Get Updates
Get notified of breaking news, exclusive insights, and must-see stories!

എഐ, കായികം, റീജിയണല്‍ സഹകരണം എന്നിവയിലേക്ക് വെളിച്ചം വീശി ഐജിഎഫ് എംഇ & എയുടെ രണ്ടാം ദിനം

ദുബായ്: അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ആഗോള ഭൂപ്രകൃതിയില്‍ നൂതനവും പുരോഗതി കൈവരിക്കുന്നതുമായ സാമ്പത്തിക അവസരങ്ങളെ കുറിച്ച് പര്യവേക്ഷണം ചെയ്ത് ഇന്ത്യ ഗ്ലോബല്‍ ഫോറം മിഡില്‍ ഈസ്റ്റ് & ആഫ്രിക്കയുടെ നാലാം പതിപ്പ്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റിന് കീഴില്‍ ഇന്ത്യ ആഗോളരംഗത്ത് മുന്നേറുമ്പോള്‍ ഇന്ത്യ ഗ്ലോബല്‍ ഫോറം മിഡില്‍ ഈസ്റ്റ് & ആഫ്രിക്കയുടെ രണ്ടാം ദിവസം ഇന്ത്യ, യുഎഇ, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിലെ നേതാക്കള്‍ സഹകരണ സാധ്യതകള്‍ ആരാഞ്ഞു.

ഹാസ്യനടിയും യുഎഇയിലെ ഡുബോമെഡിയിലെ സഹസ്ഥാപകയുമായ മിന ലിസിയോണുമായുള്ള സംവാദത്തിലൂടെയാണ് പരിപാടി ആരംഭിച്ചത്. ഹാസ്യത്തിന് എങ്ങനെ സ്റ്റീരിയോടൈപ്പുകളെ വെല്ലുവിളിക്കാമെന്നും സാമൂഹിക വിഷയങ്ങളില്‍ തുറന്ന സംഭാഷണം നടത്താമെന്നും ചര്‍ച്ച ചെയ്തു. ''ആളുകള്‍ ഹാസ്യനടന്മാരെ കൂടുതല്‍ ശ്രദ്ധിക്കുന്നു. കാരണം അതിന് അല്‍പ്പം ഭാരം കുറവാണ്. നമുക്കെല്ലാവര്‍ക്കും അല്‍പ്പം നര്‍മ്മബോധം ആവശ്യമാണ്. കൂടുതല്‍ പുരുഷന്മാരുള്ള ഒരു മേഖലയിലുള്ള ഒരാളെന്ന നിലയില്‍, ഞാന്‍ വ്യക്തിപരമായി ഒരു ഹാസ്യനടന്‍ എന്ന് വിളിക്കാാണ് ഇഷ്ടപ്പെടുന്നത്. അല്ലാതെ ഒരു വനിതാ ഹാസ്യ താരമെന്നോ കോമഡി ചെയ്യുന്ന സ്ത്രീ എന്നോ അല്ല', അവര്‍ പറഞ്ഞു.

IGF Middle East amp amp Africa

ഒരു (എഐ) പോക്കാലിപ്സിനായുള്ള തയ്യാറെടുപ്പ്

'(എഐ) പോക്കാലിപ്സ് നൗ - ഇന്‍സുലേറ്റിംഗ് എഗെയ്ന്‍സ്റ്റ് എ ടെക് ക്രാഷ്', എന്ന ടൗണ്‍ഹാള്‍ സെഷനില്‍ വ്യാപകമായ എഐ സംയോജനത്തിന്റെ ആസൂത്രണത്തെ അഭിസംബോധന ചെയ്തു. ഡിപി വേള്‍ഡ് ജിസിസി ഡിജിറ്റല്‍ ടെക്‌നോളജി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ മുഹമ്മദ് അബു ഹംറ, സാധ്യമായ തടസങ്ങള്‍ നേരിടുമ്പോള്‍ തയ്യാറെടുപ്പിന്റെ പ്രാധാന്യം ഊന്നിപ്പറയുന്ന ഒരു നിര്‍ണ്ണായക സീന്‍ സെറ്റര്‍ ഉപയോഗിച്ച് ടോണ്‍ സജ്ജമാക്കി.

