വീണ്ടും പ്രസിഡന്റ് ആയാൽ ചൈനയ്ക്ക് മറുപടി നൽകും; ഡൊണാൾഡ് ട്രംപ്
വാഷിങ്ടൺ; അമേരിക്കൻ തിരഞ്ഞെടുപ്പിൽ വീണ്ടും പ്രസിഡന്റായാൽ ചൈനയ്ക്ക് തക്ക മറുപടി നൽകുമെന്ന് ഡൊണാൾഡ് ട്രംപ്. അവർ ചെയ്തത് അംഗീകരിക്കാനാകില്ലെന്നും അപമാനകരമാണെന്നും ട്രംപ് പറഞ്ഞു.മാസ്ക് ധരിക്കുന്നത് സംബന്ധിച്ച ജനങ്ങളുടെ ചോദ്യത്തിനായിരുന്നു ട്രംപിന്റെ പ്രതികരണം. ചൈന കാരണമാണ് ലോകത്ത് എല്ലാവർക്കും മാസ്ക് ധരിക്കേണ്ട അവസ്ഥ വന്നതെന്നും ട്രംപ് കുറ്റപ്പെടുത്തി.
ചൈനയ്ക്ക് കനത്ത മറുപടി നൽകും. അവർ ചെയ്തത് തീർത്തും അപമാനകരമായ കാര്യമാണ്, ട്രംപ് പറഞ്ഞു. കൊറോണ വൈറസ് പടരാന്‍ തുടങ്ങിത് മുതല്‍ ട്രംപും യുഎസ് ഭരണകൂടവും ചൈനയ്ക്കെതിരെ നിരന്തരം വിമര്‍ശനം ഉന്നയിച്ചിരുന്നു. അമേരിക്കയെ തകര്‍ക്കാന്‍ ലക്ഷ്യമിട്ട് ചൈന സൃഷ്ടിച്ചതാണ് വൈറസിനെ എന്നും ട്രംപ് ആരോപിച്ചിരുന്നു. കൊവിഡിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ചൈന തയ്യാറാകണമെന്നും ട്രംപ് പറഞ്ഞിരുന്നു.
ലോകാരോഗ്യസംഘടന ചൈനയോട് കൂടുതൽ ആഭിമുഖ്യം പുലർത്തുന്നുവെന്നും, ചൈന നൽകിയ വിവരങ്ങളെ ആശ്രയിച്ചുവെന്നും ട്രംപ് ആരോപിച്ചിരു്നു. മരണനിരക്കും വ്യാപന നിരക്കുമെല്ലാം ചൈന പറയുന്നത് ഡബ്ല്യുഎച്ച്ഒ വിശ്വസിച്ചത് തെറ്റാണെന്നും ട്രംപ് കുറ്റപ്പെടുത്തിയിരുന്നു. തിരഞ്ഞെടുപ്പ് അടുക്കവേ കൊവിഡ് വീണ്ടും പ്രചരണ വിഷയമായി മാറിയിരിക്കുകയാണ്.
കൊവിഡിനെതിരെ നിരുത്തരവാദിത്തപരമായ സമീപനമാണ് ട്രംപ് സ്വീകിക്കു്നതെന്ന വിമർശനം ശക്തമാണ്.കൊവിഡ് പ്രോട്ടോകളുകൾ പരസ്യമായി ലംഘിച്ച് കൊണ്ടാണ് പലപ്പോഴും ട്രംപ് പ്രചരണ റാലികളിൽ പങ്കെടുത്തിരുന്നത്. കൊവിഡ് മുക്തനായതിന് പിന്നാലെയും ട്രംപ് നിയന്ത്രണങ്ങൾ പാലിക്കാൻ തയ്യാറായിരുന്നില്ല.
അസഭ്യം പറയുന്ന സിപിഎം അണികളുടെ സംസ്കാരം മുസ്ലീം ലീഗ് പ്രവർത്തകർ പിന്തുടരേണ്ടതില്ല;കെപിഎ മജീദ്
അതേസമയം തിരഞ്ഞെടുപ്പിന് മുന്നോടിയായുളള പ്രസിഡണ്ട് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം സംവാദം ഇന്ന് നടക്കും.തിരഞ്ഞെടുപ്പിന് 12 ദിവസം മാത്രം ബാക്കി നില്‍ക്കേയാണ് ഇരു സ്ഥാനാര്‍ത്ഥികളും രണ്ടാം പോരിന് ഒരുങ്ങുന്നത്. ഒരു മണിക്കൂര്‍ ആണ് രണ്ട് നേതാക്കളും തമ്മിലുളള സംവാദം.ആദ്യത്തെ സംവാദനത്തില്‍ കൊവിഡ് പ്രതിരോധം അടക്കമുളള വിഷയങ്ങള്‍ ഉയര്‍ത്തിയാണ് ജോ ബൈഡന് ട്രംപിനെ പ്രതിരോധത്തിലാക്കിയത്.
കൊവിഡ് വാക്സിന് അരികെ ഇന്ത്യ; കൊവാക്സിന് മൂന്നാം ഘട്ട മനുഷ്യ പരീക്ഷണത്തിന് അനുമതി
അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും പ്രതിരോധ സെക്രട്ടറിയും ഇന്ത്യ സന്ദര്‍ശിക്കും
ഇന്ത്യയിലെ മാര്‍ക്സിസ്റ്റുകള്‍ അക്കാര്യം മനസിലാക്കിയില്ലേങ്കിൽ; രൂക്ഷമായി വിമർശിച്ച് മാർ കുറിലോസ്
മാണിയില്ലാത്ത ദേശാഭിമാനിയുടെ'ഹോ അതെന്തൊരു കോഴക്കാലം';'പക്ഷേ ബൂമറാങ്ങ്',ഭിത്തിയിലൊട്ടിച്ച് ഡോ ആസാദ്