കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെക്‌സിക്കന്‍ കുടിയേറ്റത്തിന്റെ ദയനീയ ദൃശ്യം; ശ്വാസം നിലച്ച അച്ഛനും മകളും!! കണ്ണുനനയിക്കും

Google Oneindia Malayalam News

വാഷിങ്ടണ്‍: ലോകം ഇന്ന് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്ന വിഷയം അമേരിക്കയിലേക്കുള്ള കുടിയേറ്റമാണ്. കഴിഞ്ഞദിവസം ലോക മാധ്യമങ്ങള്‍ പുറത്തുവിട്ട ദനയീയ കാഴ്ച സമ്മാനിക്കുന്ന ചിത്രമാണ് ഇതിന് കാരണം. കുടിയേറ്റ ശ്രമത്തിനിടെ പുഴയില്‍ മുങ്ങിമരിച്ച അച്ഛനും മകളും. അച്ഛന്റെ തോളില്‍ പിടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ജീവന്‍ നഷ്ടമായ രണ്ടുവയസുകാരി മകള്‍. കരയ്ക്കടിഞ്ഞ വേളയിലും അച്ഛന്റെ തോളില്‍ നിന്ന് കുഞ്ഞ് കൈകളെടുത്തിട്ടില്ല.

Us

മെക്‌സിക്കോയില്‍ നിന്ന് അമേരിക്കയിലേക്കുള്ള കുടിയേറ്റം എത്രത്തോളം ഭീതിതമാണ് എന്നതിന്റെ നേര്‍ക്കാഴ്ചയാണ് മെക്‌സിക്കന്‍ പത്രമായ ലാ ജോര്‍നാദ പുറത്തുവിട്ട ചിത്രം. അസോഷ്യേറ്റഡ് പ്രസ് ആണ് ഇത് ലോക മാധ്യമങ്ങള്‍ക്ക് സമ്മാനിച്ചത്. എല്‍ സാല്‍വദോറില്‍ നിന്ന് മെക്‌സിക്കോ വഴി അമേരിക്കയിലേക്ക് കുടിയേറാന്‍ ശ്രമിച്ചതായിരുന്നു ഓസ്‌കാര്‍ ആല്‍ബര്‍ട്ടോ മാര്‍ട്ടിനസ് റാമിറസിന്റെ കുടുംബം. എന്നാല്‍ റിയോ ഗ്രാന്‍ഡെ കടക്കാന്‍ ശ്രമിക്കുന്നതിനിടെ മുങ്ങി മരിച്ചു. ഓസ്‌കാര്‍ മാത്രമല്ല, മകള്‍ വാലേറിയയും... കുഞ്ഞിന്റെ അമ്മ താനിയ വനേസ്സ അവലോസ് നദിയുടെ അക്കരെ മെക്‌സിക്കോയിലാണ്.

ഇന്ത്യ നിശ്ചലമാകാന്‍ പോകുന്നു; ഇനി ഒമ്പതുദിവസം മാത്രമെന്ന് റിപ്പോര്‍ട്ട്, ശേഖരിച്ച എണ്ണ തീരുന്നുഇന്ത്യ നിശ്ചലമാകാന്‍ പോകുന്നു; ഇനി ഒമ്പതുദിവസം മാത്രമെന്ന് റിപ്പോര്‍ട്ട്, ശേഖരിച്ച എണ്ണ തീരുന്നു

മെക്‌സിക്കന്‍ മാധ്യമം ചിത്ര സഹിതം വാര്‍ത്ത പുറത്തുവിട്ടതോടെ ലോക ശ്രദ്ധ അമേരിക്കന്‍ കുടിയേറ്റത്തിലേക്ക് തിരിഞ്ഞിരിക്കുന്നു. വത്തിക്കാന്‍ മുതല്‍ അമേരിക്കന്‍ കോണ്‍ഗ്രസ് വരെ വിഷയം ചര്‍ച്ചയായി. യൂറോപ്പ്യന്‍ രാജ്യങ്ങളെല്ലാം സംഭവത്തില്‍ നടുക്കവും ദുഖവും രേഖപ്പെടുത്തി. കുടിയേറ്റക്കാരെ തടയുന്ന പ്രസിഡന്റ് ട്രംപിന്റെ നടപടികള്‍ മയപ്പെടുത്താന്‍ ഈ ഫോട്ടോ കാരണമാകട്ടെ എന്ന ഡെമോക്രാറ്റ് നേതാക്കള്‍ പ്രതികരിച്ചു. എന്നാല്‍ കുടിയേറ്റം അവസാനിപ്പിക്കുന്നതിന് തടസം ഡെമോക്രാറ്റുകളാണെന്ന് ട്രംപ് പ്രതികരിച്ചു. മെക്‌സിക്കോ വഴിയുള്ള കുടിയേറ്റം തടയുകയാണ് ഇത്തരം ദുരന്തങ്ങള്‍ അവസാനിപ്പിക്കാന്‍ ഏക മാര്‍ഗമെന്ന് ട്രംപ് പ്രതികരിച്ചു.

Aylan

ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയയില്‍ നിന്ന് യൂറോപ്പിലേക്കുള്ള പലായനത്തിനിടെ കടലില്‍ മുങ്ങി മരിച്ച ഐലന്‍ കുര്‍ദി എന്ന പിഞ്ചുബാലന്റെ കരയ്ക്കടിഞ്ഞ മൃതദേഹം... രണ്ടു വര്‍ഷം മുമ്പ് ലോകം ഏറെ നടുക്കത്തോടെയാണ് ഐലന്‍ കുര്‍ദിയുടെ ചേതനയറ്റ ശരീരം കണ്ടത്. മ്യാന്‍മറില്‍ സൈനിക ആക്രമണം ഭയന്ന് പലായനം ചെയ്യുന്ന റോഹിന്‍ഗ്യന്‍ മുസ്ലിംകളില്‍ ഏറെ പേരും കടലില്‍ മുങ്ങി മരിക്കുന്നു. ലോകം നേരിടുന്ന പ്രധാന പ്രതിസന്ധിയായ കുടിയേറ്റ വിഷയത്തില്‍ പരിഹാരം കാണാന്‍ ലോകനേതാക്കള്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല.

English summary
Images of drowned migrant father and daughter spark anguish
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X