കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോട്ടറി അടിച്ചാല്‍ മതി, കല്യാണവും നടക്കും.. ഡിവോഴ്‌സും നടക്കും; പഠന റിപ്പോര്‍ട്ട്

Google Oneindia Malayalam News

പരിമിതമായ സാമ്പത്തിക സാഹചര്യങ്ങളില്‍ വളര്‍ന്ന് വന്ന യുവാക്കളെ സംബന്ധിച്ചിടത്തോളം വിവാഹം, കുട്ടികള്‍, സ്വന്തമായി ഒരു വീട് എന്നിവ വലിയ വെല്ലുവിളിയേറിയ കാര്യങ്ങളാണ്. ഇതിനെ എല്ലാം അതിജീവിക്കുന്നതിന് വേണ്ടി സമ്പത്തുണ്ടാകുക എന്നത് വലിയ കാര്യമാണ്. അതിന് എന്താണ് ഏറ്റവും ഏളുപ്പമുള്ള വഴി? ലളിതമായ മാര്‍ഗം നമ്മളില്‍ പലരും പറയുന്ന പോലെ ലോട്ടറിയടിക്കുക എന്നുള്ളത് തന്നെയാണ്.

എന്നാല്‍ അത് വെറും വാക്കല്ല എന്ന സൂചിപ്പിക്കുന്ന ചില നിഗമനങ്ങളിലേക്കാണ് നാഷണല്‍ ബ്യൂറോ ഓഫ് ഇക്കണോമിക് റിസര്‍ച്ചില്‍ നിന്നുള്ള ഒരു വര്‍ക്കിംഗ് പേപ്പര്‍ പറയുന്നത്. 2000-നും 2019-നും ഇടയില്‍ കുറഞ്ഞത് 1,000 ഡോളര്‍ വിലമതിക്കുന്ന 888,000-ലധികം ആളുകളുടെ ഫെഡറല്‍ നികുതി രേഖകളും സംസ്ഥാന ലോട്ടറി വിജയങ്ങളും ഗവേഷകര്‍ വിശകലനം ചെയ്താണ് ഈ നിഗമനത്തില്‍ എത്തിയത്.

1

പെട്ടെന്ന് പണം ലഭിക്കുന്നത് ഒരാളുടെ ജീവിതശൈലിയെ ബാധിക്കും എന്നതില്‍ അതിശയിക്കാനില്ല. സാമ്പത്തിക അസ്ഥിരത യുവതലമുറയെ പിന്നോട്ടടിക്കുന്നു. എന്നാല്‍ ലോട്ടറി നേടുന്നത് പോലെയുള്ള അപ്രതീക്ഷിത വരുമാനം സമ്പാദനം ചിലരില്‍ എങ്കിലും സാമ്പത്തിക നിയന്ത്രണങ്ങളെ മറികടക്കാന്‍ സഹായിക്കുന്നുണ്ട്. സിംഗിള്‍ ലോട്ടറി വിജയി ആണ് എങ്കില്‍ വിവാഹക്കാര്യത്തില്‍ അനുകൂലമായ പ്രതിഫലനമാണ് ഉള്ളത്.

വിചാരണ വേണ്ട സിനിമയില്‍ അഭിനയിച്ചാല്‍ മതി എന്നായിരുന്നു, അത് സുപ്രീംകോടതിയില്‍ നടന്നില്ല; പ്രകാശ് ബാരെവിചാരണ വേണ്ട സിനിമയില്‍ അഭിനയിച്ചാല്‍ മതി എന്നായിരുന്നു, അത് സുപ്രീംകോടതിയില്‍ നടന്നില്ല; പ്രകാശ് ബാരെ

2

കൂടാതെ വിജയികള്‍ക്ക് ഉയര്‍ന്ന വരുമാനമുള്ള പങ്കാളികളെ കണ്ടെത്താനുള്ള സാധ്യതയും കൂടുതലാണ്. ലോട്ടറി വിജയിക്കുന്നതിന് മുമ്പ് സാമ്പത്തിക ആസ്തികള്‍ കൂടുതലൊന്നും ഇല്ലാതിരുന്നവരില്‍ ആണ് ഇത് കൂടുതലും കാണുന്നത്. അവിവാഹിതരായ 10 ല്‍ ഒരാളെങ്കിലും ലോട്ടറി അടിച്ച് ഒരു വര്‍ഷത്തിനു ശേഷം വിവാഹിതരാകുന്നുണ്ട്. ഈ പ്രതീതി ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്നത് 25 നും 34 നും ഇടയില്‍ പ്രായമുള്ളവരിലാണ്.

