കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രസല്‍സ് സ്‌ഫോടന പരമ്പരക്ക് പിന്നില്‍ ഐസിസ് തന്നെ; ഭീകരരുടെ ചിത്രം പുറത്ത്

Google Oneindia Malayalam News

ബ്രസല്‍സ്: ബ്രസല്‍സില്‍ നടന്ന സ്‌ഫോടന പരമ്പരകളുടെ ഉത്തരവാദിത്തം ഐസിസുമായി ബന്ധമുള്ള അമാഖ് എന്ന ഏജന്‍സി ഏറ്റെടുത്തു. ബ്രസല്‍സിലെ സാവെന്റം വിമനത്താവളത്തില്‍ സ്‌ഫോടനം നടത്തിയവരുടെ ചിത്രങ്ങള്‍ പോലീസ് പുറത്തു വിട്ടു.

എയര്‍പോര്‍ട്ടിലെ സിസിടിവിയില്‍ പതിഞ്ഞ ചിത്രങ്ങളാണ് ബെല്‍ജിയം പോലീസ് പുറത്തു വിട്ടത്. ഇതില്‍ രണ്ടു പേര്‍ ചാവേറുകളായിരുനെന്നാണ് പോലീസ് വിശദീകരിക്കുന്നത്. ആക്രമങ്ങള്‍ക്കു വേണ്ടിയുള്ള സൂത്രധാരന്‍ എന്ന് കരുതുന്നയാള്‍ക്കുവേണ്ടി ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്.

Brussels airport attackers

സാവെന്റം വിമാനത്താവളത്തില്‍ നടന്ന ഇരട്ട സ്‌ഫോടനത്തിലും സെന്‍ട്രല്‍ ബ്രസല്‍സിലെ മാല്‍ബീക്ക് മെട്രോ സ്‌റ്റേഷനിലും നടന്ന സ്‌ഫോടനത്തിലും മുപ്പത് പേര്‍ മരിക്കുകയും. ഇരുന്നൂറിലധികം പേര്‍ക്ക് പരിക്ക് പറ്റുകയും ചെയ്തിരുന്നു.

വിമാനത്താവളത്തില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. രാജ്യത്ത് മൂന്ന് ദിവസത്തെ ദു:ഖാചരണവും പ്രഖ്യാപിച്ചു. ഇന്ത്യന്‍ സമയം ചൊവ്വാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് ബ്രസല്‍സിലെ സാവന്റം വിമാനത്താവളത്തില്‍ ഇരട്ട സ്‌ഫോടനമുണ്ടായത്. രാജ്യം ഭയന്നത് എന്താണോ അത് സംഭവിച്ചു എന്നാണ് ബെല്‍ജിയം പ്രധാനമന്ത്രി ചാള്‍സ് മൈക്കല്‍ പറഞ്ഞത്.

English summary
The Islamic State claimed responsibility for attacks on the airport and a rush-hour metro train in the Belgian capital which killed more than 30 people, a news agency affiliated to the group said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X