ബഹ്റൈനെ നടുക്കിയ കൊലപാതകം; യമനി ഇമാമിനെ വെട്ടിനുറുക്കി പ്ലാസ്റ്റിക് കവറില്‍ ഉപേക്ഷിച്ചു, ഏഷ്യന്‍ യുവാവ് പിടിയില്‍
മനാമ: ബഹ്റൈനില്‍ പള്ളി ഇമാമിനെ ബംഗാളിയായ പള്ളിപരിപാലകനും സംഘവും വെട്ടിനുറുക്കി കഷ്ണങ്ങളാക്കി പ്ലാസ്റ്റിക് കവറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മുഹറഖിലെ ശൈഖ് ഈസാ മസ്ജിദിനു സമീപം സ്ഥിതി ചെയ്യുന്ന ഇബ്നുശദ്ദ മസ്ജിദിലെ ഇമാമും യമനി സ്വദേശിയുമായ അബ്ദുല്‍ ജലീല്‍ ഹമൂദിനെയാണ് ബംഗാളി സ്വദേശിയായ മുഅദ്ദിനും സംഘവും വെട്ടിക്കൊലപ്പെടുത്തി അസ്കറിലെ സ്ക്രാപ്പ് യാര്‍ഡില്‍ ഉപേക്ഷിച്ചത്.
സംഭവത്തില്‍ മുഖ്യപ്രതിയെന്ന് കരുതുന്ന 35 വയസ്സുകാരനായ ഒരു ഏഷ്യന്‍ വംശജന് പിടിയിലായതായി അഭ്യന്തര മന്ത്രാലയം ടിറ്ററിലൂടെ അറിയിച്ചു. പ്രതിയുടെ പേരുവിവരങ്ങളോ കൊലപാതകത്തെ കുറിച്ചുള്ള മറ്റു വിശദാംശങ്ങളോ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. അതേസമയം കൊലപാതകത്തിനു പിന്നില്‍ ബംഗാളിയായ മുഅദ്ദിനും സംഘവുമാണെന്ന് വ്യക്തമായ സൂചന ലഭിച്ചതായി പ്രാദേശിക പത്രങ്ങളായ അല്‍ അയ്യാം, അല്‍ വത്വന്‍ എന്നിവ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ ജോലി നഷ്ടപ്പെട്ട ബംഗാളി സ്വദേശിയായ മുഅദ്ദിനിന്റെ പ്രതികാരമാണ് കൊലപാതകത്തിന്റെ പിന്നിലെന്നാണ് അല്‍ വത്വന്‍ റിപ്പോര്‍ട്ട്. പള്ളി കേന്ദ്രീകരിച്ച് മുഅദ്ദിനിന്റെ അനധികൃത വിസ കച്ചവടം ഉള്‍പ്പെടെയുള്ളവയെ കുറിച്ച് ഇമാം ഔഖാഫില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണത്രെ ഇയാള്‍ക്ക് ജോലി നഷ്ടപ്പെട്ടത്.
രണ്ടു ദിവസം മുമ്പ് പ്രഭാത നമസ്കാരത്തിന് പള്ളിയിലേക്ക് പുറപ്പെട്ട ഇമാം വീട്ടിലെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പൊലിസില്‍ പരാതിനല്‍കുകയും സോഷ്യല്‍ മീഡിയകളിലൂടെ ഫോട്ടോകള്‍ ഷെയര്‍ ചെയ്ത് അന്വേഷണമാരംഭിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് സമൂഹ മനസാക്ഷിയെ ഞെട്ടിച്ച കൊലപാതക വിവരം പുറത്തുവരുന്നത്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications