചത്ത നിലയില്‍

English summary
If elected as us president, i will stand with India as it confronts new threats says Joe Biden
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X