ദൈവമേ.. മോദിയെ ഞങ്ങള്‍ക്ക് തരൂ, എന്നാല്‍ 50 രൂപക്ക് പെട്രോളും 20 രൂപക്ക് തക്കാളിയും കിട്ടിയേനെ; പാക് യുവാവ്
പാകിസ്ഥാനില്‍ വിലക്കയറ്റം രൂക്ഷമായിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ ആണ് യുവാവിന്റെ പ്രതികരണം. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്

ഇസ്ലാമാബാദ്: ഇന്ത്യയേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും വാനോളം പുകഴ്ത്തി പാകിസ്ഥാന്‍ യുവാവ്. നരേന്ദ്ര മോദി പാകിസ്ഥാന്‍ പ്രധാനമന്ത്രിയാകണമായിരുന്നു എന്നും വിഭജനം നടക്കാന്‍ പാടില്ലായിരുന്നു എന്നുമാണ് യുവാവ് പറയുന്നത്. മുന്‍ മാധ്യമപ്രവര്‍ത്തകയും യുട്യൂബറുമായ സന അംജദ് പോസ്റ്റ് ചെയ്ത വീഡിയോയില്‍ ആണ് ഇദ്ദേഹത്തിന്റെ പ്രതികരണം. വീഡിയോ ഇതിനോടകം വൈറലായിട്ടുണ്ട്.
രാജ്യത്തെ നിലവിലെ അവസ്ഥയെക്കുറിച്ചും ഷെഹ്ബാസ് ഷെരീഫ് സര്‍ക്കാരിനെതിരെയും രൂക്ഷമായ ഭാഷയിലാണ് ഇദ്ദേഹം പ്രതികരിക്കുന്നത്. പാകിസ്ഥാന്‍ നരേന്ദ്ര മോദിയാണ് ഭരിച്ചിരുന്നത് എങ്കില്‍ ന്യായമായ വിലയ്ക്ക് സാധനങ്ങള്‍ വാങ്ങാന്‍ കഴിയുമായിരുന്നു എന്നും യുവാവ് പറയുന്നു. 1947 ല്‍ വിഭജനം സംഭവിക്കാതിരുന്നെങ്കില്‍ എന്ന് താന്‍ ആഗ്രഹിക്കുന്നുവെന്നും ഇയാള്‍ പറഞ്ഞു.
പാക് യുവാവിന്റെ വാക്കുകളിലേക്ക്... പാകിസ്ഥാന്‍ ഇന്ത്യയില്‍ നിന്ന് വേര്‍പെടാതിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അങ്ങനെയങ്കില്‍ ഞങ്ങള്‍ക്ക് ഒരു കിലോ തക്കാളി 20 രൂപക്കും ചിക്കന്‍ 150 രൂപക്കും പെട്രോള്‍ 50 രൂപക്കും വാങ്ങാമായിരുന്നു. നമുക്ക് ഒരു ഇസ്ലാമിസ്റ്റ് രാഷ്ട്രം ലഭിച്ചു എന്നത് നിര്‍ഭാഗ്യകരമാണ്. എന്നാലോ ഇവിടെ ഇസ്ലാം സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടുമില്ല.

നരേന്ദ്ര മോദി നമ്മളെക്കാള്‍ എത്രയോ മികച്ചവനാണ്. അദ്ദേഹത്തെ ആളുകള്‍ വളരെയ അധികം ബഹുമാനിക്കുന്നു. നരേന്ദ്ര മോദിയുണ്ടെങ്കില്‍ നമുക്ക് നവാസ് ഷെരീഫിനെയോ ബേനസീറിനെയോ ഇമ്രാനെയോ മുഷാറഫിനേയോ ആവശ്യമില്ലായിരുന്നു. ഞങ്ങള്‍ക്ക് വേണ്ടത് മോദിയെയാണ്, കാരണം അദ്ദേഹത്തിന് മാത്രമേ രാജ്യത്തെ എല്ലാ പ്രതിസന്ധികളേയും അതിജീവിക്കാന്‍ കഴിയൂ.
ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയാണ് ഇന്ത്യ. എന്നാല്‍ നമ്മള്‍ (പാകിസ്ഥാന്‍) അതിനടുത്ത് എവിടേയുമില്ല. ഞാന്‍ നരേന്ദ്ര മോദി ഭരണത്തിന് കീഴില്‍ ജീവിക്കാന്‍ തയ്യാറാണ്. മോദി ഒരു മോശം മനുഷ്യനല്ല. രാത്രിയില്‍ നിങ്ങളുടെ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ ആ രാജ്യം നശിക്കും. മോദിയെ നമുക്ക് നല്‍കാനും അദ്ദേഹം നമ്മുടെ രാജ്യം ഭരിക്കാനും സര്‍വ്വശക്തനോട് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
ഇന്ത്യയും പാകിസ്ഥാനും എന്ന താരതമ്യത്തില്‍ ഒരു അര്‍ത്ഥവുമില്ലെന്നും യുവാവ് പറയുന്നു. സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടകം തിരിയുന്ന പാകിസ്ഥാനില്‍ വിലക്കയറ്റം അതിരൂക്ഷമാണ്. ഐഎംഎഫില്‍ നിന്ന് വായ്പ നേടാനുള്ള ശ്രമത്തിലാണ് പാക് സര്‍ക്കാര്‍. ഇതിനിടെ രാജ്യത്ത് ചെലവ് ചുരുക്കല്‍ പദ്ധതിയും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.












Click it and Unblock the Notifications