കള്ളക്കടത്ത്; പ്രമുഖ നടനും ഭാര്യയും മാപ്പു പറഞ്ഞു
സിഡ്‌നി: പൈറേറ്റ്‌സ് ഓഫ് കരീബിയന്‍ സീരിസിലൂടെ ലോകപ്രശസ്തനായ ഹോളിവുഡ് നടന്‍ ജോണി ഡെപ്പും ഭാര്യ അംബര്‍ ഹേര്‍ഡും കള്ളക്കടത്തു കേസില്‍ പരസ്യമായി മാപ്പു പറഞ്ഞു. ഇരുവരും മാപ്പു പറയുന്ന വീഡിയോ യു ട്യൂബ് ചാനലില്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ആണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
തെറ്റായ രേഖകള്‍ ഹാജരാക്കി ബ്രിസ്‌ബേനിലേക്ക് നായകളെ കടത്തിയെന്നായിരുന്നു ഭാര്യയ്‌ക്കെതിരായ കേസ്. കഴിഞ്ഞവര്‍ഷം ഏപ്രിലിലാണ് നടി രണ്ടു വിഭാഗത്തില്‍പ്പെടുന്ന നായ്ക്കളെ ബ്രിസ്‌ബേനിലേക്ക് കടത്തിയതായി കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് ഇവര്‍ കുറ്റക്കാരെന്നു കണ്ടെത്തുകയും നല്ല നടപ്പിന് ശിക്ഷിക്കുകയും ചെയ്തു.

ശിക്ഷാ കാലയളവില്‍ തെറ്റു ചെയ്യുകയാണെങ്കില്‍ ഇവര്‍ക്കെതിരെ 1,000 ഓസ്‌ട്രേലിയന്‍ ഡോളര്‍ പിഴ ശിക്ഷ വിധിക്കും. ഫ്രൈഡെ നൈറ്റ് ലൈറ്റ്‌സ്, മാജിക് മൈക്ക് തുടങ്ങിയ ഹോളിവുഡ് സിനിമകളിലൂടെ പ്രശസ്തയായ നടിയാണ് അംബര്‍ ഹേര്‍ഡ്. ഇവരെ നായ കടത്തിന് പിടികൂടിയത് വലിയ വാര്‍ത്തയായിരുന്നു.
ഓസ്‌ട്രേലിയയെയും അവിടുത്ത നിയമത്തെയും ജനങ്ങളെയും പുകഴ്ത്തിക്കൊണ്ടായിരുന്നു ഇവരുടെ മാപ്പു പറയല്‍. ഓസ്‌ട്രേയന്‍ നിയമത്തെ ബഹുമാനിക്കുന്നെന്നും പിഴവു പറ്റിയതില്‍ ഖേദിക്കുന്നതായും ഇരുവരും വ്യക്തമാക്കി. ജോണി ഡെപ്പ് ഓസ്‌ട്രേലിയയില്‍ ഷൂട്ടിങ്ങ് നടത്തുമ്പോള്‍ സ്വകാര്യ വിമാനത്തിലായിരുന്നു അംബര്‍ ഹേര്‍ഡ് നായകളെ ഓസ്‌ട്രേലിയയിലെത്തിച്ചത്. മൃഗ സംരക്ഷണത്തില്‍ കടുത്ത നിയമമുള്ള രാജ്യമാണ് ഓസ്‌ട്രേലിയ. ഹേര്‍ഡിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനം ശ്രദ്ധയില്‍പ്പെട്ടയുടന്‍ ഉദ്യോഗസ്ഥര്‍ കേസെടുക്കുകയായ്രുന്നു.












Click it and Unblock the Notifications