കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആശങ്ക വേണ്ട... ഗള്‍ഫ് തകരില്ല; 2021 ല്‍ ശക്തമായി തിരിച്ചു വരും, ഐഎംഎഫ് റിപ്പോര്‍ട്ട് പുറത്ത്

Google Oneindia Malayalam News

റിയാദ്: ശക്തമായ നിയന്ത്രണങ്ങള്‍ തുടരുമ്പോഴും ഗള്‍ഫില്‍ കൊറോണ വൈറസ് രോഗികളുടെ എണ്ണവും മരണവും ഉയര്‍ന്ന് വരികയാണ്. 140 ലേറെ മരണമാണ് ഗള്‍ഫ് രാജ്യങ്ങളില്‍ ഇതുവരെ രിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നാല് പേര്‍ കൂടി മരിച്ചതോടെ സൗദിയില്‍ മാത്രം കോവിഡ് മരണങ്ങളുടെ എണ്ണം 83 ആയി. 35 മരണമാണ് യുഎഇയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.

Recommended Video

cmsvideo
ഗള്‍ഫ് അങ്ങനെയൊന്നും തകരില്ല മക്കളെ | Oneindia Malayalam

കൊറോണ വൈറസിന്‍റെ പശ്ചാത്തലത്തില്‍ ശക്തമായ സാമ്പത്തിക പ്രതിസന്ധിയാണ് ഗള്‍ഫ് രാജ്യങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുന്നത്. മലയാളികള്‍ ഉള്‍പ്പടെ നിരവധി പ്രവാസികളുടെ തൊഴിലിന് ഇതിനോടകം തന്നെ ഭീഷണി ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ കോവിഡ് കാല മാന്ദ്യം കടന്ന് 2021 ഓടെ യുഎഇ ഉള്‍പ്പടേയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ തിരിച്ചു വരുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ...

ശക്തമായ നിയന്ത്രണം

ശക്തമായ നിയന്ത്രണം

കോവിഡ് വ്യാപനം തടയുന്നതിനായി ശക്തമായ നിയന്ത്രണങ്ങളാണ് ഗള്‍ഫ് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ലോക്ക് ഡൗണ്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിച്ചു കൊണ്ടിരിക്കുയാണ്. നിലവിലെ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ എപ്പോള്‍ പിന്‍വലിക്കുമെന്ന കാര്യത്തില്‍ അധികാരികള്‍ സൂചനകളൊന്നും നല്‍കുന്നില്ല.

പ്രതിസന്ധി

പ്രതിസന്ധി

ഇതോടെ സാമ്പത്തിക മേഖലയിലെ പ്രതിസന്ധിയും കൂടുതല്‍ നാളുകള്‍ നീണ്ടു നിന്നേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ടൂറിസം, റിയല്‍ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി, നിര്‍മാണം തുടങ്ങിയ സകല മേഖലകളിലും വലിയ വെല്ലുവിളിയാണ് ഗള്‍ഫ് രാഷ്ട്രങ്ങള്‍ നേരിടുന്നത്. നിലവിലെ പ്രതിസന്ധി മറികടക്കാന്‍ കുറഞ്ഞത് ആറുമാസമെങ്കിലും സമയം എടുക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

എണ്ണയുടെ വില

എണ്ണയുടെ വില

കൊറോണ പ്രതിസന്ധിയോടൊപ്പം ഗള്‍ഫ് രാഷ്ട്രങ്ങളുടെ സാമ്പത്തിക ഭദ്രതയുടെ നട്ടെല്ലായ എണ്ണയുടെ വിലയില്‍ ഉണ്ടായ ഇടിവാണ് പ്രതിസന്ധിയുടെ ആക്കം കൂട്ടിയത്. ഓപെകും മറ്റ് എണ്ണ ഉല്‍പാദക രാജ്യങ്ങളും ഉല്‍പാദനത്തില്‍ കുറവ് വരുത്താന്‍ തീരുമാനിച്ചത് ഈ മേഖലയില്‍ പ്രതീക്ഷ നല്‍കുന്നുണ്ടെങ്കില്‍ മെച്ചം വേണ്ടത്ര മെച്ചം ലഭിച്ചു തുടങ്ങിയിട്ടില്ല.

വളര്‍ച്ചാ നിരക്ക്

വളര്‍ച്ചാ നിരക്ക്

എണ്ണ കയറ്റുമതിയിലെ വളര്‍ച്ചാ നിരക്കും ഈ വര്‍ഷം 2.4 ശതമാനത്തില്‍ നിന്ന് 0.8 ശതമാനത്തിലേക്ക് വീഴുമെന്നാണ് വിലയിരുത്തുന്നത്. ഇതിന് പരിഹാരമായി എണ്ണയെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക വ്യവസ്ഥയില്‍ നിന്ന് മാറി നില്‍ക്കാന്‍ യുഎഇ അടക്കമുള്ള രാജ്യങ്ങള്‍ ശ്രമിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു.