പാനല്‍ ചര്‍ച്ചയില്‍ ദക്ഷിണാഫ്രിക്കയിലെ കോര്‍ടെക്സ് എഐ ഗ്രൂപ്പിന്റെ സ്ഥാപകന്‍ ഡോ. ജാക്വസ് ലുഡിക്, രാജേഷ് നമ്പ്യാര്‍, (പ്രസിഡന്റ്, നാസ്‌കോം, ഇന്ത്യ), യുഎഇയിലെ പോളിനോം ഗ്രൂപ്പ് സിഇഒ അലക്സാണ്ടര്‍ ഖനിന്‍ എന്നിവര്‍ പങ്കെടുത്തു. ''ഇന്ന് എഐ വ്യവസായങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് പുനര്‍രൂപകല്‍പ്പന ചെയ്യുകയും വീണ്ടും സങ്കല്‍പ്പിക്കുകയും ചെയ്യുന്നു. വ്യാപാര, ലോജിസ്റ്റിക് വ്യവസായത്തിന് ഇത് പ്രത്യേകമായി നല്‍കുന്ന നേട്ടങ്ങളെക്കുറിച്ചാണ് ഞങ്ങള്‍ സംസാരിക്കുന്നത്.

വിതരണ ശൃംഖലയുടെ എല്ലാ ഭാഗങ്ങളിലും ഡിജിറ്റല്‍ സാങ്കേതികവിദ്യയും എഐയും ഉള്‍ച്ചേര്‍ത്തിരിക്കുന്നു. എഐയുടെ പിന്തുണയോടെ, ഇറക്കുമതി, കയറ്റുമതി പ്രക്രിയ ലളിതമാക്കുക, ദുബായിലെ വ്യാപാര, ലോജിസ്റ്റിക് മേഖലയെ ഉത്തേജിപ്പിക്കുന്ന ഡിജിറ്റല്‍ ഇടനാഴികള്‍ സൃഷ്ടിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം,'മുഹമ്മദ് അബു ഹംറ പറഞ്ഞു.

വിജയകരമായ ബിസിനസ് തന്ത്രങ്ങള്‍ സൃഷ്ടിക്കുന്നു

'ദി അനാട്ടമി ഓഫ് എ വിന്നിംഗ് പിച്ച്' എന്ന സെഷനില്‍ മികച്ച സംരംഭകരും നിക്ഷേപകരും ബിസിനസ് ആശയവിനിമയത്തിന്റെ കലയില്‍ വൈദഗ്ധ്യം നേടുന്നതില്‍ തങ്ങളുടെ വൈദഗ്ധ്യം പങ്കിട്ടു. സോറിന്‍ അഡൈ്വസേഴ്‌സ് എല്‍എല്‍പി, ഇന്ത്യ സ്ഥാപകനും ചെയര്‍മാനുമായ സഞ്ജയ് നായര്‍, അസിഡ്യൂസ്, യു.എ.ഇ സ്ഥാപകനും സി.ഇ.ഒയുമായ സോംദത്ത സിംഗ്, ആക്സല്‍ ഇന്ത്യ പാര്‍ട്ണര്‍ പ്രശാന്ത് പ്രകാശ് എന്നിവര്‍ ബിസിനസിലെ നിര്‍ണായക ഘടകങ്ങള്‍ എടുത്തുകാണിച്ചു.

