'എനിക്കെതിരായ വധശ്രമത്തിന് പിന്നിൽ കുടിയേറ്റ വിഷയം, കമല അധികാരത്തിലേറിയാൽ അമേരിക്കയെ നശിപ്പിക്കും'
വാഷിങ്ടണ്‍: തനിക്കെതിരായ വധശ്രമത്തിന് പിന്നിൽ കുടിയേറ്റ വിഷയങ്ങളെന്ന് യുഎസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വെടിയേറ്റപ്പോൾ തന്നെ ചെവിയിൽ കൊണ്ടത് വെടിയുണ്ടയാണെന്ന് ഞാൻ തിരിച്ചറിഞ്ഞു. ആർക്കൊക്കെ വെടികൊണ്ടു, എത്രപേർ കൊല്ലപ്പെട്ടുവെന്നാണ് ഞാൻ നോക്കിയത്', ട്രെം പറഞ്ഞു. ടെസ്ല സിഇഒയും എക്‌സ് ഉടമയുമായ ഇലോണ്‍ മസ്‌കുമായുള്ള അഭിമുഖത്തിലാണ് ട്രംപിന്റെ പ്രതികരണം.
'വളരെ പെട്ടെന്നായിരുന്നു വെടിയേറ്റത്. ഇത്രയും രക്തം എനിക്ക് ശരീരത്തിൽ ഉണ്ടായിരുന്നുവെന്ന് അറിയില്ലായിരുന്നു (ചിരി). അതിശയോക്തി തോന്നിയേക്കാം. പക്ഷെ എനിക്ക് അങ്ങനെ തോന്നിയില്ല. വെടിയേറ്റപ്പോൾ തന്നെ ചെവിയിൽ കൊണ്ടത് വെടിയുണ്ടയാണെന്ന് എനിക്ക് മനസിലായി. കുടിയേറ്റ വിഷയമാണ് എനിക്ക് നേരെ നടന്ന വധശ്രമത്തിന് കാരണം. എന്റെ ഭരണകാലത്ത് കുടിയേറ്റം ഏറ്റവും താഴ്ന്ന നിലയിലായിരുന്നു. എന്നാൽ ഡെമോക്രാറ്റുകൾ വന്ന് അത് പാടെ തകർത്തു. ഞാൻ ഒരു വിശ്വാസിയാണ്. വെടിവെപ്പ് സംഭവത്തിന് ശേഷം ഞാൻ കൂടുതൽ വിശ്വാസിയായി. ചിലർ അങ്ങനെ അല്ലല്ലോ', ട്രംപ് പറഞ്ഞു.

തിരഞ്ഞെടുപ്പിൽ നിന്നും ജോ ബൈഡന്റെ പിൻമാറ്റത്തിന് പിന്നിൽ അട്ടിമറിയുണ്ടെന്നും ട്രംപ് അഭിമുഖത്തിൽ ആരോപിച്ചു. തിരഞ്ഞെടുപ്പിന് മുൻപെ നടന്ന അഭിമുഖത്തിൽ ബൈഡനെ ഞാൻ പരാജയപ്പെടുത്തിയിരുന്നു. എനിക്ക് വളരെ അധികം മുന്നേറാൻ സാധിച്ചു. അവസാന നിമിഷം ബൈഡൻ പിൻമാറിയതിന് പിന്നിൽ അട്ടിമറിയുണ്ട്', ട്രംപ് പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ആശങ്കകളെ ഡൊണാൾഡ് ട്രംപ് പരിഹസിച്ചു, സമുദ്രനിരപ്പ് ഉയരുന്നത് സമുദ്രതീരത്തുള്ള സ്വത്തുകളിലേക്ക് കൂടുതൽ ആളുകളെ എത്തിക്കുകയാണ് ചെയ്യുക', എന്നായിരുന്നു ട്രംപിന്റെ വാക്കുകൾ. പാരീസ് കാലാവസ്ഥാ ഉടമ്പടിയിൽ നിന്ന് പിന്മാറാനുള്ള തീരുമാനത്തിൻ്റെ പേരിൽ 2017 ൽ ട്രംപിൻ്റെ പ്രസിഡൻഷ്യൽ അഡൈ്വസറി കൗൺസിലുകളിൽ നിന്ന് ഇറങ്ങിപ്പോയ വ്യക്തിയായിരുന്നു ഇലോൺ മസ്ക്. എന്നാൽ അഭിമുഖത്തിലെ ട്രംപിന്റെ ഈ പരാമർശങ്ങളെ മസ്ക് ചോദ്യം ചെയ്തില്ലെന്നത് ശ്രദ്ധേയമാണ്. അതേസമയം ഇലക്ട്രിക്കൽ കാറിനെ മുൻപ് വിമർശിച്ചിരുന്ന ട്രംപ് അഭിമുഖത്തിൽ തന്റെ നിലപാട് മാറ്റി. 'ഇലക്ട്രിക് കാറുകളെ ഞാൻ ഇപ്പോൾ പിന്തുണയ്ക്കുന്നു. കാരണം മസ്ക് എന്നെ വളരെ ശക്തമായി തന്നെ പിന്തുണയ്ക്കുന്നുണ്ട്. അപ്പോൾ അതിനെ അനുകൂലിക്കാതെ എനിക്ക് വേറെ വഴിയില്ലല്ലോ',ട്രംപ് പറഞ്ഞു.