സ്തംഭനാവസ്ഥ

സ്തംഭനാവസ്ഥ

ലോക്ക് ഡൗണ്‍ തുടരുന്നതിനാല്‍ നിര്‍മ്മാണ മേഖല ഉള്‍പ്പടെ എല്ലായിടത്തും സ്തംഭനാവസ്ഥ തുടരുകയാണ്. കൊറോണ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഗള്‍ഫ് നാടുകളുടെ ജിഡിപി 0.6 ശതമാനത്തിലേക്ക് താഴുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ടൂറിസം മേഖലയിലും വലിയ തിരിച്ചടിയാണ് കൊറോണ വരുത്തിവെച്ചത്.

തിരിച്ചു വരും

തിരിച്ചു വരും

കമ്പനികള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും വരുമാനത്തില്‍ വലിയ ഇടിവാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇത് കൂടുതല്‍ തൊഴില്‍ നഷ്ടത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. എന്നാല്‍ ഈ പ്രതിസന്ധിയില്‍ നിന്നെല്ലാം ഗള്‍ഫ് അതി ശക്തമായി തിരിച്ചു വരുമെന്നാണ് ഐഎംഎഫ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

അടുത്ത വര്‍ഷം

അടുത്ത വര്‍ഷം

കോവിഡ് പിടിച്ചു കുലുക്കിയ ഈ വര്‍ഷം സമ്പദ് വ്യവസ്ഥ 3.5 ശതമാനം ചുരുങ്ങുമെങ്കിലും അടുത്ത വര്‍ഷം 3.3 ശതമാനത്തോളം വളര്‍ച്ച രേഖപ്പെടുത്തുമെന്നാണ് ഐഎംഎഫ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഉല്‍പാദനം കുറച്ചതോടെയുണ്ടായ എണ്ണ വിലയിലെ വര്‍ധനവ് ഗുണകരമാവും.

കൂടുതല്‍ നിക്ഷേപം

കൂടുതല്‍ നിക്ഷേപം

എണ്ണ വില ഉയരുന്നതിനോടൊപ്പം എണ്ണ ഇതര മേഖലയിലേക്ക് കൂടുതല്‍ നിക്ഷേപങ്ങളും പദ്ധതികളും ഉണ്ടാകുന്നതാണ് വളര്‍ച്ചയുടെ പ്രധാന കാരണമായി പറയുന്നത്. 1929-39 കാലത്തേതുപോലെ ലോക സമ്പദ് രംഗം കഴിഞ്ഞ 80 വർഷത്തെ ഏറ്റവും വലിയ മാന്ദ്യമാണ് നേരിടാൻ പോകുന്നതെന്ന് ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റ് ഗീത ഗോപിനാഥ് ചൂണ്ടിക്കാട്ടുന്നു.

ചുരുങ്ങും

ചുരുങ്ങും

കോവിഡ് മൂലം ലോക സമ്പദ് വ്യവസ്ഥ 3 ശതമാനം ചുരുങ്ങി 9000 കോടി ഡോളറിന്റെ നഷ്ടമാണ് സംഭവിക്കുക. ഈ വര്‍ഷം ആദ്യപാദത്തില്‍ നേരിട്ടു കൊണ്ടിരിക്കുന്ന പ്രതിസന്ധി രണ്ടാം പാദത്തിലും പ്രതിരോധിക്കാനായില്ലെങ്കില്‍ സമ്പദ് വ്യവസ്ഥ വീണ്ടും 3% ചുരുങ്ങുമെന്നും ഗീത ഗോപിനാഥ് ചൂണ്ടിക്കാട്ടുന്നു.

ഇറാനാവും

ഇറാനാവും

ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും വലിയ സാമ്പത്തി വെല്ലുവിളികള്‍ നേരിടാന്‍ പോവുന്നത് ഇറാനായിരിക്കും. അവിടെ സമ്പദ് വ്യവസ്ഥ 6 ശതമാനം ഇടിയും. സൗദി 3.9%, ഖത്തർ 4.3%, കുവൈത്ത് 1.1%, ഒമാൻ 2.8% എന്നിങ്ങനെയാവും മറ്റു രാജ്യങ്ങളിലെ സമ്പദ് വ്യവസ്ഥയുടെ തകര്‍ച്ച. എക്സോപ് നടത്തിപ്പിലൂടെ അടുത്ത വര്‍ഷം യുഎഇ വന്‍ തിരിച്ചു വരുവെന്ന് മറ്റ് സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.

 വിജിലന്‍സ് കേസ് എടുക്കാന്‍ വെല്ലുവിളിച്ചത് കെഎം ഷാജി തന്നെ; കേസ് എടുത്തപ്പോള്‍ വേട്ടയാടലെന്ന് വിജിലന്‍സ് കേസ് എടുക്കാന്‍ വെല്ലുവിളിച്ചത് കെഎം ഷാജി തന്നെ; കേസ് എടുത്തപ്പോള്‍ വേട്ടയാടലെന്ന്

ഒളിച്ചോടാതെ പരസ്യ സംവാദത്തിന് തയ്യാറുണ്ടോ? പിണറായി വിജയനെ വെല്ലുവിളിച്ച് കോണ്‍ഗ്രസ്ഒളിച്ചോടാതെ പരസ്യ സംവാദത്തിന് തയ്യാറുണ്ടോ? പിണറായി വിജയനെ വെല്ലുവിളിച്ച് കോണ്‍ഗ്രസ്

English summary
Imf says gulf economies to bounce back in 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X