''ഒരു നല്ല ആശയത്തില്‍ നിന്ന് മോശമായ ആശയത്തിലേക്ക് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു? ഇതൊരു യഥാര്‍ത്ഥ ആശയമാണോ, യഥാര്‍ത്ഥ പ്രശ്നങ്ങള്‍ പരിഹരിക്കുന്ന ഒരു യഥാര്‍ത്ഥ ബിസിനസ്സിലേക്ക് ഇത് വളരുമോ? ഇത് ഒരു തരത്തില്‍ പരമ്പരാഗത ബിസിനസ്സ് മോഡലുകള്‍ക്കുള്ള ഒരു പരിഹാരമാണെങ്കില്‍ അത് എനിക്ക് ഒരു നല്ല ആശയമാണ്. സ്‌കെയ്ല്‍ മെച്ചപ്പെടുത്താന്‍ സാങ്കേതികവിദ്യയെ പ്രയോജനപ്പെടുത്തുകയാണെങ്കില്‍ അതിലും മികച്ചതാണ്,' സഞ്ജയ് നായര്‍ പറഞ്ഞു.

ആരോഗ്യപരിപാലനത്തില്‍ എഐ വരുത്തുന്ന പരിവര്‍ത്തനം

'എഐ ആന്‍ഡ് ദി ഫ്യൂച്ചര്‍ ഓഫ് ഹെല്‍ത്ത് കെയര്‍ ഡെലിവറി' എന്ന വിഷയത്തില്‍ നടന്ന സെഷന്‍, ആരോഗ്യമേഖലയില്‍ എഐ എങ്ങനെ വിപ്ലവം സൃഷ്ടിക്കുന്നു എന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടത്തി.

മൈക്കല്‍ ഷെല്‍പര്‍ (എസ്‌വിപി കോര്‍പ്പറേറ്റ് ഡെവലപ്‌മെന്റ്, കെയര്‍സിന്റക്‌സ്, യുഎഇ), മര്‍വാന്‍ അബ്ദുല്‍ അസീസ് ജനാഹി (എസ്വിപി, ദുബായ് സയന്‍സ് പാര്‍ക്ക്, ടീകോം ഗ്രൂപ്പ്, യുഎഇ), ഖാലിദ് ഷെയ്ഖ് (പ്രോഗ്‌നിക്ക ലാബ്‌സ്, യുഎഇ സ്ഥാപക സിഇഒ), സിദ്ധാര്‍ത്ഥ് ഷാ (എപിഐ ഹോള്‍ഡിംഗ്സ് (ഫാം ഈസി) ഇന്ത്യ സഹസ്ഥാപകനും സിഇഒയും) ഉള്‍പ്പടെയുള്ള വിദഗ്ധര്‍ ഡയഗ്നോസ്റ്റിക്സിലും രോഗി പരിചരണത്തിലുമുള്ള എഐ യുടെ പ്രായോഗികവശങ്ങളുടെ സാധ്യതകള്‍ പങ്കിട്ടു.

''ആരോഗ്യ സംരക്ഷണ മേഖലയെ താങ്ങാനാവുന്നതും ആക്‌സസ് ചെയ്യാവുന്നതുമാക്കി മാറ്റുന്നതില്‍ എഐ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. എഐ, പ്രവചന അല്‍ഗോരിതങ്ങള്‍ എന്നിവ ഉപയോഗിച്ച് 10-12 മിനിറ്റിനുള്ളില്‍ രോഗിയുടെ ലക്ഷണങ്ങള്‍, ഫൈന്റിംഗ്‌സ്, ചരിത്രം, രോഗനിര്‍ണയം, ചികിത്സ എന്നിവ നിര്‍ണയിച്ചിരുന്നത് ഒരു മിനിറ്റ് കൊണ്ട് പൂര്‍ത്തീകരിക്കാന്‍ സോഫ്റ്റ്വെയര്‍ ആസ് എ സര്‍വീസ് (ടമമട) ടൂളുകള്‍ ഡോക്ടര്‍മാരെ പ്രാപ്തരാക്കുന്നു', സിദ്ധാര്‍ത്ഥ് ഷാ പറഞ്ഞു.

