കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമവിരുദ്ധ താമസക്കാര്‍ മക്കയിലെ ശ്മശാനങ്ങള്‍ താവളമാക്കുന്നതായി ആരോപണം

  • By Desk
Google Oneindia Malayalam News

മക്ക: സൗദിയില്‍ അനധികൃത താമസക്കാര്‍ക്കായുള്ള പരിശോധനകള്‍ കര്‍ശനമാക്കിയിരിക്കെ, നിയമവിരുദ്ധമായി രാജ്യത്ത് തങ്ങുന്ന ചില പ്രവാസികള്‍ മക്കയിലെ ഉപേക്ഷിക്കപ്പെട്ട ഖബര്‍സ്ഥാനുകള്‍ താവളമാക്കുന്നതായി പരാതി. മക്കയിലെ ഉകൈശ ഏരിയയിലെ പഴയ ശ്മശാനങ്ങളാണ് നിയമവിരുദ്ധ താമസക്കാരുടെ താവളമായും മാലിന്യങ്ങള്‍ തള്ളാനുള്ള ഇടമായും മാറിയിരിക്കുന്നതെന്ന് അല്‍മദീന ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു.

'കനലൊരു തരിമതി'... ത്രിപുരപ്പൊങ്കാല തീരുന്നില്ല! കേരളം പിടിക്കാനിറങ്ങിയ സുരേന്ദ്രനും ഇടിവെട്ട് ട്രോൾ
ഇവയുടെ ചുറ്റുതിലുകള്‍ തകര്‍ന്നതും ആരും തിരിഞ്ഞുനോക്കാത്തതുമാണ് മരണപ്പെട്ടവരുടെ ആത്മാവ് പോലും പൊറുക്കാത്ത രീതിയില്‍ മാലിന്യം തള്ളുന്നതിനും അനധികൃത താമസകേന്ദ്രങ്ങള്‍ കെട്ടുന്നതിനുമുള്ള സ്ഥലമായി ഇത് മാറിയതിന്റെ കാരണമെന്നും റിപ്പോര്‍ട്ട് പറയുന്നു.

 cemetery1

ഇവിടെ അനധികൃതമായി താമസിക്കുന്ന വിദേശികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും പ്രദേശം സംരക്ഷിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. അനധികൃത താമസക്കാര്‍ തന്നെയാണ് ഇവിടെ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതെന്നും ഇത് ശ്മശാനത്തില്‍ തെരുവ് നായകളുടെ ശല്യം രൂക്ഷമാക്കിയതായും പ്രദേശവാസികളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. മക്കയിലെ ഉകൈശ പ്രദേശത്ത് സമീപത്തായി അഞ്ച് ശ്മശാനകളുണ്ട്. എല്ലാം ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. 40 വര്‍ഷം മുമ്പാണ് ഇവിടെ അവസാനമായി മൃതദേഹങ്ങള്‍ മറവ് ചെയ്തത്. നിലവില്‍ മക്കയിലെ അല്‍ മുഅല്ല, അല്‍ അദ്ല്‍ എന്നിവിടങ്ങളിലാണ് മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കുന്നത്.

ആദരിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യേണ്ട ശ്മശാനങ്ങളുടെ നിലവിലെ സ്ഥിതിക്ക് ഉത്തരവാദികള്‍ മുനിസിപ്പാലിറ്റി അധികൃതരാണെന്ന് മുന്‍ പരിസ്ഥിതി ആരോഗ്യ വിഭാഗം ഡയരക്ടര്‍ മുഹമ്മദ് ഫൗത്തവി കുറ്റപ്പെടുത്തി. ഖബര്‍സ്ഥാനുകള്‍ മലീമസമാക്കിയവര്‍ക്കെതിരേ കടുത്ത ശിക്ഷാ നടപടികള്‍ കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതോടെ വിഷയം ഗൗരവമായി എടുത്തിരിക്കുകയാണ് മക്ക മുനിസിപ്പാലിറ്റി. സൗദിയില്‍ മാസങ്ങളായി തുടരുന്ന റെയിഡുകളില്‍ ഏഴു ലക്ഷത്തോളം പേരാണ് ആവശ്യമായ താമസ-തൊഴില്‍ രേഖകളില്ലാതെ രാജ്യത്ത് തങ്ങിയതിന് ഇതിനകം പിടിയിലായിരിക്കുന്നത്. ഇവരില്‍ നിരവധി പേര്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരാണ്.

മൃതദേഹത്തോടും കിലോ കണക്ക്; രാജ്യത്തിന് നാണക്കേടായി എയർഇന്ത്യമൃതദേഹത്തോടും കിലോ കണക്ക്; രാജ്യത്തിന് നാണക്കേടായി എയർഇന്ത്യ

ശ്രീദേവിയുടെ മൃതദേഹത്തിന് അരികെയും ഫാഷൻ പരേഡ്! ബോളിവുഡ് താരങ്ങൾക്ക് പൊങ്കാലശ്രീദേവിയുടെ മൃതദേഹത്തിന് അരികെയും ഫാഷൻ പരേഡ്! ബോളിവുഡ് താരങ്ങൾക്ക് പൊങ്കാല

English summary
People of Makkah are complaining about illegal expatriates who have taken refuge in some of the old cemeteries in the Okaisha area of the holy city, violating the sanctity of the dead
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X