ആ 10 ലക്ഷം രൂപ ആലപ്പുഴ സ്വദേശിനിക്ക്..!! ലക്കി ബില്‍ നറുക്കെടുപ്പ് വിജയി ഇവരാണ്ആ 10 ലക്ഷം രൂപ ആലപ്പുഴ സ്വദേശിനിക്ക്..!! ലക്കി ബില്‍ നറുക്കെടുപ്പ് വിജയി ഇവരാണ്

3

ചെറുപ്പക്കാര്‍ക്കും സാമ്പത്തികമായി സുരക്ഷിതമല്ലാത്ത ദമ്പതികള്‍ക്കും ലോട്ടറി പോലുള്ള വിജയം കൂടുതല്‍ പ്രധാനമാണ്. കൂടാതെ അവര്‍ ഉണ്ടാക്കുന്ന ബന്ധങ്ങള്‍ ഉയര്‍ന്ന നിലവാരമുള്ളതും വിവാഹമോചനത്തില്‍ കലാശിക്കാനുള്ള സാധ്യത കുറവുമാണ് എന്നും ഗവേഷകര്‍ പറയുന്നു. എന്ന് കരുതി ലോട്ടറിയടിച്ചു എന്നത് കൊണ്ട് നിങ്ങള്‍ വിവാഹിതരായി തന്നെ തുടരുമെന്ന് ഉറപ്പ് നല്‍കുന്നുമില്ല.

ദിലീപ് കുറ്റക്കാരനാണെന്ന് വിചാരിച്ച കുഞ്ചാക്കോ ബോബന്റെ നിലപാട് മാറിയില്ലേ? ആ ഒരു മാറ്റമുണ്ട്; രാഹുല്‍ ഈശ്വര്‍ദിലീപ് കുറ്റക്കാരനാണെന്ന് വിചാരിച്ച കുഞ്ചാക്കോ ബോബന്റെ നിലപാട് മാറിയില്ലേ? ആ ഒരു മാറ്റമുണ്ട്; രാഹുല്‍ ഈശ്വര്‍

4

വിവാഹിതരായ ലോട്ടറി വിജയികള്‍ വിവാഹിതരായി തുടരാന്‍ ഇഷ്ടപ്പെടുന്നില്ലെന്നും വാസ്തവത്തില്‍ വിവാഹമോചനത്തിനുള്ള സാധ്യത കൂടുതലാണെന്നും ഗവേഷകര്‍ കണ്ടെത്തി. വിവാഹമോചനത്തിന് ശേഷം ലോട്ടറി സമ്മാനത്തുകയും മറ്റ് ആസ്തികളും പകുതിയായി ആയി വിഭജിക്കേണ്ടതില്ലാത്ത സ്ഥലങ്ങളില്‍ ഇത് വാസ്തവവുമാണ്. ലോട്ടറി വിജയികള്‍ക്ക് പോലും കുട്ടികള്‍ ഉണ്ടാകുന്നത് വളരെ ചെലവേറിയതാണെന്നാണ് ഗവേഷകരുടെ ഭാഷ്യം.

5

ചുരുങ്ങിയത് ഒരു മില്യണ്‍ ഡോളര്‍ നേടുന്നവരിലെങ്കിലും കുട്ടികള്‍ പെട്ടെന്ന് ഉണ്ടാകുന്നുണ്ട് എങ്കിലും അത് ചെറിയ ശതമാനമാണ്. അതൊഴിച്ചാല്‍, അഞ്ച് വര്‍ഷത്തിന് ശേഷം കുട്ടികള്‍ ഉണ്ടാകുന്നതില്‍ കാര്യമായ സ്വാധീനമില്ല. ലോട്ടറി നേടുന്നത് വഴി സാമ്പത്തിക മാറ്റത്തിനൊപ്പം വൈവാഹിക നിലയിലും കുട്ടികളെ പ്രസവിക്കുന്നതിലും വീട്ടുടമസ്ഥതയിലും മാറ്റങ്ങള്‍ സംഭവിക്കുന്നുവെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

English summary
If you are a lottery winner, there is a positive reflection on marriage reports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X