സുസ്ഥിരതയും ലാഭവും

ഐജിഎഫിന്റെ ക്ലൈംബി (കാലാവസ്ഥയും ബിസിനസ്സും) ഫോറത്തിന്റെ ഭാഗമായി, 'ഗ്രീനിംഗ് ദ ബോട്ടം ലൈന്‍ - സുസ്ഥിര ഭാവിക്കുള്ള സാമ്പത്തിക തന്ത്രങ്ങള്‍' എന്ന വിഷയത്തെക്കുറിച്ചുള്ള സംഭാഷണം സുസ്ഥിര ലക്ഷ്യങ്ങളുമായി ബിസിനസ്സ് ലക്ഷ്യങ്ങളുടെ വിന്യാസത്തിന് ഊന്നല്‍ നല്‍കി. ഹരീഷ് കെ. അഹൂജ (എന്‍എസ്ഇ ഇന്ത്യ, സുസ്ഥിരത കാര്‍ബണ്‍ & പവര്‍ മാര്‍ക്കറ്റ്സ് മേധാവി), ധര്‍ണേഷ് ഗോര്‍ധന്‍ (മുന്‍ സിഇഒ, ഗോദ്റെജ് കണ്‍സ്യൂമര്‍ & നെസ്ലെ, യുഎഇ), ഹനാന്‍ ബക്കര്‍ സക്ര്‍ (സിഇഒ, സ്ഥാപകന്‍, അല്‍ എആര്‍ഡി സസ്‌റ്റൈനബിലിറ്റി കണ്‍സള്‍ട്ടന്‍സി, യു.എ.ഇ), അല്‍ എആര്‍ഡി സസ്റ്റൈനബിളിറ്റി കണ്‍സള്‍ട്ടന്‍സി, യുഎഇ, സമീറ ഫെര്‍ണാണ്ടസ് (സെഞ്ച്വറി ഫിനാന്‍ഷ്യല്‍ സി.എസ്.ഒ & ബോര്‍ഡ് അംഗം) എന്നിവര്‍ ഉള്‍പ്പടെയുള്ള വിദഗ്ധര്‍ സുസ്ഥിര വളര്‍ച്ചയ്ക്കുള്ള പ്രവര്‍ത്തന തന്ത്രങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തു. ''ഒരു കടം വാങ്ങുന്നയാള്‍ എന്നതിലുപരി ഒരു ബിസിനസ് അവസരമായി നമുക്ക് ആഫ്രിക്കയെ കാണാന്‍ കഴിയും. കാലാവസ്ഥാ സാമ്പത്തികത്തിന്റെയും കാലാവസ്ഥാ പ്രതിസന്ധിയുടെയും പശ്ചാത്തലത്തില്‍ ഈ ആഖ്യാനം മാറേണ്ടതുണ്ട്. കാലാവസ്ഥാ പ്രതിസന്ധി ഒരു ആഗോള അടിയന്തരാവസ്ഥയാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം, ആഫ്രിക്ക ലോകത്തിലെ പച്ച ശ്വാസകോശങ്ങളില്‍ ഒന്നിനെ പ്രതിനിധീകരിക്കുന്നു,' ഹനാന്‍ ബക്കര്‍ സക്കര്‍ പറഞ്ഞു.

ഇന്ത്യന്‍ സ്‌പോര്‍ട്‌സ് പുനര്‍രൂപകല്‍പ്പന ചെയ്യുന്നു

'ഫീല്‍ഡില്‍ നിന്നുള്ള പാഠങ്ങള്‍ - ഇന്ത്യന്‍ കായികരംഗത്തിന്റെ ഭാവി വളര്‍ത്തിയെടുക്കല്‍' എന്ന സെഷനില്‍, കായിക പ്രതിഭകളെയും അടിസ്ഥാന സൗകര്യങ്ങളെയും പരിപോഷിപ്പിക്കുന്നതിനെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍ വിദഗ്ധര്‍ പങ്കുവെച്ചു. ഡ്രീംസെറ്റ്ഗോ സ്ഥാപകനും സിഇഒയുമായ മോനിഷ് ഷാ മോഡറേറ്ററായ പാനലില്‍ യുഎഇയിലെ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ ചീഫ് കൊമേഴ്സ്യല്‍ ഓഫീസര്‍ അനുരാഗ് ദഹിയ, മഹേഷ് ഭൂപതി, (എസ്.ജി സ്പോര്‍ട്സ് പ്രൈവറ്റ് ലിമിറ്റഡ്, യു.എ.ഇ), പാഷാ ഗഡെമാന്‍ (ഹെഡ് കോച്ച്, ഹൈദരാബാദ് ടൂഫന്‍സ്, ഇന്ത്യ) എന്നിവര്‍ ഉള്‍പ്പെട്ടിരുന്നു.