ട്വിറ്ററിൽ കൂട്ടപിരിച്ചുവിടൽ നടത്തിയ ഇലോൺ മസ്കിനേയും അഭിമുഖത്തിൽ ട്രംപ് അഭിനന്ദിച്ചു. 'എന്റെ ഭരണത്തിലും ഒരു എലോൺ മസ്ക് വേണം. വളരെയധികം ശക്തിയും ധൈര്യവും മിടുക്കുമുള്ള ഒരാൾ. വിദ്യാഭ്യാസ വകുപ്പ് അടച്ചുപൂട്ടാനും വിദ്യാഭ്യാസം സംസ്ഥാനങ്ങളിലേക്ക് മാറ്റാനും ഞാൻ ആഗ്രഹിക്കുന്നു', ട്രംപ് പറഞ്ഞു.
അഭിമുഖത്തിനിടയിൽ, റഷ്യയേയും ചൈനയേയും ഉത്തരകൊറിയയേയും ട്രംപ് പുകഴ്ത്തി. ഈ രാജ്യങ്ങളെ നേരിടാൻ വാഷിംഗ്ടണിന് ശക്തനായ ഒരു പ്രസിഡൻ്റിനെ ആവശ്യമുണ്ട്. ഉറക്കം തൂങ്ങിയാണ് ബൈഡൻ. ഞാനായിരുന്നു യുഎസ് പ്രസിഡന്റ് എങ്കിൽ റഷ്യ ഒരിക്കലും യുക്രൈനിനെ ആക്രമിക്കില്ലായിരുന്നു', ട്രംപ് പറഞ്ഞു. 'പുടിനുമായി എനിക്ക് നല്ല ബന്ധം. അദ്ദേഹം എന്നേയും ബഗുമാനിക്കുന്നു. യുക്രൈനിനെതിരെ ആക്രമണം നടത്തരുതെന്ന് ഞാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ വേറെ വഴിയില്ലെന്നായിരുന്നു അദ്ദേഹം നൽകിയ മറുപടി', ട്രംപ് പറഞ്ഞു.
യുഎസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം പ്രസിഡന്റാണ് ബൈഡൻ എന്നും ട്രംപ് കുറ്റപ്പെടുത്തി. നിലവിലെ ഇറാൻ-ഇസ്രായേൽ പ്രതിസന്ധിയും അഫ്ഗാനിസ്ഥാൻ സാഹചര്യവും ബൈഡൻ ഭരണകുടം തെറ്റായി കൈകാര്യം ചെയ്തുവെന്നും ട്രംപ് കുറ്റപ്പെടുത്തി. ഈ പ്രശ്നങ്ങളെല്ലാം തന്നെ ഒഴിവാക്കാൻ സാധിക്കുമായിരുന്നുവെന്നും ട്രംപ് പറഞ്ഞു.
'മറ്റെന്തിനെക്കാളും ആളുകൾ അമേരിക്കയെ തിരികെ ആഗ്രഹിക്കുന്നുണ്ട്. ഇന്ന് അവർ ആഗ്രഹിക്കുന്ന രാജ്യമല്ല, കാരണം നമ്മുടെ രാജ്യം ഭരിക്കുന്ന ആളുകൾ കഴിവില്ലാത്തവരാണ്. ഇപ്പോൾ നമ്മുക്ക് ഒരു പ്രസിഡന്റഅ ഇല്ല. കമല അതിലും മോശമായൊരാളാണ്. അവർ ഒരു സാൻ ഫ്രാൻസിസ്കോ ലിബറലാണ്, ആ നഗരം അവർ നശിപ്പിച്ചു, കാലിഫോർണിയയേയും നശിപ്പിച്ചു. ഇനി അമേരിക്കയേയും അവർ നശിപ്പിക്കും', ട്രംപ് പറഞ്ഞു.
എക്‌സിലെ സ്‌പേസസ് എന്ന പ്ലാറ്റ്‌ഫോമിലായിരുന്നു എലോൺ-മസ്ക്-ട്രംപ് അഭിമുഖം നടന്നത്. എന്നാൽ സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് അഭിമുഖം കേൾക്കാൻ പലർക്കും സാധിച്ചിരുന്നില്ല. അതേസമയം അഭിമുഖം തുടങ്ങുന്ന സമയത്ത് 10 ലക്ഷത്തിന് മുകളിൽ പേരാണ് പരിപാടി കാണാൻ എത്തിയത്.
-
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം












Click it and Unblock the Notifications