ഇന്ത്യക്ക് ഭീകരരുടെ മുന്നറിയിപ്പ്, നദീ കരാര്‍ റദ്ദാക്കിയാല്‍ രക്തപ്പുഴ, ആക്രമിക്കാന്‍ 50000 പേര്‍!!

  • By: വിശ്വനാഥന്‍
Subscribe to Oneindia Malayalam

ലാഹോര്‍: ഇന്ത്യക്കെതിരേ ഭീഷണിയുമായി ജമാഅത്തുദ്ദഅ്‌വ നേതാവ് ഹാഫിസ് സഈദ്. സിന്ധു നദീ കരാര്‍ ഇന്ത്യ ഏകപക്ഷീയമായി റദ്ദാക്കിയാല്‍ കനത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും ചോരപ്പുഴ ഒഴുക്കുമെന്നും അദ്ദേഹം ഫൈസലാബാദില്‍ നടന്ന കശ്മീര്‍ സമ്മേളനത്തില്‍ സംസാരിക്കവെ പറഞ്ഞു.

മുംബൈ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനെന്ന് ഇന്ത്യ കരുതുന്ന വ്യക്തിയാണ് ഹാഫിസ് സഈദ്. അഖ്‌നൂറിലും ഉറിയിലും കശ്മീരിന്റെ മറ്റു സ്ഥലങ്ങളിലും കശ്മീരി പോരാളികള്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി നല്‍കുന്നുണ്ടെന്നും ഹാഫിസ് സഈദ് പറഞ്ഞു.

മുജാഹിദുകള്‍ ഇന്ത്യയെ തകര്‍ക്കും

ലാഹോറില്‍ നിന്നു 130 കിലോമീറ്റര്‍ അകലെയാണ് ഫൈസലാബാദ്. ആറര ലക്ഷം കശ്മീരി മുസ്ലിംകളെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം ഇന്ത്യന്‍ സൈനികര്‍ക്കാണെന്ന് സഈദ് ആരോപിച്ചു. ഇപ്പോള്‍ കശ്മീരി മുജാഹിദുകള്‍ ഇന്ത്യക്ക് തിരിച്ചടി നല്‍കുകയാണ്. മുജാഹിദുകള്‍ ഇന്ത്യയെ തകര്‍ത്തുകൊണ്ടിരിക്കുകയാണെന്നും സഈദ് പറഞ്ഞു.

ബലൂച് ജനതയും ഒപ്പമുണ്ട്

കശ്മീരി മുജാഹിദുകളെ അവരുടെ ദൗത്യത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ഇന്ത്യക്ക് സാധിക്കില്ല. ഇപ്പോള്‍ ഞാന്‍ തനിച്ചല്ല, ബലൂച് ജനതയും മറ്റു പാകിസ്താനികളും ഞങ്ങള്‍ക്കൊപ്പമുണ്ട്-ബലൂച് നേതാവ് ഷഹ്‌സൈന്‍ ബക്തി സമ്മേളനത്തില്‍ പങ്കെടുക്കുന്നത് സൂചിപ്പിച്ച് സഈദ് പറഞ്ഞു.

50000 പേര്‍ ആക്രമണത്തിന് തയ്യാര്‍

ജംഹുരി വതന്‍ പാര്‍ട്ടിയുടെ അധ്യക്ഷനാണ് ഷഹ്‌സൈന്‍ ബക്തി. കശ്മീര്‍ ജനതയുടെ ആഗ്രഹത്തിനൊപ്പം ഇനി ഞങ്ങളുമുണ്ടെന്ന് അദ്ദേഹം സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. കശ്മീരിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടാന്‍ 50000 ബലൂച് യുവാക്കള്‍ തയ്യാറായിട്ടുണ്ട്. ഇന്ത്യയ്ക്ക് ശക്തമായ സന്ദേശമാണ് ഇപ്പോള്‍ ഞങ്ങള്‍ നല്‍കുന്നതെന്നും ബക്തി പറഞ്ഞു.

രക്തപ്പുഴ ഒഴുക്കും

പാകിസ്താന് വെള്ളം ലഭിക്കുന്ന സിന്ധു നദീ കരാറില്‍ നിന്നു ഇന്ത്യ ഏകപക്ഷീയമായി പിന്‍മാറിയാല്‍ രക്തപ്പുഴ ഒഴുക്കുമെന്ന് സഈദ് മുന്നറിയിപ്പ് നല്‍കി.

സിന്ധു നദീ കരാര്‍

കശ്മീരിലെ ഉറിയില്‍ ആക്രമണം നടത്തിയ തീവ്രവാദികള്‍ ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തിയതിന് പിന്നാലെ സിന്ധു നദീ കരാര്‍ സംബന്ധിച്ച് പുനരാലോചന നടത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

കരാര്‍ റദ്ദാക്കാന്‍ സാധ്യത

പ്രധാനമന്ത്രി നരേന്ദ്ര മോദി സിന്ധു നദീ കരാര്‍ റദ്ദാക്കുമെന്ന് ചില സൂചനകള്‍ നല്‍കിയിരുന്നു. നവംബര്‍ 25ന് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. സത്‌ലജ്, രവി നദികളിലെ വെള്ളം ഇന്ത്യയുടേതാണെന്നും അത് പാകിസ്താനിലേക്ക് ഒഴുകുന്നത് തടയാന്‍ ഇന്ത്യക്ക് കഴിയുമെന്നുമായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്.

മുംബൈ ആക്രമണത്തിന്റെ സൂത്രധാരന്‍

മുംബൈ ആക്രമണക്കേസില്‍ പ്രതിയായ സഈദിനെ വിചാരണക്ക് വിട്ടുനല്‍കണമെന്ന ഇന്ത്യയുടെ ആവശ്യം പാകിസ്താന്‍ അംഗീകരിച്ചിട്ടില്ല. ഇതുസംബന്ധിച്ച് ഇന്ത്യ തെളിവ് കൈമാറിയിരുന്നെങ്കിലും മതിയായ തെളിവല്ല ലഭിച്ചതൈന്നായിരുന്നു പാകിസ്താന്റെ നിലപാട്.

ഒരു കോടി ഡോളര്‍

കശ്മീരിലെ പല തീവ്രവാദി ആക്രമണങ്ങള്‍ക്ക് പിന്നിലും സഈദിനും അദ്ദേഹവുമായി അടുപ്പമുള്ള സംഘങ്ങള്‍ക്കും ബന്ധമുണ്ടെന്നാണ് ഇന്ത്യ കരുതുന്നത്. അദ്ദേഹത്തിന്റെ തലക്ക് ഒരു കോടി ഡോളറാണ് മുന്‍ പാകിസ്താന്‍ മേധാവി പ്രഖ്യാപിച്ച പാരിതോഷികം.

English summary
Jamaat-ud-Dawah chief and Mumbai terror attack mastermind Hafiz Saeed on Friday claimed that Kashmiri militants are giving a "befitting reply" to India at Akhnoor, Uri and other places in Kashmir. He said the "Mujaheedin are destroying India". "India cannot stop them from carrying out their mission...It is not me alone but now Baloch people and other Pakistanis are with us," he said, adding Baloch leader Shahzain Bugti has joined hands with him.
Please Wait while comments are loading...