''സ്‌പോര്‍ട്‌സ് ലീഗുകള്‍ ആരംഭിക്കുന്നത് വെല്ലുവിളിയല്ല. അവ നിലനിര്‍ത്തുകയാണ് വെല്ലുവിളി. ഒരു ലീഗ് നിലനിര്‍ത്തുന്നതിന് ഐക്കണ്‍ താരങ്ങളെ ആവശ്യമാണ്. പ്രത്യേകിച്ച് ഇന്ത്യന്‍ ലീഗുകള്‍ക്ക് ഇന്ത്യന്‍ താരങ്ങള്‍ ആവശ്യമാണ്. ഇന്ത്യയില്‍ ക്രിക്കറ്റ് വിജയിക്കുന്നത് 11 സൂപ്പര്‍ താരങ്ങളുള്ളത് കൊണ്ടല്ല. 50-60 സൂപ്പര്‍ താരങ്ങള്‍ ഉള്ളതുകൊണ്ടാണ്. വ്യൂവര്‍ഷിപ്പ്, സ്‌പോണ്‍സര്‍മാരിലേക്ക് നയിക്കുന്നു, ബ്രോഡ്കാസ്റ്റുകളെ പിന്തുണയ്ക്കുന്നു, ഒപ്പം മുഴുവന്‍ ആവാസവ്യവസ്ഥയെയും നിലനിര്‍ത്തുന്നു. ചില ലീഗുകളുടെ സാവധാനത്തിലുള്ള തകര്‍ച്ചയില്‍ കാണുന്നത് പോലെ, താരങ്ങളില്ലാത്ത ലീഗുകള്‍ പലപ്പോഴും പരാജയപ്പെടുന്നു,' മഹേഷ് ഭൂപതി പറഞ്ഞു,

സൗന്ദര്യം, ആരോഗ്യം, സോഷ്യല്‍ മീഡിയ

യുകെയിലെ ഫേബിള്‍ ആന്‍ഡ് മാനെ സിഇഒയും സഹസ്ഥാപകനുമായ ആകാശ് മേത്ത, 'ഇറ്റ്‌സ് മൈ ലൈഫ് (സ്‌റ്റൈല്‍) - ബ്യൂട്ടി ആന്റ് വെല്‍നസിന്റെ മുഖം മാറ്റുന്നു' എന്ന വിഷയത്തില്‍ ഒരു സോളോ സംഭാഷണം നയിച്ചു, ഇത് ജീവിതശൈലി വ്യവസായങ്ങളിലെ നവീകരണത്തെ പുനര്‍നിര്‍വചിക്കുന്നതായിരുന്നു.

''നമ്മുടെ സംസ്‌കാരത്തെ ആഘോഷിക്കുന്ന ഒരു ബ്രാന്‍ഡ് സൃഷ്ടിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. ഞങ്ങളെ സംബന്ധിച്ചിടത്തോളം അത് പൈതൃകത്തെയും സംസ്‌കാരത്തെയും ആദരിക്കലാണ്. നാം എപ്പോഴും നമ്മുടെ വേരുകള്‍ക്ക് ഒരു ചിത്രം നല്‍കുന്നു. ഇന്ത്യയിലേക്ക് മടങ്ങാനും ഞങ്ങളുടെ മുതിര്‍ന്നവരില്‍ നിന്ന് പഠിക്കാനും ഞങ്ങള്‍ ശ്രമിക്കുന്നു. അത് ഇന്ത്യയുടെ സത്ത പിടിച്ചെടുക്കാനും തലമുറകളോളം കാത്തുസൂക്ഷിക്കാനുമാണ്,' അദ്ദേഹം പറഞ്ഞു.

