നിങ്ങൾ പ്രണയത്തിലാണോ? എന്നാൽ ഇക്കാര്യം അറിയാതെ പോകല്ലേ, പ്രണയം പൊട്ടിയാൽ കിട്ടും പണം
നിങ്ങള്‍ പ്രണയത്തിലാണെങ്കില്‍ ഇക്കാര്യം എന്തായാലും കേള്‍ക്കണം. കാരണം കുറച്ചുകഴിയുമ്പോള്‍ നിങ്ങള്‍ക്ക് ഇത് ഗുണം ചെയ്‌തേക്കാം.

നിങ്ങള്‍ പ്രണയത്തിലാണോ..ആണെങ്കില്‍ എന്താണ് എന്നാണോ മനസ്സില്‍ വരുന്നത്. നിങ്ങള്‍ പ്രണയത്തിലാണെങ്കില്‍ ഇക്കാര്യം എന്തായാലും കേള്‍ക്കണം. കാരണം കുറച്ചുകഴിയുമ്പോള്‍ നിങ്ങള്‍ക്ക് ഇത് ഗുണം ചെയ്‌തേക്കാം. എന്താണ് കാര്യമെന്നല്ലേ..നിങ്ങള്‍ പ്രണയത്തിലാണെങ്കില്‍ എന്തിനാണ് പ്രാധാന്യം കൊടുക്കുന്നത്. പരസ്പരം ഉള്ള സ്‌നേഹം, വിശ്വാസം എന്നിവയ്‌ക്കൊക്കെയല്ല..
ഒരാള്‍ മറ്റൊരാളോട് ചതി ചെയ്യാന്‍ പാടില്ല. അങ്ങനെ ചെയ്താലോ..? അതെ ഈ ചോദ്യത്തിനുള്ള ഉത്തരമാണ് പറയാന്‍ പോകുന്നത്. പ്രണയത്തില്‍ ആയിരിക്കുമ്പോള്‍ കാമുകിയോ കാമുകനോ ചതിക്കുകയാണെങ്കില്‍ എന്താണ് ചെയ്യുക. ഒരു യുവാവ് തന്റെ പ്രണയ ജീവിതത്തെക്കുറിച്ച് പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ വൈറൽ ആകുന്നത്. ഇദ്ദേഹത്തെ കാമുകി ചതിച്ചു. പക്ഷേ ഇക്കാര്യം അറിയുന്നത് കൊണ്ട് നേരത്തെ തന്നെ ഒരു പദ്ധതി തയ്യാറാക്കിയിരുന്നു..

പ്രണയം പൊട്ടിയ യുവാവിന് 25000 രൂപ കിട്ടി...
പ്രണയം പൊട്ടിയ യുവാവിന് 25000 രൂപയാണ് കിട്ടിയത്. കാമുകി വഞ്ചിക്കുകയായിരുന്നു എന്നാണ് ഇദ്ദേഹം പറയുന്നത്. പ്രണയിക്കുന്ന സമയത്ത് ഇദ്ദേഹവും ഇദ്ദേഹത്തിന്റെ കാമുകിയും കൂടി ഒരു ജോയിന്റ് അക്കൗണ്ട് ആരംഭിച്ചു. മാസത്തിൽ ഇതിൽ ഇവർ പണം നിക്ഷേപിച്ചു.രണ്ടുപേരും 500 രൂപയാണ് നിക്ഷേപിച്ചത്.

ഹാർട്ട് ബ്രേക്ക് ഇൻഷൂറൻസ്
അങ്ങനെ പ്രണയ ജീവിതം മുന്നോട്ടുപോകുന്നതിനിടെയാണ് ഇദ്ദേഹത്തിന് പണി കിട്ടുന്നത്. കാമുകി പ്രണയത്തിൽ നിന്നും പിന്മാറി. എന്നാൽ അവിടെയാണ് ആ വലിയ വഴിത്തിരിവ് നടന്നത്. ഹാർട്ട് ബ്രേക്ക് ഇൻഷൂറൻസ് ഫണ്ടിൽ നിന്നും 25000 രൂപ യുവാവിന് ലഭിച്ചു. എന്താണ് ഹാർട്ട് ബ്രേക്ക് ഇൻഷൂറൻസ് ഫണ്ട്...രണ്ടുപേരും കൂടി തുടങ്ങിയ ആ ജോയിന്റ് അക്കൗണ്ട് തന്നെയാണ്. ആരെഹ്കിലും ചതിച്ചാൽ അക്കൗണ്ടിലെ പണം ചതിക്കപ്പെട്ട ആൾക്ക് കിട്ടുമെന്നായിരുന്നു ഇവർ തമ്മിലുള്ള ബോണ്ട്..
Hair Care: തിളങ്ങും, തിങ്ങിത്തിങ്ങി വളരും.. ചെയ്യേണ്ടത് ഇക്കാര്യം

കാമുകി ചതിച്ചു...പക്ഷേ...
"എന്റെ കാമുകി എന്നെ ചതിച്ചതിനാൽ എനിക്ക് 25000 രൂപ ലഭിച്ചു. ഞങ്ങളുടെ ബന്ധം ആരംഭിച്ചപ്പോൾ ഞങ്ങൾ പ്രതിമാസം 500 രൂപ വീതം ജോയിന്റ് അക്കൗണ്ടിലേക്ക് നിക്ഷേപിച്ചു, ആരു ചതിച്ചാലും മുഴുവൻ പണവുമായി പോകും എന്ന പോളിസി ഉണ്ടാക്കി. അതാണ് ഹൃദയാഘാതം. ഇൻഷുറൻസ് ഫണ്ട് (HIF)," യുവാവ് പറഞ്ഞു.

പരീക്ഷിച്ചാലോ എന്ന് കാമുകീകാമുകന്മാർ
മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമിൽ ട്വീറ്റ് വൈറലായിരിക്കുകയാണ് ട്വീറ്റ്. ഇത് 2.98 ലക്ഷത്തിലധികം തവണ കണ്ടു. "ഹാർട്ട് ബ്രേക്ക് ഇൻഷുറൻസ് ഫണ്ട്" എന്ന ആശയത്തിൽ സോഷ്യൽമീഡിയ മതിപ്പുളവാക്കുകയും അത് പരീക്ഷിക്കാൻ ആഗ്രഹിക്കുകയും ചെയ്തു.
എന്തായാലും പണം ഉണ്ടാക്കാൻ നല്ല വഴി എന്നാണ് ഒരാൾ കമൻറ് ചെയിതിരിക്കുന്നത്. "ഞാൻ നിക്ഷേപ ഓപ്ഷനുകൾക്കായി തിരയുകയായിരുന്നു, ഇതിന് മികച്ച വരുമാനം ഉണ്ടെന്ന് തോന്നുന്നു, ആരെങ്കിലും സഹകരിക്കാൻ തയ്യാറാണോ?" എന്നാണ് ഒരു കമന്റ്.












Click it and Unblock the Notifications