കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇയില്‍ അനധികൃത കൊറിയര്‍ സര്‍വീസ് നടത്തിയാല്‍ ഒരു ലക്ഷം ദിര്‍ഹം പിഴയും രണ്ട് വര്‍ഷം തടവും

യുഎഇയില്‍ അനധികൃത കൊറിയര്‍ സര്‍വീസ് നടത്തിയാല്‍ ഒരു ലക്ഷം ദിര്‍ഹം പിഴയും രണ്ട് വര്‍ഷം തടവും

  • By Desk
Google Oneindia Malayalam News

അബുദാബി: ശരിയായ ലൈസന്‍സില്ലാതെ അനധികൃതമായി യുഎഇയില്‍ കൊറിയര്‍ സര്‍വീസ് നടത്തിയാല്‍ ഒരുലക്ഷം ദിര്‍ഹം (17.7 ലക്ഷം രപ) പിഴയും രണ്ട് വര്‍ഷത്തെ തടവും ലഭിക്കാവുന്ന കുറ്റമാണെന്ന് എമിറേറ്റ്‌സ് പോസ്റ്റ് ഗ്രൂപ്പ് മുന്നറിയിപ്പ് നല്‍കി. വ്യാജ കൊറിയര്‍ സര്‍വീസുകള്‍ വഞ്ചിച്ചതായി ജനങ്ങളില്‍ നിന്ന് ലഭിച്ച നിരവധി പരാതികളെ തുടര്‍ന്നാണ് ഈ മുന്നറിയിപ്പ്. വിലപിടിപ്പുള്ള സാധനങ്ങള്‍ യഥാര്‍ഥ മേല്‍വിലാസക്കാരന് എത്തിക്കാതിരിക്കുക, നിരവധി ആളുകളില്‍ നിന്ന് പാര്‍സല്‍ സ്വീകരിച്ചതിനു ശേഷം കമ്പനി തന്നെ മുങ്ങുക തുടങ്ങിയ പരാതികളാണ് സര്‍ക്കാരിന് ലഭിച്ചിരിക്കുന്നത്.

കിര്‍ക്കുക്കില്‍ നിന്ന് കുര്‍ദ് സൈന്യം പിന്‍വാങ്ങിയപ്പോള്‍ നേട്ടം ഐസിസിന്
ഇതിന്റെ അടിസ്ഥാനത്തില്‍ കൊറിയര്‍ സര്‍വീസുകളില്‍ നടത്തിയ പരിശോധനയില്‍ ഇത്തരം നിരവധി അനധികൃത സ്ഥാപനങ്ങള്‍ യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ലൈസന്‍സില്ലാത്ത ഇത്തരം സ്ഥാപനങ്ങളില്‍ നിന്ന് കൊറിയര്‍ സേവനങ്ങള്‍ സ്വീകരിക്കരുതെന്ന് വ്യക്തികള്‍ക്കും കമ്പനികള്‍ക്കും എമിറേറ്റ്‌സ് പോസ്റ്റ് ഗ്രൂപ്പ് മുന്നറിയിപ്പ് നല്‍കി. സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് രാജ്യത്തിനകത്തും പുറത്തുമുള്ള കൊറിയര്‍ സേവനങ്ങളിലേര്‍പ്പെടാന്‍ എമിറേറ്റ്‌സ് പോസ്റ്റ് ഗ്രൂപ്പാണ് നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിധേമായി ലൈസന്‍സ് നല്‍കുന്നത്. കൊറിയര്‍ നിയമങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദ് ചെയ്യാനും ഗ്രൂപ്പിന് അധികാരമുണ്ട്.

us

എമിറേറ്റ്‌സ് പോസ്റ്റ് ഗ്രൂപ്പില്‍ നിന്നുള്ള ലൈസന്‍സും സാമ്പത്തിക വകുപ്പിന്റെ അനുമതിയുമില്ലാതെ പ്രവര്‍ത്തിക്കുന്ന കൊറിയര്‍ സര്‍വീസ് സ്ഥാപനങ്ങള്‍ക്കെതിരേ വരുംദിനങ്ങളില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് കൊറിയര്‍ ലൈസന്‍സിംഗ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ സുല്‍ത്താന്‍ അല്‍ മിദ്ഫ വ്യക്തമാക്കി. ലൈസന്‍സ് ആവശ്യമുള്ളവര്‍ നിര്‍ദ്ദേശിക്കപ്പെട്ട ഫീസ് അടച്ച് അതിന് അപേക്ഷ നല്‍കണം. ഏതെങ്കിലും കൊറിയര്‍ കമ്പനി നിയമവിധേയമായി പ്രവര്‍ത്തിക്കുന്നതാണോ എന്നറിയാന്‍ ഉപഭോക്താക്കള്‍ക്ക് എമിറേറ്റ്‌സ് പോസ്റ്റ് ഗ്രൂപ്പുമായി ബന്ധപ്പെടാമെന്നും അദ്ദേഹം പറഞ്ഞു.
English summary
Emirates Post Group has directed individuals and companies not to deal with persons and unauthorised companies to perform courier activities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X