'കണ്ടന്റ് ഈസ് കിംഗ്- സോഷ്യല്‍ മീഡിയയിലെ സര്‍ഗ്ഗാത്മകതയും സ്വാധീനവും' എന്ന സെഷനോടെ സമാപിച്ച ദിനം യുഎഇയിലെ മൈതി ഗ്രൂപ്പിന്റെ സഹസ്ഥാപകന്‍ ചാരുള്‍ സി ജെയ്റ്റ്‌ലി അവതരിപ്പിച്ചു. സുഹേല്‍ സേത്ത് (മാനേജിംഗ് പാര്‍ട്ണര്‍, കൗണ്‍സലേജ് ഇന്ത്യ, ഇന്ത്യ),; വിവേക് ഒബ്റോയ് (ഒബ്റോയ് ഫാമിലി ഓഫീസ്, ഇന്ത്യ ചെയര്‍മാന്‍) എഴുത്തുകാരന്‍ അമീഷ് ത്രിപാഠി എന്നിവര്‍ അന്നത്തെ ചര്‍ച്ചകള്‍ക്ക് ഉപസംഹാരം നല്‍കി.

പരിധിയില്ലാത്ത ഭാവി പര്യവേക്ഷണം ചെയ്യുന്നു

ഇന്ത്യ ഗ്ലോബല്‍ ഫോറം മിഡില്‍ ഈസ്റ്റ് & ആഫ്രിക്കയുടെ രണ്ടാം ദിവസത്തെ സംഭാഷണങ്ങള്‍ പങ്കാളിത്ത വിജയത്തിലേക്കുള്ള പാതകള്‍ നിര്‍മ്മിക്കുമ്പോള്‍ ആഗോള വെല്ലുവിളികളെ അഭിസംബോധന ചെയ്തുകൊണ്ട് അതിര്‍ത്തികള്‍ക്കപ്പുറമുള്ള പങ്കാളിത്തവും സഹകരണവും വളര്‍ത്തുന്നതിനുള്ള അതിന്റെ ദൗത്യം വീണ്ടും ഉറപ്പിച്ചു. ഒമ്പത് സ്ട്രീമുകളിലായി 200-ലധികം സംവാദകരും 1000 പാര്‍ട്ണര്‍മാരും ഫീച്ചര്‍ ചെയ്യുന്ന ഇന്ത്യ ഗ്ലോബല്‍ ഫോറം മിഡില്‍ ഈസ്റ്റ് & ആഫ്രിക്ക 2024 എക്‌സ്‌ക്ലൂസീവ് നെറ്റ്വര്‍ക്കിംഗ് അവസരങ്ങളും ആകര്‍ഷകമായ പാനല്‍ ചര്‍ച്ചകളും പ്രചോദനാത്മകമായ പ്രസംഗങ്ങളും വാഗ്ദാനം ചെയ്യുന്നു.

ഇന്ത്യ ഗ്ലോബല്‍ ഫോറം

ഇന്ത്യ ഗ്ലോബല്‍ ഫോറം സമകാലിക ഇന്ത്യയുടെ കഥ പറയുന്നു. ഇന്ത്യ സ്വയം സജ്ജമാക്കിയ മാറ്റത്തിന്റെയും വളര്‍ച്ചയുടെയും വേഗത ലോകത്തിന് ഒരു അവസരമാണ്. ആ അവസരം പ്രയോജനപ്പെടുത്താന്‍ സഹായിക്കുന്നതിനുള്ള ബിസിനസ്സുകളുടെയും രാജ്യങ്ങളുടെയും കവാടമാണ് ഐജിഎഫ്.

For Media Enquiries Contact

Aarti Subramaniam
[email protected]
Social Media Handles & Hashtag to Follow
Twitter: @IGFUpdates & @manojladwa
LinkedIn: India Global Forum
#IGFUAE

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+